പൊ​ന്മു​ടി​യി​ൽ ദി​വ​സ​ങ്ങ​ളാ​യി വൈ​ദ്യു​തി ഇ​ല്ല
Friday, December 13, 2019 12:56 AM IST
വി​തു​ര: പൊ​ന്മു​ടി​യി​ൽ ദി​വ​സ​ങ്ങ​ളാ​യി വൈ​ദ്യു​തി ഇ​ല്ലെ​ന്ന് പ​രാ​തി. വൈ​ദ്യു​തി ഇ​ല്ലാ​താ​യ​തോ​ടെ പ്ര​ദേ​ശ​വാ​സി​ക​ൾ​ക്കും ടൂ​റി​സ്റ്റു​ക​ൾ​ക്കും ബു​ദ്ധി​മു​ട്ടാ​യി. പ​രാ​തി അ​റി​യി​ച്ചി​ട്ടും വൈ​ദ്യു​തി പു​നഃ​സ്ഥാ​പി​ക്കാ​ൻ മൂ​ന്നു ദി​വ​സ​മാ​യി​ട്ടും അ​ധി​കൃ​ത​രു​ടെ ഭാ​ഗ​ത്തു​നി​ന്ന് ഒ​രു ശ്ര​മ​വു​മി​ല്ല. ഇ​തു മൂ​ലം ഏ​റെ പ്ര​തി​ഷേ​ധ​ത്തി​ലാ​ണ് നാ​ട്ടു​കാ​ർ.