ജ​ല​ക്ഷാ​മ​ത്തെ​യും മ​ലി​നീ​ക​ര​ണ​ത്തെ​യും ജ​ന​കീ​യ പ​ദ്ധ​തി​ക​ളി​ലൂ​ടെ ചെ​റു​ത്തു തോ​ൽ​പ്പി​ക്കും: വി.​കെ.മ​ധു
Sunday, December 15, 2019 12:33 AM IST
തി​രു​വ​ന​ന്ത​പു​രം: ജ​ല​സ്രോ​ത​സു​ക​ളു​ടെ പു​ന​രു​ജീ​വ​നം ല​ക്ഷ്യ​മി​ട്ട് ഹ​രി​ത​കേ​ര​ള മി​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തു​ന്ന "ഇ​നി ഞാ​ൻ ഒ​ഴു​ക​ട്ടെ' പ​ദ്ധ​തി​യു​ടെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി.​കെ. മ​ധു നി​ർ​വ​ഹി​ച്ചു. ഭാ​വി​യി​ലേ​ക്കു​ള്ള മു​ത​ൽ​ക്കൂ​ട്ടാ​ണ് ഓ​രോ ന​ദി​ക​ളും. അ​വ​യെ ശു​ചീ​ക​രി​ച്ചു സം​ര​ക്ഷി​ക്കു​ക​യാ​ണ് ഹ​രി​ത കേ​ര​ള മി​ഷ​ന്‍റെ ഈ ​പ​ദ്ധ​തി​യി​ലൂ​ടെ സ​ർ​ക്കാ​ർ ല​ക്ഷ്യ​മി​ടു​ന്ന​ത്. പു​ന​രു​ജീ​വ​ന പ​ദ്ധ​തി​യു​ടെ ആ​ദ്യ​ഘ​ട്ട​മാ​യി ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ത്തി​ലൂ​ടെ കൈ​വ​ഴി​ക​ളാ​യ തോ​ടു​ക​ൾ ശു​ചീ​ക​രി​ച്ച് ഒ​ഴു​ക്ക് മെ​ച്ച​പ്പെ​ടു​ത്തേ​ണ്ട​തു​ണ്ടെ​ന്നും ജ​ന​കീ​യ പ​ദ്ധ​തി​ക​ളി​ലൂ​ടെ​യും ബ​ഹു​ജ​ന പ​ങ്കാ​ളി​ത്തോ​ടെ​യു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലൂ​ടെ​യും ജ​ല​ക്ഷാ​മ​ത്തെ​യും മ​ലി​നീ​ക​ര​ണ​ത്തെ​യും ചെ​റു​ത്തു തോ​ല്പി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ന​ഗ​ര​വ​ൽ​ക്ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഉ​യ​ർ​ന്നു​വ​രു​ന്ന നി​ർ​മി​തി​ക​ളു​ടെ​യും വ​ൻ​തോ​തി​ലു​ള്ള മാ​ലി​ന്യ നി​ക്ഷേ​പ​ത്തി​ന്‍റെ​യും ഭാ​ഗ​മാ​യി സം​സ്ഥാ​നം അ​തി​രൂ​ക്ഷ​മാ​യ ജ​ല​മ​ലി​നീ​ക​ര​ണ​വും ജ​ല​ക്ഷാ​മ​വും നേ​രി​ടു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ജ​ല​സ്രോ​ത​സ്സു​ക​ളു​ടെ പു​ന​രു​ജ്ജീ​വ​ന​ബ ന​വീ​ക​ര​ണ​ത്തി​നു വേ​ണ്ടി​യു​ള്ള യ​ജ്ഞ​മാ​ണ് ഇ​നി ഞാ​ൻ ഒ​ഴു​ക​ട്ടെ പ​ദ്ധ​തി. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി 14 മു​ത​ൽ 22 വ​രെ വ​രെ കേ​ര​ള മി​ഷ​ൻ നേ​തൃ​ത്വ​ത്തി​ൽ സം​സ്ഥാ​ന​ത​ല​ത്തി​ൽ പു​ന​രു​ജീ​വ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തും. പൂ​വ​ച്ച​ൽ പ​ഞ്ചാ​യ​ത്തി​ൽ പ​രി​പൂ​ർ​ണ്ണ ശു​ചീ​ക​ര​ണ​ത്തി​നാ​യി തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ക​രി​യം​കോ​ട്, പൂ​വ​ച്ച​ൽ, ചാ​മ വി​ള, മു​തി​യ വി​ള, തോ​ട്ട​മ്പ​റ, മൈ​ലോ​ട്ടു​മൂ​ഴി കാ​ട്ടാ​ക്ക​ട മാ​ർ​ക്ക​റ്റ് എ​ന്നീ 7 വാ​ർ​ഡു​ക​ളി​ലൂ​ടെ ഒ​ഴു​കു​ന്ന നാ​ടു​കാ​ണി മൈ​ലോ​ട്ട്മൂ​ഴി തോ​ടും അ​തി​ൻ​റെ കൈ​വ​ഴി​ക​ളാ​യ 5 ഉ​പ​ത്തോ​ടു​ക​ളു​മാ​ണ് ശു​ചീ​ക​രി​ക്കു​ന്ന​ത്.പൂ​വ​ച്ച​ൽ പ​ഞ്ചാ​യ​ത്തി​ന് കീ​ഴി​ൽ കൈ​ത​ക്കോ​ണം ഏ​ലാ​ക​ലു​ങ്കി​ൽ വെ​ച്ച് സം​ഘ​ടി​പ്പി​ച്ച യോ​ഗ​ത്തി​ൽ പൂ​വ​ച്ച​ൽ ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ. ​രാ​മ​ച​ന്ദ്ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ഏ​ക​ദി​ന ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ത്തോ​ടൊ​പ്പം സ​ന്ന​ദ്ധ​സം​ഘ​ട​ന​ക​ളു​ടെ​യും പൊ​തു​ജ​ന​ങ്ങ​ളു​ടെ​യും സം​യു​ക്ത സ​മി​തി രൂ​പീ​ക​രി​ച് ന​വീ​ക​രി​ച്ച തോ​ടു​ക​ളേ​യും ന​ദി​ക​ളേ​യും സം​ര​ക്ഷി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. യോ​ഗ​ത്തി​ൽ പ​ങ്ക​ജ​ക​സ്തൂ​രി മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ ഹ​രീ​ന്ദ്ര​ൻ നാ​യ​ർ, ഹ​രി​ത കേ​ര​ളം മി​ഷ​ൻ ജി​ല്ലാ കോ-​ഒാ​ർ​ഡി​നേ​റ്റ​ർ ഡി ​ഹു​മ​യൂ​ൺ, വി​വി​ധ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ​മാ​ർ , പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ൾ , വി​വി​ധ രാ​ഷ്ട്രീ​യ ക​ക്ഷി നേ​താ​ക്ക​ൾ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.