പൗ​ര​ത്വ നി​യ​മം: കേ​സു​ക​ൾ അ​പ​ല​പ​നീ​യം:​പി​ഡി​പി
Thursday, January 16, 2020 12:00 AM IST
തി​രു​വ​ന​ന്ത​പു​രം: കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്‍റെ പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മ​ത്തി​നെ​തി​രെ പ്ര​തി​ഷേ​ധി​ച്ച് സ​മ​രം ന​ട​ത്തി​യ സം​ഘ​ട​ന​ക​ൾ​ക്കും നേ​താ​ക്ക​ൾ​ക്കും പ്ര​വ​ർ​ത്ത​ക​ർ​ക്കു​മെ​തി​രെ കേ​സെ​ടു​ത്ത പോ​ലീ​സ് ന​ട​പ​ടി അ​പ​ല​പ​നീ​യ​മെ​ന്നു പി​ഡി​പി നേ​താ​ക്ക​ളാ​യ ന​ട​യ​റ ജ​ബ്ബാ​ർ, മ​ണ​ക്കാ​ട് സ​ഫ​ർ എ​ന്നി​വ​ർ പ്ര​സ്താ​വി​ച്ചു.
സ​മ​ര​ക്കാ​ർ​ക്കെ​തി​രെ കേ​സെ​ടു​ക്ക​ൽ ത​ന്ത്രം നി​ർ​ത്ത​ണ​മെ​ന്നും വേ​ണ്ടി​വ​ന്നാ​ൽ ആ​ഭ്യ​ന്ത​ര വ​കു​പ്പു​കൂ​ടി കൈ​കാ​ര്യം ചെ​യ്യു​ന്ന മു​ഖ്യ​മ​ന്ത്രി അ​ടി​യ​ന്തി​ര​മാ​യി ഇ​ട​പെ​ട​ണ​മെ​ന്നും പി​ഡി​പി നേ​താ​ക്ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു.

വാ​ർ​ഷി​കം നടത്തി

പാ​ലോ​ട്: ക​ള്ളി​പ്പാ​റ റ​സി​ഡ​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ കു​ടും​ബ​സം​ഗ​മ​വും ആ​ദ​രി​ക്ക​ലും ഡി.​കെ. മു​ര​ളി എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. വി.​എ​ൽ. രാ​ജീ​വ് അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു.
ച​ട​ങ്ങി​ൽ തൊ​ഴി​ൽ പ​രി​ശീ​ല​ന യൂ​ണി​റ്റ് ജി​ല്ലാ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി.​കെ. മ​ധു​വും മെ​ഡി​ക്ക​ൽ ക്യാ​മ്പ് മു​ൻ ഡെ​പ്യൂ​ട്ടി സ്പീ​ക്ക​ർ പാ​ലോ​ട് ര​വി​യും ഉ​ദ്ഘാ​ട​നം ചെ​യ്തു.

ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ. ​പി. ച​ന്ദ്ര​ൻ, ന​ന്ദി​യോ​ട് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ദീ​പാ​സു​രേ​ഷ്, ജി .​എ​സ്. ഷാ​ബി, ഷീ​ജാ​പ്ര​സാ​ദ്, പു​ഷ്പ​ൻ, ജി. ​ബി​ന്ദു, ബാ​ല​ച​ന്ദ്ര​ൻ​നാ​യ​ർ, തെ​ന്നൂ​ർ ശി​ഹാ​ബ്, അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ൾ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.