കോ​ള​ജ് യൂ​ണി​യ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു
Friday, January 17, 2020 12:37 AM IST
തി​രു​വ​ന​ന്ത​പു​രം: നാ​ലാ​ഞ്ചി​റ മാ​ർ തെ​യോ​ഫി​ല​സ് ട്രെ​യി​നിം​ഗ് കോ​ള​ജി​ന്‍റെ 64-ാമ​ത് കോ​ള​ജ് യൂ​ണി​യ​ൻ "ഏ​ക​യാ​ന​യു​ടെ' ഉ​ദ്ഘാ​ട​നം വി.​കെ. പ്ര​ശാ​ന്ത് എം​എ​ൽ​എ​യും ആ​ർ​ട്സ് ക്ല​ബ് ഉ​ദ്ഘാ​ട​നം സി​നി​മാ​താ​രം മ​ദ​ൻ മോ​ഹ​നും നി​ർ​വ​ഹി​ച്ചു.
കേ​ര​ള യൂ​ണി​വേ​ഴ്സി​റ്റി സി​ൻ​ഡി​ക്ക​റ്റ് അം​ഗം കെ.​എ​ച്ച്. ബാ​ബു​ജ​ൻ മു​ഖ്യ​സ​ന്ദേ​ശം ന​ൽ​കി. കോ​ള​ജ് യൂ​ണി​യ​ന്‍റെ ലോ​ഗോ ഡി​സൈ​ന​ർ നീ​തു സ​തീ​ശ​നു യോ​ഗ​ത്തി​ൽ അ​വാ​ർ​ഡ് വി​ത​ര​ണം ചെ​യ്തു.കോ​ള​ജ് യൂ​ണി​യ​ൻ ചെ​യ​ർ​പേ​ഴ്സ​ണ്‍ റോ​ഷ്നി എ​സ്. രാ​ജി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ പ്രി​ൻ​സി​പ്പ​ൽ ഡോ. ​കെ.​വൈ. ബ​ന​ഡി​ക്ട്, ഡോ. ​നീ​ന തോ​മ​സ്, ഓ​ഫീ​സ് ഹെ​ഡ് അ​ക്കൗ​ണ്ട​ന്‍റ് ബി​നു കെ. ​ജോ​യ്, രാ​ഹു​ൽ രാ​ജ്, പി​ടി​എ പ്ര​സി​ഡ​ന്‍റ് ഒ.​കെ. രാ​ജ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.