കോ​വ​ളം ബീ​ച്ചി​ൽ അ​ടി​സ്ഥ​ന സൗ​ക​ര്യ​മി​ല്ല:​അ​ധി​കൃ​ത​ർ​ക്ക് മൗ​നം
Saturday, December 14, 2019 12:29 AM IST
വി​ഴി​ഞ്ഞം: കോ​വ​ളം ബീ​ച്ചി​ൽ വി​നോ​ദ​സ​ഞ്ചാ​ര സീ​സ​ണ് തി​രി​ച്ച​ടി​യാ​യി വി​ദേ​ശ സ​ഞ്ചാ​രി​ക​ളു​ടെ കു​റ​വും അ​ടി​സ്ഥാ​ന വി​ക​സ​ന​മി​ല്ലാ​യ്മ​യും. ക്രി​സ്മ​സ് പു​തു​വ​ർ​ഷാ​ഘോ​ഷ​ങ്ങ​ൾ ല​ക്ഷ്യ​മാ​ക്കി സ്ഥി​രം വ​ന്ന് പോ​യി​രു​ന്ന​വ​ർ പോ​ലും കൈ​യൊ​ഴി​ഞ്ഞ​ത് സീ​സ​ൺ പ്ര​തീ​ക്ഷി​ച്ച്ക​ച്ച​വ​ടം ന​ട​ത്തു​ന്ന നൂ​റ് ക​ണ​ക്കി​ന് പേ​രു​ടെ പ്ര​തീ​ക്ഷ​ക്കും മ​ങ്ങ​ലേ​റ്റു.​
സാ​മ്പ​ത്തി​ക മാ​ന്ദ്യ​വും നി​പ്പ​യും ഓ​ഖി​യും പ്ര​ള​യ​വും ന​ട്ടെ​ല്ലൊ​ടി​ച്ച വി​നോ​ദ സ​ഞ്ചാ​ര മേ​ഖ​ല​ക്ക്അ​ധി​കൃ​ത​രു​ടെ അ​വ​ഗ​ണ​ന​യും ക​ന​ത്ത പ്ര​ഹ​ര​മാ​യി .കു​റ​ഞ്ഞ പാ​ക്കേ​ജും വി​മാ​ന ടി​ക്ക​റ്റ് നി​ര​ക്കു​ക​ളു​മാ​യി സ​ഞ്ചാ​രി​ക​ളെ ആ​ക​ർ​ഷി​ക്കു​ന്ന വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നും ക​ടു​ത്ത​മ​ത്സ​രം കേ​ര​ള​ത്തി​ലെ ടൂ​റി​സം മേ​ഖ​ല നേ​രി​ടു​മ്പോ​ഴും അ​ത് മ​റി​ക​ട​ക്കു​ന്ന​തി​നു​ള്ള മാ​ർ​ഗ​ങ്ങ​ൾ ഇ​വി​ടെ​യി​ല്ലെ​ന്നാ​ണ് പൊ​തു​വെ​യു​ള്ള ആ​ക്ഷേ​പം. ഇം​ഗ്ല​ണ്ട്, കാ​ന​ഡ, ജ​ർ​മ്മ​നി, റ​ഷ്യാ, താ​യ്‌​ല​ന്‍റ് ഉ​ൾ​പ്പെ​ടെ​യു​ള്ള വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്ന് കൂ​ട്ട​മാ​യെ​ത്തി​യി​രു​ന്ന​വ​രെ കൊ​ണ്ട് തീ​രം നി​റ​ഞ്ഞി​രു​ന്ന കാ​ല​വും വി​സ്മൃ​തി​യി​ലാ​യ അ​വ​സ്ഥ​യാ​ണ്.
ഇ​ന്ത്യ​യു​ടെ വി​നോ​ദ​സ​ഞ്ചാ​ര​ത്തി​ന്‍റെ പ​റു​ദീ​സ എ​ന്ന​റി​യ​പ്പെ​ടു​ന്ന കോ​വ​ളം തീ​ര​ത്ത് ന​വീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളോ​അ​റ്റ​കു​റ്റ​പ​ണി​ക​ളോ ന​ട​ന്നി​ട്ട് അ​ഞ്ചു​വ​ർ​ഷ​ത്തി​ലേ​റെ​യാ​യ​താ​യാ​ണ് പ്ര​ദേ​ശ​വാ​സി​ക​ൾ​പ​റ​യു​ന്ന​ത്. പൊ​ട്ടി​പ്പൊ​ളി​ഞ്ഞ ന​ട​പ്പാ​ത​യി​ൽ സ​ഞ്ചാ​രി​ക​ൾ കാ​ല് തെ​റ്റി​വീ​ഴു​ന്ന​ത് പ​തി​വ്കാ​ഴ്ച​യാ​ണ് .
ന​ട​പ്പാ​ത​യി​ലെ കൈ​വ​രി​യാ​യി​സ്ഥാ​പി​ച്ചി​രു​ന്ന ഇ​രു​മ്പ് പൈ​പ്പു​ക​ൾ തു​രു​മ്പി​ച്ച് പൊ​ട്ടി​പൊ​ളി​ഞ്ഞ് ആ​രെ​യും​മു​റി​വേ​ൽ​പ്പി​ക്കാ​വു​ന്ന അ​വ​സ്ഥ​യി​ലാ​യി​ട്ടും അ​പ​ക​ട​കാ​രി​ക​ളാ​യ ഇ​വ​നീ​ക്കം ചെ​യ്യാ​ൻ പോ​ലും അ​ധി​കൃ​ത​ർ ത​യാ​റാ​യി​ട്ടി​ല്ല.
