സൗ​ജ​ന്യ നേ​ത്ര പ​രി​ശോ​ധ​ന​യും തി​മി​ര ശ​സ്ത്ര​ക്രി​യാ ക്യാ​ന്പും
Thursday, December 12, 2019 12:22 AM IST
ക​ര​കു​ളം: ക​ര​കു​ളം ദേ​ശ​ത്തെ ഇ​ത​ര സ​ഭ​ക​ൾ ചേ​ർ​ന്ന് രൂ​പീ​കൃ​ത​മാ​യ ക​ര​കു​ളം ക്രി​സ്മ​സ് കൗ​ണ്‍​സി​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വ​ർ​ഷം തോ​റും ന​ട​ന്നു​വ​രു​ന്ന ക​ര​കു​ളം ക്രി​സ്മ​സ് ഫെ​സ്റ്റി​ന്‍റെ ഭാ​ഗ​മാ​യി നാ​ളെ രാ​വി​ലെ 10 മു​ത​ൽ ഒ​ന്നു​വ​രെ ക​ര​കു​ളം സി​എ​സ്ഐ പ​ള്ളി​യി​ൽ സൗ​ജ​ന്യ നേ​ത്ര പ​രി​ശോ​ധ​ന​യും തി​മി​ര ശ​സ്ത്ര​ക്രി​യാ ക്യാ​ന്പും സം​ഘ​ടി​പ്പി​ക്കു​ന്നു. ക​ണ്ണ് സം​ബ​ന്ധ​മാ​യ ഏ​ത് അ​സു​ഖ​ത്തി​നും സൗ​ജ​ന്യ​മാ​യ ചി​കി​ത്സ​യും മ​രു​ന്ന് വി​ത​ര​ണ​വും ല​ഭി​ക്കും. കാ​ര​ക്കോ​ണം എ​സ്എം സി​എ​സ്ഐ മെ​ഡി​ക്ക​ൽ കോ​ള​ജി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് ക്യാ​ന്പ് സം​ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. കാ​ഴ്ച പ​രി​ശോ​ധി​ച്ച് ക​ണ്ണ​ട​യ്ക്ക് നി​ർ​ദേ​ശി​ക്കു​ന്ന​വ​ർ​ക്ക് മി​ത​മാ​യ നി​ര​ക്കി​ൽ ക​ണ്ണ​ട ന​ൽ​കും. താ​ക്കോ​ൽ ദ്വാ​ര ശ​സ്ത്ര​ക്രി​യ, പ്ര​മേ​ഹം മൂ​ലം കാ​ഴ്ച ന​ഷ്ട​പ്പെ​ട്ട​താ​യു​ള്ള പ​രി​ശോ​ധ​ന, ലേ​സ​ർ ചി​കി​ത്സ, കു​ട്ടി​ക​ൾ​ക്കു​ള്ള പ്ര​ത്യേ​ക നേ​ത്ര പ​രി​ശോ​ധ​ന, മ​റ്റ് നേ​ത്ര​വൈ​ക​ല്യ ചി​കി​ത്സ (ലോ ​വി​ഷ​ൻ ചി​കി​ത്സ), ക​ണ്ണീ​ർ കൂ​ടു​ത​ലാ​യി അ​നു​ഭ​വ​പ്പെ​ടു​ന്ന പ്ര​ഷ​ർ മൂ​ല​മു​ണ്ടാ​കു​ന്ന രോ​ഗ​ത്തി​ന്‍റെ (ഗ്ലോ​ക്കോ​മ) ചി​കി​ത്സ, പ​രി​ശോ​ധ​ന, വി​വി​ധ​ത​രം കോ​ണ്‍​ട്രാ​ക്ട് ലെ​ൻ​സ്, ക​ന്പ്യൂ​ട്ട​ർ നേ​ത്ര​പ​രി​ശോ​ധ​ന, വി​ദ​ഗ്ധ​രാ​യ ഡോ​ക്ട​ർ​മാ​രു​ടെ സേ​വ​നം എ​ന്നി​വ ല​ഭ്യ​മാ​ണ്. തി​മി​ര ശ​സ്ത്ര​ക്രി​യ ആ​വ​ശ്യ​മു​ള്ള​വ​രെ സൗ​ജ​ന്യ​മാ​യി കൊ​ണ്ടു​പോ​യി ശ​സ്ത്ര​ക്രി​യ ന​ട​ത്തി തി​രി​കെ വീ​ട്ടി​ൽ എ​ത്തി​ക്കും.