കാ​ണാ​താ​യ പെ​ൺ​കു​ട്ടി​ക​ളി​ൽ ഒ​രാ​ളെ ക​ണ്ടെ​ത്തി
Saturday, December 14, 2019 12:26 AM IST
വെ​ഞ്ഞാ​റ​മൂ​ട്: വെ​ഞ്ഞാ​റ​മൂ​ട് കേ​ന്ദ്ര​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന വു​മ​ൺ ആ​ൻ​ഡ് ചി​ൾ​ഡ്ര​ൻ​സ് ഹോ​മി​ൽ നി​ന്നും ക​ഴി​ഞ്ഞ ദി​വ​സം കാ​ണാ​താ​യ ര​ണ്ട് പെ​ൺ​കു​ട്ടി​ക​ളി​ൽ ഒ​രാ​ളെ ക​ണ്ടെ​ത്താ​നാ​യി. മ​റ്റൊ​രാ​ൾ​ക്കാ​യി തെ​ര​ച്ചി​ൽ ഊ​ർ​ജി​ത​മാ​ക്കി​യ​താ​യി വെ​ഞ്ഞാ​റ​മൂ​ട് ഇ​ൻ​സ്പ​ക്ട​ർ ബി.​ജ​യ​ൻ പ​റ​ഞ്ഞു.
ക​ഴി​ഞ്ഞ ദി​വ​സം രാ​വി​ലെ ഒ​ന്പ​തി​ന് വെ​ഞ്ഞാ​റ​മൂ​ട് ഗ​വ.​ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ പ​രീ​ക്ഷ എ​ഴു​തു​വാ​നാ​യി എ​ത്തി​യ മൂ​ന്ന് പെ​ൺ​കു​ട്ടി​ക​ളി​ൽ ര​ണ്ട് കു​ട്ടി​ക​ളെ ഉ​ച്ച​യ്ക്ക് തി​രി​കെ കൊ​ണ്ടു​പോ​കാ​ൻ വ​ന്ന​പ്പോ​ഴാ​ണ്‍ കാ​ണാ​നി​ല്ല​ന്ന വി​വ​രം അ​ധി​കൃ​ത​ർ അ​റി​യു​ന്ന​ത്.​
ഹോം മ​നേ​ജ​ർ വെ​ഞ്ഞാ​റ​മൂ​ട് പോ​ലി​സി​ൽ ന​ൽ​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ രാ​ത്രി​യി​ൽ ത​ന്നെ ഒ​രാ​ളെ സ്വ​ന്തം​വീ​ട്ടി​ൽ നി​ന്നു​ം കണ്ടെത്തി. അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി​യെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.