ക്രീ​ഡാ ഭാ​ര​തി പ്ര​തി​നി​ധി സ​മ്മേ​ള​ന​വും കാ​യി​ക മ​ത്സ​ര​വും
Saturday, December 14, 2019 12:26 AM IST
തി​രു​വ​ന​ന്ത​പു​രം: ക്രീ​ഡാ ഭാ​ര​തി പ്ര​തി​നി​ധി സ​മ്മേ​ള​നം 18നും19​നും ചി​റ​യി​ൻ​കീ​ഴ് ശാ​ർ​ക്ക​ര​യി​ൽ ന​ട​ക്കും. 14 ജി​ല്ല​ക​ളി​ൽ നി​ന്നാ​യി 400 പേ​ർ പ​ങ്കെ​ടു​ക്കും. കേ​ന്ദ്ര​മ​ന്ത്രി​മാ​ർ, ദേ​ശീ​യ കാ​യി​ക താ​ര​ങ്ങ​ൾ എ​ന്നി​വ​ർ പ​ങ്കെ​ടു​ക്കും.
18ന് ​രാ​വി​ലെ ഏ​ഴി​ന് മാ​ര​ത്ത​ണ്‍ ഓ​ട്ടം, എ​ട്ടി​ന് യോ​ഗ പ്ര​ദ​ർ​ശ​ന മ​ത്സ​രം, 10ന് ​പ​ഞ്ച​ഗു​സ്തി, ചെ​സ് മ​ത്സ​ങ്ങ​ൾ ന​ട​ക്കും. വൈ​കു​ന്നേ​രം അ​ഞ്ചു മു​ത​ൽ ക​ള​രി​പ്പ​യ​റ്റ് പ്ര​ദ​ർ​ശ​ന മ​ത്സ​രം. രാ​ത്രി 10 മു​ത​ൽ ക​ബ​ഡി, വ​ടം​വ​ലി മ​ത്സ​രം. 19ന് ​രാ​വി​ലെ ഒ​ന്പ​തി​ന് സ​മ്മാ​ന​ദാ​നം.
പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ സ്വാ​ഗ​ത​സം​ഘം ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ വ​ക്കം അ​ജി​ത്, സം​ഘ​ട​നാ സെ​ക്ര​ട്ട​റി എ​സ്.​എ​ൽ. ര​മേ​ശ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.