ഹോ​ട്ട​ലു​ക​ളി​ൽ നി​ന്ന​ട​ക്കം ഒ​ഴു​ക്കി​വി​ടു​ന്ന മാ​ലി​ന്യം ദു​ർ​ഗ​ന്ധം വ​മി​പ്പി​ച്ച്ചാ​ലു​കീ​റി തീ​ര​ത്തൊ​ഴു​കു​ന്ന​ത് ത​ട​യാ​നും ഇ​വി​ടെ ന​ട​പ​ടി​യി​ല്ല. പ​ല​ഘ​ട്ട​ങ്ങ​ളി​ലാ​യി​ല​ക്ഷ​ങ്ങ​ൾ മു​ട​ക്കി സ്ഥാ​പി​ച്ച തെ​രു​വ് വി​ള​ക്കു​ക​ൾ ക​ണ്ണ​ട​ച്ച് നി​ൽ​ക്കു​ന്ന​തും​പ​തി​വ് കാ​ഴ്ച​യാ​ണ്.​രാ​ത്രി​കാ​ല​ങ്ങ​ളി​ൽ പോ​ലീ​സി​ൻ​റെ സേ​വ​നം ഇ​ല്ലാ​താ​യ​തോ​ടെ​തീ​രം ല​ഹ​രി മാ​ഫി​യ കൈ​യ്യ​ട​ക്കു​ന്ന​താ​യി ആ​രോ​പ​ണ​വും​ഉ​യ​ർ​ന്നി​ട്ടു​ണ്ട്.​
കോ​വ​ള​ത്തെ​ത്തി​യ വി​ദേ​ശ വ​നി​ത കൊ​ല്ല​പ്പെ​ട്ട സം​ഭ​വ​വും​കോ​വ​ള​ത്തെ​ത്തി​യ വി​ദേ​ശ വി​ന​ത​യെ കാ​ണാ​താ​യ സം​ഭ​വ​വു​മൊ​ക്കെ ഉ​ണ്ടാ​യി​ട്ടും​സു​ര​ക്ഷ​യു​ടെ കാ​ര്യ​ത്തി​ൽ ബ​ന്ധ​പ്പെ​ട്ട​വ​രു​ടെ അ​യ​ഞ്ഞ നി​ല​പാ​ട് ഗു​രു​ത​ര​മാ​യ​സു​ര​ക്ഷ പ്ര​ശ്ന​ങ്ങ​ൾ​ക്ക് കാ​ര​ണ​മാ​കു​മെ​ന്ന ആ​ശ​ങ്ക​യാ​ണു​യ​രു​ന്ന​ത്.​
കോ​വ​ളം വി​ക​സ​ന​ത്തി​ന്‍റെ​പേ​രി​ൽ ല​ക്ഷ​ങ്ങ​ളും കോ​ടി​ക​ളും ചെ​ല​വ​ഴി​ക്കു​ന്ന​താ​യി അ​വ​കാ​ശ​പ്പെ​ടു​മ്പോ​ഴും നി​ല​വി​ൽ​ഉ​ള്ള സൗ​ക​ര്യ​ങ്ങ​ളെ​പോ​ലും ന​വീ​ക​രി​ക്കാ​തെ​യും സം​ര​ക്ഷി​ക്കാ​തെ​യും വീ​ണ്ടും​കോ​ടി​ക​ൾ ചെ​ല​വി​ട്ട് പ​ല പ​ദ്ധ​തി​ക​ളും പു​തു​താ​യി ആ​വി​ഷ്ക്ക​രി​ക്കു​ന്ന​ത്ദു​രൂ​ഹ​മാ​ണെ​ന്ന് ആ​ക്ഷേ​പ​മു​ണ്ട്.​
വ്യ​ക്ത​മാ​യ പ്ലാ​നും പ​ദ്ധ​തി​ക​ളു​മി​ല്ലാ​തെ​യു​ള്ള​കാ​ട്ടി​കൂ​ട്ട​ലു​ക​ളാ​ണ് ഇ​വ​യി​ൽ പ​ല​തും.​വി​ദേ​ശ​ത്ത​ട​ക്കം ട്രാ​വ​ൽ മാ​ർ​ട്ടു​ക​ളും റോ​ഡ് ഷോ​ക​ളും ന​ട​ത്തി സ​ഞ്ചാ​രി​ക​ളെ​കേ​ര​ള​ത്തി​ലേ​ക്ക് ആ​ക​ർ​ഷി​ക്കാ​ൻ കോ​ടി​ക​ൾ പൊ​ടി​ക്കു​ന്ന അ​ധി​കൃ​ത​രാ​ണ് സ്വ​ന്തം ടൂ​റി​സം​കേ​ന്ദ്ര​ങ്ങ​ളി​ൽ അ​ടി​സ്ഥാ​ന സൗ​ക​ര്യ​മൊ​രു​ക്കു​ന്ന കാ​ര്യ​ത്തി​ൽ പോ​ലും പു​റം തി​രി​ഞ്ഞ് നി​ൽ​ക്കു​ന്ന​ത്..