പ്ര​ഥ​മ ശു​ശ്രൂ​ഷാ പ​രി​ശീ​ല​നം
Friday, December 13, 2019 12:56 AM IST
വി​ഴി​ഞ്ഞം : അ​ദാ​നി വി​ഴി​ഞ്ഞം തു​റ​മു​ഖ ക​മ്പ​നി​യു​ടെ സാ​മൂ​ഹ്യ പ്ര​തി​ബ​ദ്ധ​താ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി അ​ദാ​നി ഫൗ​ണ്ടേ​ഷ​ന്‍റെ​യും ഇ​ന്ത്യ​ൻ മെ​ഡി​ക്ക​ൽ അ​സോ​സി​യേ​ഷ​ന്‍റെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ തെ​ര​ഞ്ഞെ​ടു​ത്ത സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ക​ർ​ക്ക് പ്ര​ഥ​മ ശു​ശ്രൂ​ഷാ പ​രി​ശീ​ല​നം ന​ൽ​കി.

അ​റു​പ​തോ​ളം യു​വ​തീ​യു​വാ​ക്ക​ൾ പ​ങ്കെ​ടു​ത്ത പ​രി​ശീ​ല​ന പ​രി​പാ​ടി​ക്ക് ഇ​ന്ത്യ​ൻ മെ​ഡി​ക്ക​ൽ അ​സോ​സി​യേ​ഷ​ൻ അം​ഗ​വും തി​രു​വ​ന​ന്ത​പു​രം ജ​ന​റ​ൽ ഹോ​സ്പി​റ്റ​ൽ സ​ർ​ജ​റി വി​ഭാ​ഗം മേ​ധാ​വി​യു​മാ​യ ഡോ​ക്ട​ർ ശ്രീ​കാ​ന്ത്, നെ​യ്യാ​റ്റി​ൻ​ക​ര ഗ​വ​ൺ​മെ​ന്‍റ് ഹോ​സ്പി​റ്റ​ൽ സ്റ്റാ​ഫ് നേ​ഴ്സ് പ്ര​തി​ഭ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.