കു​ട്ടി​ക​ളെ പു​സ്ത​ക​ങ്ങ​ളു​ടെ കൂ​ട്ടു​കാ​രാ​ക്കു​ക: വീ​ടു​ക​ളി​ല്‍ ലൈ​ബ്ര​റി പ​ദ്ധ​തി​ക്ക് തു​ട​ക്ക​മാ​യി
Thursday, January 16, 2020 12:04 AM IST
നെ​യ്യാ​റ്റി​ന്‍​ക​ര : കു​ട്ടി​ക​ളെ പു​സ്ത​ക​ങ്ങ​ളു​ടെ കൂ​ട്ടു​കാ​രാ​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ നെ​യ്യാ​റ്റി​ന്‍​ക​ര ഗ​വ. ജെ​ബി സ്കൂ​ളി​ലെ വി​ദ്യാ​ര്‍​ഥി​ക​ളു​ടെ വീ​ട്ടി​ലൊ​രു ലൈ​ബ്ര​റി പ​ദ്ധ​തി​ക്ക് തു​ട​ക്ക​മാ​യി. പു​സ്ത​ക​ക്കൂ​ട്ട് വാ​യ​ന പ്ര​വ​ർ​ത്ത​ന പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യാ​ണ് വീ​ട്ടി​ലൊ​രു ലൈ​ബ്ര​റി പ​ദ്ധ​തി​ക്ക് രൂ​പം ന​ല്‍​കി​യ​തെ​ന്ന് സ്കൂ​ള്‍ അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.
പ​ദ്ധ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക്രി​യാ​ത്മ​ക​മാ​യ ചി​ല നി​ര്‍​ദേ​ശ​ങ്ങ​ളും സ്കൂ​ള്‍ അ​ധി​കൃ​ത​ര്‍ ന​ല്‍​കി​യി​ട്ടു​ണ്ട്. വീ​ട്ടി​ലെ ലൈ​ബ്ര​റി​യി​ല്‍ വാ​യി​ച്ചു ക​ഴി​ഞ്ഞ​തും സൂ​ക്ഷി​ച്ചു വ​ച്ചി​ട്ടു​ള്ള​തു​മാ​യ പു​സ്ത​ക​ങ്ങ​ള്‍ ഇ​നം തി​രി​ച്ച് കൈ​കാ​ര്യം ചെ​യ്യു​ന്ന​തി​ലേ​യ്ക്ക് ര​ജി​സ്റ്റ​ര്‍ ത​യാ​റാ​ക്കാ​ന്‍ കു​ട്ടി​ക​ള്‍​ക്ക് നി​ര്‍​ദേ​ശം ന​ല്‍​കി. പു​സ്ത​ക സൂ​ക്ഷി​പ്പ്, ക്ര​മ​പ്പെ​ടു​ത്ത​ല്‍, വാ​യ​ന, ആ​വി​ഷ്കാ​രം എ​ന്നി​വ​യ്ക്ക് കു​ട്ടി​യെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ക​യും വേ​ണ​മെ​ന്ന് സ്കൂ​ള്‍ അ​ധി​കൃ​ത​ര്‍ നി​ര്‍​ദേ​ശി​ക്കു​ന്നു.
ജ​ന്മ​ദി​നം, മ​റ്റു ആ​ഘോ​ഷ​ങ്ങ​ള്‍ എ​ന്നീ അ​വ​സ​ര​ങ്ങ​ളി​ല്‍ കു​ട്ടി​ക​ള്‍​ക്ക് പു​സ്ത​ക​ങ്ങ​ള്‍ സ​മ്മാ​നി​ക്കു​ന്ന​ത് ശീ​ല​വും സം​സ്കാ​ര​വു​മാ​ക്ക​ണ​മെ​ന്ന് സ്കൂ​ൾ അ​ധി​കൃ​ത​ർ പ​റ​യു​ന്നു. പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം അ​ഞ്ചാം​ക്ലാ​സ് വി​ദ്യാ​ർ​ഥി പ്ര​ഭാ​ത് നാ​രാ​യ​ണ​ന്‍റെ വീ​ട്ടി​ൽ നി​ർ​വ​ഹി​ച്ചു.
സ്കൂ​ളി​ൽ നി​ന്നും കൊ​ണ്ടു വ​ന്ന സ്റ്റി​ക്ക​ർ ലൈ​ബ്ര​റി​യി​ൽ പ​തി​പ്പി​ച്ച ശേ​ഷം പ്ര​ഭാ​ത് നാ​രാ​യ​ൺ സ്കൂ​ള്‍ ഹെ​ഡ്മാ​സ്റ്റ​ര്‍ പ്രേം​ജി​ത്തി​ന്‍റെ​യും അ​ധ്യാ​പ​ക​രു​ടെ​യും കു​ടും​ബാം​ഗ​ങ്ങ​ളു​ടെ​യും സാ​ന്നി​ധ്യ​ത്തി​ൽ നാ​ട മു​റി​ച്ച് ലൈ​ബ്ര​റി​യു​ടെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. എ​സ്ആ​ർ​ജി ക​ൺ​വീ​ന​ർ ജോ​ണ​സ് പ്ര​ശ​സ്തി​പ​ത്രം കൈ​മാ​റി. സീ​നി​യ​ർ അ​ധ്യാ​പി​ക സ​ജി​ത പ്ര​വ​ർ​ത്ത​ന നി​ര്‍​ദേ​ശ​ങ്ങ​ൾ വാ​യി​ച്ചു. അ​ധ്യാ​പ​ക​രും ബ​ന്ധു​ക്ക​ളും പ്ര​ഭാ​തി​ന് പു​സ്ത​ക​ങ്ങ​ൾ സ​മ്മാ​ന​മാ​യി ന​ൽ​കി