ആ​മ്പ​ൽ​ക്കു​ളം സാ​മൂ​ഹ്യ വി​രു​ദ്ധ​ർ ന​ശി​പ്പി​ച്ചു
Friday, December 13, 2019 12:54 AM IST
വെ​ഞ്ഞാ​റ​മൂ​ട്: പ​ര​മേ​ശ്വ​രം ജെ​എം​എ​ൽ​പി സ്കൂ​ളി​ലെ ആ​മ്പ​ൽ​ക്കു​ളം സാ​മൂ​ഹ്യ വി​രു​ദ്ധ​ർ ന​ശി​പ്പി​ച്ചു.​സ്കൂ​ൾ അ​ങ്ക​ണ​ത്തി​ലെ ആ​മ്പ​ൽ​കു​ള​മാ​ണ് സാ​മൂ​ഹ്യ വി​രു​ദ്ധ​ർ ന​ശി​പ്പി​ച്ച​ത്. ഞാ​യ​റാ​ഴ്ച​യാ​യി​രു​ന്നു സം​ഭ​വം. കു​ള​ത്തി​ന​ക​ത്ത് പൂ​വി​ട്ടു നി​ന്ന ആ​മ്പ​ൽ ചെ​ടി​ക​ളെ മു​ഴു​വ​ൻ പി​ഴു​ത് എ​ടു​ക്കു​ക​യും ചെ​റു​മ​ത്സ്യ​ങ്ങ​ളെ പി​ടി​ച്ച് ക​ള​യു​ക​യും കു​ള​ത്തി​നു ചു​റ്റി​ലും വെ​ളി​യി​ലാ​യി ന​ട്ടു​പി​ടി​പ്പി​ച്ചി​രു​ന്ന ചെ​ടി​ക​ൾ ച​വി​ട്ടി ന​ശി​പ്പി​ക്കു​ക​യും ചെ​യ്തു. വെ​ഞ്ഞാ​റ​മൂ​ട് പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി.