അ​രു​വി​ക്ക​ര വാ​ട്ട​ർ ട്രീ​റ്റ്മെ​ന്‍റ് പ്ലാ​ന്‍റി​ലെ ന​വീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വി​ല​യി​രു​ത്താ​ൻ മ​ന്ത്രി​യെ​ത്തി
Friday, December 13, 2019 12:54 AM IST
നെ​ടു​മ​ങ്ങാ​ട് : അ​രു​വി​ക്ക​ര വാ​ട്ട​ർ ട്രീ​റ്റ്മെ​ന്‍റ് പ്ലാ​ന്‍റി​ലെ ന​വീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വി​ല​യി​രു​ത്താ​ൻ മ​ന്ത്രി​യെ​ത്തി. ത​ല​സ്ഥാ​ന​ത്തേ​യ്ക്ക് കു​ടി​വെ​ള്ള വി​ത​ര​ണം ന​ട​ത്തു​ന്ന പ്ലാ​ന്‍റു​ക​ളി​ൽ ഇ​ന്നു മു​ത​ൽ ന​ട​ക്കു​ന്ന ന​വീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വി​ല​യി​രു​ത്താ​നാ​ണ് ജ​ല​വി​ഭ​വ മ​ന്ത്രി കെ. ​കൃ​ഷ്ണ​ൻ കു​ട്ടി എ​ത്തി​യ​ത്. രാ​വി​ലെ പ​ത്ത​ര​യോ​ടെ ഡാ​മി​നു സ​മീ​പ​ത്തെ ഗ​സ്റ്റ് ഹൗ​സി​ലെ​ത്തി​യ മ​ന്ത്രി അ​രു​വി​ക്ക​ര പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​രു​മാ​യും വാ​ട്ട​ർ അ​ഥോ​റി​റ്റി അ​ധി​കൃ​ത​രു​മാ​യും ച​ർ​ച്ച ന​ട​ത്തി. അ​രു​വി​ക്ക​ര പ​ഞ്ചാ​യ​ത്തി​ൽ കു​ടി​വെ​ള്ള​ക്ഷാ​മം രൂ​ക്ഷ​മാ​ണെ​ന്ന് പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ മ​ന്ത്രി​യെ അ​റി​യി​ച്ചു.

ജ​ല​ജീ​വ​ൻ മി​ഷ​ൻ പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി പ്ര​ശ്‌​ന​ത്തി​ന് പ​രി​ഹാ​രം കാ​ണ​ണ​മെ​ന്ന് മ​ന്ത്രി വാ​ട്ട​ർ അ​ഥോ​റി​റ്റി അ​ധി​കൃ​ത​ർ​ക്ക് നി​ർ​ദേ​ശം ന​ൽ​കി. തു​ട​ർ​ന്ന് 86-74 എം​എ​ൽ​ഡി റോ ​വാ​ട്ട​ർ പ​മ്പു ഹൗ​സു​ക​ളു​ടെ സ​ബ് സ്റ്റേ​ഷ​ന്‍റെ​യും ചി​ത്തി​ര​ക്കു​ന്നി​ലു​ള്ള 86-74 എം​എ​ൽ​ഡി ക്ലി​യ​ർ വാ​ട്ട​ർ പ​മ്പു ഹൗ​സു​ക​ളു​ടെ​യും പ്ര​വ​ർ​ത്ത​ന​വും മ​ന്ത്രി വി​ല​യി​രു​ത്തി.

അ​രു​വി​ക്ക​ര ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഐ. ​മി​നി, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ക്ഷേ​മ​കാ​ര്യ സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ ഒ.​എ​സ്.​പ്രീ​ത, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ വി.​വി​ജ​യ​ൻ​നാ​യ​ർ, വി​ജ​യ​കു​മാ​രി. ക​ര​കൗ​ശ​ല വി​ക​സ​ന കോ​ർ​പ്പ​റേ​ഷ​ൻ ചെ​യ​ർ​മാ​ൻ കെ.​എ​സ്.​സു​നി​ൽ​കു​മാ​ർ, വാ​ട്ട​ർ അ​ഥോ​റി​റ്റി ചീ​ഫ് എ​ൻ​ജി​നി​യ​ർ ശ്രീ​കു​മാ​ർ, സൂ​പ്ര​ണ്ടിം​ഗ് എ​ൻ​ജി​നി​യ​ർ സു​രേ​ഷ് ച​ന്ദ്ര​ൻ, എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നി​യ​ർ നൗ​ഷാ​ദ്, അ​സി​സ്റ്റ​ന്‍റ് എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നി​യ​ർ മ​ധു തു​ട​ങ്ങി​യ​വ​ർ മ​ന്ത്രി​യോ​ടൊ​പ്പം സ​ന്നി​ഹി​ത​രാ​യി​രു​ന്നു.