ബീ​ച്ച് വോ​ളി​ബോ​ൾ മ​ത്സ​ര​ത്തി​ന് തു​ട​ക്ക​മാ​യി
Friday, January 17, 2020 12:37 AM IST
വി​ഴി​ഞ്ഞം: ജി​ല്ലാ സ്പോ​ർ​ട്സ് കൗ​ൺ​സി​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ അ​ദാ​നി ഫൗ​ണ്ടേ​ഷ​ന്‍റെ സ​ഹാ​യ​ത്തോ​ടെ ന​ട​പ്പി​ലാ​ക്കു​ന്ന ബീ​ച്ച് വോ​ളി​ബോ​ൾ മ​ത്സ​ര​ത്തി​ന് കോ​വ​ള​ത്ത് തു​ട​ക്ക​മാ​യി.​കോ​വ​ളം ഹൗ​വ്വാ ബീ​ച്ചി​ൽ മ​ന്ത്രി ഇ.​പി. ജ​യ​രാ​ജ​ൻ മ​ത്സ​രം ഉ​ദ്ഘാ​ട​നം ചെ​യ്തു.

തീ​ര​ദേ​ശ​ത്തു​ള്ള യു​വ​തി​യു​വാ​ക്ക​ളെ കാ​യി​ക മേ​ഖ​ല​യി​ൽ​പ്രാ​വീ​ണ്യം ഉ​ള്ള​വ​രാ​ക്കു​ന്ന​തി​നും ക​ഴി​വു​തെ​ളി​യി​ക്കു​ന്ന​വ​രെ ക​ണ്ടെ​ത്തി പ​രി​ശീ​ലി​പ്പി​ക്കു​ന്ന​തി​നും വേ​ണ്ടി​യാ​ണ് ബീ​ച്ച് ഗെ​യിം​സു​ക​ൾ സം​ഘ​ടി​പ്പി​ക്കു​ന്ന​തെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു.

വി​വി​ധ ജി​ല്ല​ക​ളി​ലെ തീ​ര​ദേ​ശ​ങ്ങ​ളി​ൽ സം​ഘ​ടി​പ്പി​ച്ചു​വ​രു​ന്ന മ​ത്സ​ര​ങ്ങ​ളു​ടെ സ​മാ​പ​നം തി​രു​വ​ന​ന്ത​പു​ര​ത്തു​വ​ച്ച് ഫെ​ബ്രു​വ​രി 19ന് ​ന​ട​ത്തു​മെ​ന്നും ഉ​ദ്ഘാ​ട​ന പ്ര​സം​ഗ​ത്തി​ൽ മ​ന്ത്രി പ​റ​ഞ്ഞു. എം.​വി​ൻ​സെ​ന്‍റ് എം​എ​ൽ​എ അ​ധ്യ​ക്ഷ​തവ​ഹി​ച്ചു. അ​ദാ​നി ഫൗ​ണ്ടേ​ഷ​ൻ യൂ​ണി​റ്റ് സി​എ​സ്ആ​ർ ഹെ​ഡ് ഡോ. ​അ​നി​ൽ ബാ​ല​കൃ​ഷ്ണ​ൻ മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു.​ഒ​ളി​മ്പ്യ​ൻ മേ​ഴ്സി​ക്കു​ട്ട​ൻ, കേ​ര​ള ഒ​ളി​മ്പി​ക് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് വി.​സു​നി​ൽ കു​മാ​ർ , ജി​ല്ലാ സ്പോ​ർ​ട്സ് കൗ​ൺ​സി​ൽ പ്ര​സി​ഡ​ന്‍റ് എ​സ്.​എ​സ്. സു​ധീ​ർ ,കൗ​ൺ​സി​ല​ർ​മാ​രാ​യ നി​സാ​ബി​വി , കു​മാ​രി ഷൈ​നി, മു​ൻ അ​ന്ത​ർ​ദേ​ശീ​യ വോ​ളി​ബോ​ൾ താ​രം സു​ഗ​ത​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.