മെ​ഡി​ക്ക​ൽ കോ​ള​ജ് കാ​ന്പ​സി​ൽ സി​സി​ടി​വി കാ​മ​റ​ക​ൾ സ്ഥാ​പി​ക്ക​ണം: മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ
Friday, January 17, 2020 12:37 AM IST
തി​രു​വ​ന​ന്ത​പു​രം : മെ​ഡി​ക്ക​ൽ കോ​ള​ജ് കാ​ന്പ​സി​ൽ സി​സി​ടി​വി കാ​മ​റ​ക​ൾ ഉ​ട​ൻ സ്ഥാ​പി​ക്ക​ണ​മെ​ന്ന് സം​സ്ഥാ​ന മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ. മെ​ഡി​ക്ക​ൽ കോ​ള​ജ് പോ​ലീ​സും മെ​ഡി​ക്ക​ൽ കോ​ള​ജ് സെ​ക്യൂ​രി​റ്റി വി​ഭാ​ഗ​വും സം​യു​ക്ത​മാ​യി കാ​ന്പ​സി​ൽ സു​ര​ക്ഷ ഉ​റ​പ്പു വ​രു​ത്ത​ണ​മെ​ന്ന് ക​മ്മീ​ഷ​ൻ അ​ധ്യ​ക്ഷ​ൻ ജ​സ്റ്റീ​സ് ആ​ന്‍റ​ണി ഡൊ​മി​നി​ക് ആ​വ​ശ്യ​പ്പെ​ട്ടു. എ​സ്‌​സി,എ​സ്‌​ടി വി​ഭാ​ഗ​ത്തി​ലു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ താ​മ​സി​ക്കു​ന്ന പ്രി​യ​ദ​ർ​ശി​നി ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് പാ​രാ​മെ​ഡി​ക്ക​ൽ സ​യ​ൻ​സ് ലേ​ഡീ​സ് ഹോ​സ്റ്റ​ലി​ൽ രാ​ത്രി​കാ​ല​ങ്ങ​ളി​ൽ ന​ട​ക്കു​ന്ന മോ​ഷ​ണ​ങ്ങ​ൾ​ക്കെ​തി​രെ മ​നു​ഷ്യാ​വ​കാ​ശ പ്ര​വ​ർ​ത്ത​ക​നാ​യ പി.​കെ. രാ​ജു സ​മ​ർ​പ്പി​ച്ച പ​രാ​തി​യി​ലാ​ണ് ഉ​ത്ത​ര​വ്. മെ​ഡി​ക്ക​ൽ കോ​ള​ജ് കാ​ന്പ​സി​ലാ​ണ് ലേ​ഡീ​സ് ഹോ​സ്റ്റ​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്.
മെ​ഡി​ക്ക​ൽ കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ, സ്റ്റേ​ഷ​ൻ​ഹൗ​സ് ഓ​ഫീ​സ​ർ, പ്രി​യ​ദ​ർ​ശി​നി ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് മേ​ധാ​വി എ​ന്നി​വ​ർ റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ച്ചു. ഹോ​സ്റ്റ​ലി​ൽ ന​ട​ന്ന മോ​ഷ​ണ​ങ്ങ​ളെ​ക്കു​റി​ച്ച് മെ​ഡി​ക്ക​ൽ കോ​ള​ജ് പോ​ലീ​സ് അ​ന്വേ​ഷ​ണം ന​ട​ത്തി​യ​താ​യി ഡ​യ​റ​ക്ട​റു​ടെ റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു. ഹോ​സ്റ്റ​ൽ മു​റി​ക​ളു​ടെ ചി​ല ജ​നാ​ല​ക​ൾ​ക്ക് കേ​ടു​പാ​ടു സം​ഭ​വി​ച്ചി​ട്ടു​ണ്ട് ഇ​തു​വ​ഴി​യാ​ണ് മോ​ഷ​ണം ന​ട​ക്കു​ന്ന​ത്.
സി​സി​ടി​വി കാ​മ​റ​ക​ൾ സ്ഥാ​പി​ക്കാ​ൻ ന​ട​പ​ടി​യെ​ടു​ക്കു​ന്ന​താ​ണെ​ന്നും റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു. മെ​ഡി​ക്ക​ൽ കോ​ള​ജ് കാ​ന്പ​സി​ൽ സിസി​ടി​വി കാ​മ​റ​ക​ൾ സ്ഥാ​പി​ക്കേ​ണ്ട​താ​ണെ​ന്ന് മെ​ഡി​ക്ക​ൽ കോ​ള​ജ് പോ​ലീ​സ് സ്റ്റേ​ഷ​ൻ​ഹൗ​സ് ഓ​ഫീ​സ​ർ ക​മ്മീ​ഷ​നെ അ​റി​യി​ച്ചു.