ഇ​രു​ച​ക്ര​വാ​ഹ​ന​മി​ടി​ച്ചു ചി​കി​ത്സ​യിലി​രു​ന്ന വീ​ട്ട​മ്മ മ​രി​ച്ചു
Thursday, January 16, 2020 1:29 AM IST
പാ​റ​ശാ​ല: ഇ​രു​ച​ക്ര​വാ​ഹ​ന​മി​ടി​ച്ചു ചി​കി​ത്സ​യി​ലാ​യി​രു​ന്ന വീ​ട്ട​മ്മ മ​രി​ച്ചു. പാ​റ​ശാ​ല ക​രു​മാ​നൂ​ർ വി​ട്ടി​യോ​ട് വീ​ട്ടി​ൽ പ​രേ​ത​നാ​യ പാ​ല​യ്യ​ന്റെ ഭാ​ര്യ ഷീ​ബ (45) ആ​ണ് മ​രി​ച്ച​ത്. ഇ​ക്ക​ഴി​ഞ്ഞ തി​ങ്ക​ളാ​ഴ്ച പാ​റ​ശാ​ല പ​ഞ്ചാ​യ​ത്തി​ന​ടു​ത്ത് റെ​യി​ൽ​വേ പാ​ല​ത്തി​നു സ​മീ​പം വ​ച്ച് അ​മി​ത വേ​ഗ​ത​യി​ൽ എ​ത്തി​യ ബൈ​ക്കി​ടി​ച്ച​തി​നെ തു​ട​ർ​ന്ന് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ഇ​വ​രെ പാ​റ​ശാ​ല താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലും തു​ട​ർ​ന്ന് തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജി​ലും എ​ത്തി​ച്ചി​രു​ന്നു. ചി​കി​ത്സ​യി​ലി​രി​ക്കെ ബു​ധ​നാ​ഴ്ച രാ​വി​ലെ 11.30ന് ​മ​രി​ക്കു​ക​യാ​യി​രു​ന്നു. ഷീ​ബ​യു​ടെ മ​ക​ൻ ശാ​മു​വേ​ൽ പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നു ശേ​ഷം മൃ​ത​ദേ​ഹം ബ​ന്ധു​ക്ക​ൾ​ക്ക് കൈ​മാ​റി.