‘ഇ​നി ഞാ​നൊ​ഴു​ക​ട്ടെ’ പ​ദ്ധ​തി​ക്ക് ഇ​ന്ന് തു​ട​ക്കം
Saturday, December 14, 2019 12:26 AM IST
തി​രു​വ​ന​ന്ത​പു​രം: ജ​ല​സ്രോ​ത​സു​ക​ളു​ടെ പു​ന​രു​ജീ​വ​നം ല​ക്ഷ്യ​മി​ട്ട് ഹ​രി​ത​കേ​ര​ളം മി​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ത്തു​ന്ന ഇ​നി ഞാ​നൊ​ഴു​ക​ട്ടെ പ​ദ്ധ​തി​യു​ടെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം ഇ​ന്ന് രാ​വി​ലെ ഒ​ന്പ​തി​ന് പൂ​വ​ച്ച​ല്‍ പ​ഞ്ചാ​യ​ത്തി​ല്‍ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി.​കെ. മ​ധു നി​ര്‍​വ​ഹി​ക്കും. പൂ​വ​ച്ച​ല്‍ മൈ​ലോ​ട്ടു​മൂ​ഴി തോ​ടി​ല്‍ ന​ട​ക്കു​ന്ന നീ​ര്‍​ച്ചാ​ല്‍ പു​ന​രു​ജ്ജീ​വ​ന​ത്തോ​ടെ പ​ദ്ധ​തി​ക്ക് തു​ട​ക്ക​മാ​കും.
പൂ​വ​ച്ച​ല്‍ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ. ​രാ​മ​ച​ന്ദ്ര​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ ചേ​രു​ന്ന പ​രി​പാ​ടി​യി​ല്‍ സ​ന്ന​ദ്ധ പ്ര​വ​ര്‍​ത്ത​ക​രും ക​ലാ സാം​സ്കാ​രി​ക കാ​യി​ക മേ​ഖ​ല​ക​ളി​ലെ പ്ര​മു​ഖ​രും പ​ങ്കെ​ടു​ക്കും. ജ​ല​സ്രോ​ത​സു​ക​ളു​ടെ തു​ട​ര്‍​സം​ര​ക്ഷ​ണം ഏ​റ്റെ​ടു​ത്തു​കൊ​ണ്ട് പ്ര​തി​ജ്ഞ ചൊ​ല്ലി ഫ്ളാ​ഗ് ഓ​ഫ് ചെ​യ്താ​കും പ്ര​വ​ര്‍​ത്ത​നം തു​ട​ങ്ങു​ക.
മു​ഴു​വ​ന്‍ ജ​ന​വി​ഭാ​ഗ​ത്തി​ന്‍റെ​യും പ​ങ്കാ​ളി​ത്തം ഉ​റ​പ്പാ​ക്കി​ക്കൊ​ണ്ടു​ള്ള ഏ​ക​ദി​ന ശു​ചീ​ക​ര​ണ പ്ര​വ​ര്‍​ത്ത​ന​ത്തി​നാ​ണ് ഹ​രി​ത​കേ​ര​ളം മി​ഷ​ന്‍ രൂ​പം ന​ല്‍​കി​യ​ത്. ഇ​ന്നു മു​ത​ല്‍ 22 വ​രെ പു​ന​രു​ജ്ജീ​വ​ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ന​ട​ക്കും. 78 ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ലെ 154 നീ​ര്‍​ച്ചാ​ലു​ക​ളി​ല്‍ ന​ട​പ്പാ​ക്കും. ജ​ന​കീ​യ പി​ന്തു​ണ​യോ​ടെ​യു​ള്ള വീ​ണ്ടെ​ടു​ക്ക​ലി​നാ​ണ് ഹ​രി​ത​കേ​ര​ളം മി​ഷ​ന്‍ വ​കു​പ്പു​ക​ളു​ടേ​യും ഏ​ജ​ന്‍​സി​ക​ളു​ടേ​യും ഏ​കോ​പ​നം ന​ട​ത്തി​യ​ത്. ഹ​രി​ത കേ​ര​ളം മി​ഷ​ന്‍ എ​ക്സി​ക്യൂ​ട്ടീ​വ് വൈ​സ് ചെ​യ​ര്‍​പേ​ഴ്സ​ണ്‍ ഡോ. ​ടി.​എ​ന്‍. സീ​മ ക​ര​കു​ള​ത്തു ന​ട​ക്കു​ന്ന പ​രി​പാ​ടി​യി​ല്‍ പ​ങ്കെ​ടു​ക്കും.
കൊ​ല്ല​യി​ല്‍, കു​ള​ത്തൂ​ര്‍ പ​ഞ്ചാ​യ​ത്തു​ക​ളി​ല്‍ സി.​കെ. ഹ​രി​ന്ദ്ര​ന്‍ എം​എ​ല്‍​എ പ​ങ്കെ​ടു​ക്കും. നെ​യ്യാ​റ്റി​ന്‍​ക​ര ന​ഗ​ര​സ​ഭ, ചെ​ങ്ക​ല്‍ പ​ഞ്ചാ​യ​ത്ത് എ​ന്നി​വി​ട​ങ്ങ​ളി​ല്‍ കെ. ​ആ​ന്‍​സ​ല​ന്‍ എം​എ​ല്‍​എ സം​ബ​ന്ധി​ക്കും. ഐ.​ബി.​സ​തീ​ഷ് എം​എ​ല്‍​എ വി​ള​പ്പി​ല്‍, പ​ള്ളി​ച്ച​ല്‍ പ​ഞ്ചാ​യ​ത്തു​ക​ളി​ലും പ​ങ്കെ​ടു​ക്കും.
പ​ഴ​യ​കു​ന്നു​മ്മേ​ല്‍, ക​ര​വാ​രം പ​ഞ്ചാ​യ​ത്തു​ക​ളി​ല്‍ ബി. ​സ​ത്യ​ന്‍ എം​എ​ല്‍​എ​യും വെ​ട്ടൂ​ര്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ല്‍ വി. ​ജോ​യി എം​എ​ല്‍​എ​യും പു​ല്ല​മ്പാ​റ പ​ഞ്ചാ​യ​ത്തി​ല്‍ ഡി.​കെ. മു​ര​ളി എം​എ​ല്‍​എ​യും പ​ങ്കെ​ടു​ക്കും.