ന​ഗ​ര​ത്തി​ലെ വൈ​ദ്യു​തി ത​ട​സം മി​നി​റ്റു​ക​ൾ​ക്കു​ള്ളി​ൽ പ​രി​ഹ​രി​ക്കും
Saturday, December 14, 2019 12:29 AM IST
തി​രു​വ​ന​ന്ത​പു​രം: ത​ല​സ്ഥാ​ന ന​ഗ​ര​ത്തി​ലും സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ലും വൈ​ദ്യു​തി ത​ട​സ​മു​ണ്ടാ​യാ​ൽ മി​നി​റ്റു​ക​ൾ​ക്കു​ള്ളി​ൽ സ്ഥ​ലം തി​രി​ച്ച​റി​ഞ്ഞ് പ​രി​ഹാ​രം കാ​ണാ​നാ​യി വൈ​ദ്യു​ത ഭ​വ​നി​ൽ സ്കാ​ഡ ഡി​സ്ട്രി​ബ്യൂ​ഷ​ൻ ക​ൺ​ട്രോ​ൾ സെ​ന്‍റ​ർ പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു. ക​ൺ​ട്രോ​ൾ സെ​ന്‍റ​റി​ന്‍റെ ഉ​ദ്ഘാ​ട​നം മ​ന്ത്രി എം.​എം.​മ​ണി നി​ർ​വ​ഹി​ച്ചു. കേ​ര​ള​ത്തി​ലെ വൈ​ദ്യു​ത​രം​ഗം ആ​ധു​നീ​ക​രി​ക്കാ​നും വി​ത​ര​ണ ശൃം​ഖ​ല ശ​ക്തി​പ്പെ​ടു​ത്താ​നു​മു​ള്ള ശ്ര​മ​ങ്ങ​ൾ ന​ട​ന്നു​വ​രി​ക​യാ​ണെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു. ഭ​ക്ഷ​ണം, ശു​ദ്ധ​ജ​ലം എ​ന്നി​വ​പോ​ലെ പ്രാ​ധാ​ന്യ​മു​ള്ള​താ​യി ഇ​ന്ന് ഊ​ർ​ജ​വും മാ​റി​യി​രി​ക്കു​ന്നു​വെ​ന്നും സോ​ളാ​റി​ലൂ​ടെ ആ​യി​രം മെ​ഗാ​വാ​ട്ട് വൈ​ദ്യു​തി ഉ​ത്പാ​ദി​പ്പി​ക്കാ​ൻ ല​ക്ഷ്യ​മി​ടു​ന്നു​ണ്ടെ​ന്നും ലോ​ഡ്ഷെ​ഡിം​ഗ് ഒ​ഴി​വാ​ക്കാ​നും വൈ​ദ്യു​തി ത​ട​സം വേ​ഗം പ​രി​ഹ​രി​ക്കാ​നും സ​ർ​ക്കാ​രി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.
ക​ൺ​ട്രോ​ൾ റൂ​മി​ലി​രു​ന്ന് വൈ​ദ്യു​തി ത​ട​സ​മു​ണ്ടാ​യ പ്ര​ദേ​ശം തി​രി​ച്ച​റി​യാ​നാ​കും. 14 സ​ബ്സ്റ്റേ​ഷ​നു​ക​ളെ​യാ​ണ് ഇ​ത്ത​ര​ത്തി​ൽ ബ​ന്ധി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. ഓ​രോ സ​ബ്സ്റ്റേ​ഷ​നു​കീ​ഴി​ലെ പ്ര​ദേ​ശ​ങ്ങ​ളി​ലെ സ്ഥി​തി ത​ത്സ​മ​യം കാ​ണാ​നാ​കും. മാ​പ്പിം​ഗ് സം​വി​ധാ​ന​ത്തി​ലൂ​ടെ​യാ​ണ് പ്ര​വ​ർ​ത്ത​നം. കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്‍റെ ഐ​പി​ഡി​എ​സ് പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ് പ​ദ്ധ​തി ആ​വി​ഷ്ക്ക​രി​ച്ചി​രി​ക്കു​ന്ന​ത്. വൈ​ദ്യു​തി ഭ​വ​നി​ൽ സ്ഥാ​പി​ച്ച 33 കെ​വി സ​ബ്സ്റ്റേ​ഷ​നും മ​ന്ത്രി ഉ​ദ്ഘാ​ട​നം ചെ​യ്തു. 12.5 സെ​ന്‍റ് സ്ഥ​ല​ത്താ​ണ് ആ​ധു​നി​ക സാ​ങ്കേ​തി​ക​വി​ദ്യ ഉ​പ​യോ​ഗ​പ്പെ​ടു​ത്തി​യു​ള്ള ക​ണ്ടെ​യ്ന​ർ സ​ബ്സ്റ്റേ​ഷ​ൻ സ്ഥാ​പി​ച്ച​ത്. ഇ​ത് പ്ര​വ​ർ​ത്ത​ന​ക്ഷ​മ​മാ​കു​ന്ന​തോ​ടെ ന​ഗ​ര​ത്തി​ൽ ത​ട​സം കൂ​ടാ​തെ വൈ​ദ്യു​തി എ​ത്തി​ക്കാ​നു​മാ​കും.
ച​ട​ങ്ങി​ൽ വി.​കെ.​പ്ര​ശാ​ന്ത് എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മേ​യ​ർ കെ.​ശ്രീ​കു​മാ​ർ, കെ​എ​സ്ഇ​ബി ചെ​യ​ർ​മാ​നും മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​റു​മാ​യ എ​ൻ.​എ​സ്.​പി​ള്ള, ന​ഗ​ര​സ​ഭാ കൗ​ൺ​സി​ല​ർ​മാ​രാ​യ പാ​ള​യം രാ​ജ​ൻ, എ​സ്.​എ​സ്.​സി​ന്ധു ഉ​ദ്യോ​ഗ​സ്ഥ​ർ തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു.