ഫ്ള​ഡ് ലൈ​റ്റ് ക്രി​ക്ക​റ്റ് ടൂ​ര്‍​ണ​മെ​ന്‍റ്: ലേ​ലം ഇ​ന്ന്
Sunday, December 15, 2019 12:35 AM IST
ആ​റ്റി​ങ്ങ​ല്‍: സ​ണ്‍​സ്റ്റാ​ര്‍ ക്രി​ക്ക​റ്റ് ക്ല​ബി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ആ​റ്റി​ങ്ങ​ല്‍ ന​ഗ​ര​സ​ഭ​യു​മാ​യി സ​ഹ​ക​രി​ച്ച് ഐ​പി​എ​ല്‍​മാ​തൃ​ക​യി​ല്‍ സം​ഘ​ടി​പ്പി​ക്കു​ന്ന ഫ്ള​ഡ് ലൈ​റ്റ് ക്രി​ക്ക​റ്റ് ടൂ​ര്‍​ണ​മെ​ന്‍റി​ന്‍റെ താ​ര ലേ​ലം ഇ​ന്ന് ഗ​വ.​കോ​ളേ​ജ് ഒാ​ഡി​റ്റോ​റി​യ​ത്തി​ല്‍ ന​ട​ക്കും. .12 ടീ​മു​ക​ളി​ലാ​ണ് ടൂ​ര്‍​ണ​മെ​ന്‍റി​ൽ മാ​റ്റു​ര​യ്ക്കു​ന്ന​ത്. ഓ​രോ ടീ​മി​ലും 12 ക​ളി​ക്കാ​ര്‍ ഉ​ണ്ടാ​കും.
220 ക​ളി​ക്കാ​ര്‍ ഇ​തി​ന​കം ഓ​ണ്‍​ലൈ​ന്‍ വ​ഴി ര​ജി​സ്റ്റ​ര്‍ ചെ​യ്ത് ക​ഴി​ഞ്ഞു. ഇ​വ​രി​ല്‍ നി​ന്നും ടീ​മു​ക​ള്‍ ക​ളി​ക്കാ​രെ ലേ​ല​ത്തി​ല്‍ വാ​ങ്ങും. ടീ​മു​ക​ള്‍​ക്ക് താ​ത്പ​ര്യ​മു​ള്ള 144 പേ​ര്‍​ക്ക് അ​വ​സ​രം ല​ഭി​ക്കും. 500 രൂ​പ ഫീ​സ് അ​ട​ച്ചാ​ണ് പ്ലേ​യേ​ഴ്സ് ര​ജി​സ്റ്റ​ര്‍ ചെ​യ്തി​രി​ക്കു​ന്ന​ത്. ഓ​രോ ടീ​മി​നും ഒ​രു ഐ​ക്ക​ണ്‍ പ്ലേ​യ​റി​നെ​യും ജി​ല്ല​ക്ക് പു​റ​ത്ത് നി​ന്നു​ള്ള പ്ലേ​യ​റി​നെ​യും നേ​രി​ട്ട് തെ​ര​ഞ്ഞെ​ടു​ക്കാം. ബാ​ക്കി പ​ത്ത് ക​ളി​ക്കാ​രെ ലേ​ല​ത്തി​ല്‍ നി​ന്നും പി​ടി​ക്ക​ണം. ഒ​രു ടീ​മി​ന് ക​ളി​ക്കാ​രെ വാ​ങ്ങു​വാ​ന്‍ പ​ര​മാ​വ​ധി ചെ​ല​വ​ഴി​ക്കാ​വു​ന്ന ലേ​ല​ത്തു​ക 20000 രൂ​പ​യാ​ണ്. ഒ​രു പ്ലേ​യ​ര്‍​ക്ക് വേ​ണ്ടി ചെ​ല​വ​ഴി​ക്കാ​വു​ന്ന പ​ര​മാ​വ​ധി തു​ക 4000 രൂ​പ​യും ഏ​റ്റ​വും കു​റ​ഞ്ഞ തു​ക 550 രൂ​പ​യു​മാ​യി​രി​ക്കും. ഓ​രോ ടീ​മി​നും അ​നു​വ​ദി​ച്ചി​ട്ടു​ള്ള തു​ക കു​റ​യു​ന്ന മു​റ​യ്ക്ക് പു​തി​യ ക​ളി​ക്കാ​രെ വാ​ങ്ങു​വാ​ന്‍ ചെ​ല​ഴി​ക്കാ​വു​ന്ന പ​ര​മാ​വ​ധി തു​ക​യി​ലും കു​റ​വ് വ​രും. ഇ​തി​നു​വേ​ണ്ട ക്ര​മീ​ക​ര​ണ​ങ്ങ​ള്‍ സോ​ഫ്റ്റ്‌​വെ​യ​റി​ല്‍ വ​രു​ത്തി​യി​ട്ടു​ണ്ട്. ഈ ​വി​വ​ര​ങ്ങ​ളെ​ല്ലാം സ്ക്രീ​നി​ല്‍ ത​ത്സ​മ​യം പ്ര​ദ​ര്‍​ശി​പ്പി​ക്കും. ഒ​രു ക​ളി​ക്കാ​ര​ന് വേ​ണ്ടി പ​ര​മാ​വ​ധി തു​ക​യി​ല്‍ കൂ​ടു​ത​ല്‍ ടീ​മു​ക​ള്‍ ലേ​ലം വി​ളി​ച്ചാ​ല്‍ പ്ലേ​യ​റെ ന​റു​ക്കി​ട്ട് ന​ല്‍​കും. മു​ന്‍ വ​ര്‍​ഷ​ങ്ങ​ളി​ല്‍ നി​ന്നും വ്യ​ത്യ​സ്ത​മാ​യി പൊ​തു​ജ​ന​ങ്ങ​ള്‍​ക്കും ആ​വേ​ശ​ക​ര​മാ​യ ലേ​ലം കാ​ണു​വാ​ന്‍ അ​വ​സ​ര​മൊ​രു​ക്കി​യി​ട്ടു​ണ്ട്.​രാ​വി​ലെ 10ന് ​ലേ​ലം ആ​രം​ഭി​ക്കും. 25 വ​ര്‍​ഷ​മാ​യി ആ​റ്റി​ങ്ങ​ലി​ല്‍ പ്ര​വ​ര്‍​ത്തി​ച്ച് വ​രു​ന്ന ക്ല​ബി​ന്‍റെ 21 മ​ത് ഫ്ള​ഡ് ലൈ​റ്റ് ടൂ​ര്‍​ണ​മെ​ന്‍റാ​ണി​ത്. കേ​ര​ള​ത്തി​ലെ ടെ​ന്നീ​സ് ബാ​ള്‍​ക്രി​ക്ക​റ്റ് രം​ഗ​ത്തെ പ്ര​ധാ​ന ക​ളി​ക്കാ​രെ​ല്ലാം ലേ​ല​ത്തി​ല്‍ പ​ങ്കെ​ടു​ക്കു​വാ​ന്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്തി​ട്ടു​ണ്ട്.