ഉൗ​ബ​ർ ഈ​റ്റ്സ് ഭ​ക്ഷ​ണ വി​ത​ര​ണ​ക്കാ​ർ അ​നി​ശ്ചി​ത​കാ​ല സ​മ​ര​ത്തി​ൽ
Sunday, December 15, 2019 12:35 AM IST
തി​രു​വ​ന​ന്ത​പു​രം: ന​ഗ​ര​ത്തി​ലെ ഉൗ​ബ​ർ ഈ​റ്റ്സ് ഭ​ക്ഷ​ണ വി​ത​ര​ണ​ക്കാ​ർ അ​നി​ശ്ചി​ത​കാ​ല സ​മ​രം ആ​രം​ഭി​ച്ചു.
വേ​ത​നം വെ​ട്ടി​ക്കു​റ​ച്ച​തി​ലും ഇ​ൻ​ഷ്വ​റ​ൻ​സ് അ​ട​ക്ക​മു​ള്ള വാ​ഗ്ദാ​ന​ങ്ങ​ൾ പാ​ലി​ക്കാ​ത്ത​തി​ലും പ്ര​തി​ഷേ​ധി​ച്ചാ​ണ് സ​മ​രം.
വെ​ള്ളി​യാ​ഴ്ച ആ​രം​ഭി​ച്ച സ​മ​രം ആ​നു​കൂ​ല്യ​ങ്ങ​ൾ ന​ൽ​കു​മെ​ന്ന ഉ​റ​പ്പു ല​ഭി​ക്കും വ​രെ തു​ട​രു​മെ​ന്നാ​ണ് ജീ​വ​ന​ക്കാ​ർ പ​റ​യു​ന്ന​ത്. ജി​ല്ല​യി​ലെ മു​ന്നൂ​റോ​ളം ഭ​ക്ഷ​ണ വി​ത​ര​ണ​ക്കാ​ർ സ​മ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്നു​ണ്ട് .
ന​ഗ​ര​ത്തി​നു പു​റ​മേ ക​ഴ​ക്കൂ​ട്ടം, നെ​ടു​മ​ങ്ങാ​ട്, നെ​യ്യാ​റ്റി​ൻ​ക​ര മേ​ഖ​ല​ക​ളി​ലെ വി​ത​ര​ണ​ക്കാ​രും സ​മ​ര​ത്തി​ലാ​ണ്.
പെ​ട്രോ​ൾ വി​ല​യും മൊ​ബൈ​ൽ ഫോ​ണ്‍ കാ​ൾ നി​ര​ക്കു കൂ​ടി​യ​തും വി​ത​ര​ണ​ക്കാ​രെ പ്ര​തി​സ​ന്ധി​യി​ലാ​ക്കി​യെ​ന്ന് വി​ത​ര​ണ​ക്കാ​ർ പ​റ​യു​ന്നു.
അ​തേ​സ​മ​യം ഹോ​ട്ട​ൽ ഉ​ട​മ​ക​ളും വി​ത​ര​ണ​ക്കാ​രു​മാ​യു​ള്ള ത​ർ​ക്ക​മാ​ണ് പ്ര​വ​ർ​ത്ത​നം ത​ട​സ​പ്പെ​ടാ​ൻ കാ​ര​ണ​മൊ​ണ് ഉൗ​ബ​റി​ന്‍റെ വി​ശ​ദീ​ക​ര​ണം.