അ​ഴൂ​ർ പി​എ​ച്ച്സി​യു​ടെ ശോ​ച്യാ​വ​സ്ഥ: പ്ര​തി​ഷേ​ധ​വു​മാ​യി ആ​ക്ഷ​ൻ കൗ​ൺ​സി​ൽ
Thursday, January 16, 2020 12:00 AM IST
തി​രു​വ​ന​ന്ത​പു​രം: നൂ​റു​ക​ണ​ക്കി​ന് രോ​ഗി​ക​ൾ ചി​കി​ത്സ തേ​ടി​യെ​ത്തു​ന്ന അ​ഴൂ​ർ പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ന്‍റെ ശോ​ച്യാ​വ​സ്ഥ​യ്ക്ക് പ​രി​ഹാ​ര​മു​ണ്ടാ​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​കു​ന്നു. അ​ഴൂ​ർ, മം​ഗ​ല​പു​രം, കി​ഴു​വി​ലം, മു​ദാ​ക്ക​ൽ പ​ഞ്ചാ​യ​ത്തു​ക​ളി​ലെ രോ​ഗി​ക​ൾ ചി​കി​ത്സ​തേ​ടു​ന്ന ആ​ശു​പ​ത്രി​യു​ടെ ശോ​ച്യാ​വ​സ്ഥ അ​ധി​കൃ​ത​ർ ക​ണ്ടി​ല്ലെ​ന്നു ന​ടി​ക്കു​ക​യാ​ണെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു. മൂ​ന്ന് ഡോ​ക്ട​ർ​മാ​ർ വേ​ണ്ടി​ട​ത്ത് ഒ​രു ഡോ​ക്ട​റാ​ണു​ള്ള​ത്.​നി​ല​വി​ൽ അ​ഞ്ച് ജീ​വ​ന​ക്കാ​രു​ടെ കു​റ​വു​ണ്ടെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു.

ആ​ശു​പ​ത്രി​യു​ടെ അ​വ​സ്ഥ​ക്ക് പ​രി​ഹാ​ര​മു​ണ്ടാ​ക്കു​ന്ന​തി​നാ​യി നി​ര​വ​ധി പ​രാ​തി​ക​ൾ ന​ൽ​കി എ​ങ്കി​ലും ന​ട​പ​ടി​യു​ണ്ടാ​കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ നാ​ട്ടു​കാ​ർ ആ​ക്ഷ​ൻ കൗ​ൺ​സി​ൽ രൂ​പീ​ക​രി​ച്ച് സ​മ​ര​ത്തി​നൊ​രു​ങ്ങു​ക​യാ​ണു.

ആ​ക്ഷ​ൻ കൗ​ൺ​സി​ൽ ഭാ​ര​വാ​ഹി​ക​ളാ​യി എ​സ്.​കൃ​ഷ്ണ​കു​മാ​ർ (ര​ക്ഷാ​ധി​കാ​രി ) എ.​ആ​ർ.​നി​സാ​ർ (ചെ​യ​ർ​മാ​ൻ) എ​സ്.​ജി. അ​നി​ൽ കു​മാ​ർ (ജ​ന​റ​ൽ ക​ൺ​വീ​ന​ർ) റ​സി​യാ സ​ലിം (ട്ര​ഷ​റ​ർ) എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.

അ​ടി​യ​ന്തി​ര​മാ​യി ഒ​രു ഡോ​ക്ട​റെ​ക്കൂ​ടി നി​യ​മി​ക്കു​ക, ആ​വ​ശ്യ​ത്തി​ന് ജീ​വ​ന​ക്കാ​രെ നി​യ​മി​ക്കു​ക, മ​രു​ന്ന് ല​ഭ്യ​മാ​ക്കു​ക, അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ വ​ർ​ദ്ധി​പ്പി​ക്കു​ക, പ്ര​വ​ർ​ത്ത​ന സ​മ​യം വൈ​കു​ന്നേ​രം അ​ഞ്ചു​വ​രെ​യാ​ക്കു​ക, ആ​ശു​പ​ത്രി​യെ ക​മ്യൂ​ണി​റ്റി ഹെ​ൽ​ത്ത് സെ​ന്‍റ​ർ ആ​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചു കൊ​ണ്ട് ആ​രോ​ഗ്യ മ​ന്ത്രി, ഡെ​പ്യൂ​ട്ടി സ്പീ​ക്ക​ർ , എം​പി എ​ന്നി​വ​ർ​ക്ക് 2001 പേ​ർ ഒ​പ്പി​ട്ട ഭീ​മ ഹ​ർ​ജി ന​ൽ​കു​ന്ന​തി​നാ​യി .

20ന് ​രാ​വി​ലെ ഒ​ന്പ​തി​ന് ആ​ശു​പ​ത്രി പ​രി​സ​ര​ത്ത് ഒ​പ്പ് ശേ​ഖ​ര​ണം ന​ട​ത്തു​മെ​ന്ന് ആ​ക്ഷ​ൻ കൗ​ൺ​സി​ൽ ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.