എം.​ടി.​രാ​ജ​ല​ക്ഷ്മി​ക്ക് ക​ഥാ​പു​ര​സ്കാ​രം
Friday, December 13, 2019 12:50 AM IST
നെ​ടു​മ​ങ്ങാ​ട്: ഇ​ക്കൊ​ല്ല​ത്തെ അ​യ്മ​നം ക​രു​ണാ​ക​ര​ൻ​കു​ട്ടി സ്മാ​ര​ക ക​ഥാ​പു​ര​സ്ക്കാ​ര​ത്തി​ന് അ​ഴി​ക്കോ​ട് ഗ​വ.​യു.​പി.​സ്കൂ​ളി​ലെ അ​ധ്യാ​പി​ക ക​ര​കു​ളം സ്വ​ദേ​ശി എം.​ടി.​രാ​ജ​ല​ക്ഷ്മി അ​ർ​ഹ​യാ​യി. 'പൈ​തൃ​കം' എ​ന്ന ക​ഥ​യ്ക്കാ​ണ് അ​വാ​ർ​ഡ്. 1001 രൂ​പ​യും പ്ര​ശ​സ്തി​പ​ത്ര​വും ഫ​ല​ക​വും പു​സ്ത​ക​ങ്ങ​ളു​മാ​ണ് പു​ര​സ്കാ​രം. ജ​നു​വ​രി 12ന് ​കോ​ട്ട​യ​ത്തെ അ​യ്മ​നം ഗ്രാ​മ പ​ഞ്ചാ​യ​ത്ത് ഹാ​ളി​ൽ ചേ​രു​ന്ന പ​ര​സ്പ​രം മാ​സി​ക​യു​ടെ 16-ാം വാ​ർ​ഷി​ക സ​മ്മേ​ള​ന​ത്തി​ൽ പു​ര​സ്കാ​ര​ങ്ങ​ൾ സ​മ്മാ​നി​ക്കും.