വെ​ള്ളാ​ണി​ക്ക​ല്‍ പാ​റ​മു​ക​ളി​ല്‍ വീ​ണ്ടും തീ​പി​ടുത്തം
Saturday, January 18, 2020 12:15 AM IST
വെ​ഞ്ഞാ​റ​മൂ​ട്: ടൂ​റി​സ്റ്റ് കേ​ന്ദ്ര​മാ​യ വെ​ള്ളാ​ണി​ക്ക​ല്‍ പാ​റ​മു​ക​ളി​ൽ വീ​ണ്ടും തീ​പി​ടി​ച്ചു.​അ​ഗ്നി​ര​ക്ഷാ​സേ​ന സ്ഥ​ല​ത്തെ​ത്തി തീ ​നി​യ​ന്ത്ര​ണ വി​ധേ​യ​മാ​ക്കി​യ​തി​നാ​ൽ വ​ൻ ദു​ര​ന്തം ഒ​ഴി​വാ​യി. തീ​പി​ടു​ത്ത​ത്തി​ൽ ര​ണ്ടേ​ക്ക​റോ​ളം കു​റ്റി​ക്കാ​ട് ക​ത്തി.

ക​ഴി​ഞ്ഞ ദി​വ​സം ഉ​ച്ച​യ്ക്ക് 2.45 നാ​യി​രു​ന്നു സം​ഭ​വം.​തി​ങ്ക​ളാ​ഴ്ച​യും വെ​ള്ളാ​ണി​ക്ക​ല്‍ പാ​റ​മു​ക​ളി​ല്‍ തീ​പി​ടി​ച്ചി​രു​ന്നു.

പ്ര​ദേ​ശ​ത്ത് എ​ത്തി​യ​വ​രി​ല്‍ ആ​രോ ഉ​പേ​ക്ഷി​ച്ച സി​ഗ​ര​റ്റ് കു​റ്റി​യി​ല്‍ നി​ന്നോ തീ​പ്പെ​ട്ടി കൊ​ള്ളി​യി​ല്‍ നി​ന്നോ തീ ​പ​ട​ര്‍​ന്ന​താ​യി​രി​ക്കു​മെ​ന്നാ​ണ്സം​ശ​യം.വെ​ഞ്ഞാ​റ​മൂ​ട് അ​ഗ്നി​ശ​മ​ന​സേ​ന​യി​ലെ അ​സി. സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ എ.​ന​സീ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സീ​നി​യ​ർ ഫ​യ​ർ ഓ​ഫീ​സ​ർ രാ​ജേ​ന്ദ്ര​ൻ നാ​യ​ർ, ഫ​യ​ർ ഓ​ഫീ​സ​ർ​മാ​രാ​യ അ​നി​ൽ രാ​ജ്, അ​രു​ൺ മോ​ഹ​ൻ, ര​ഞ്ജി​ത്, ശി​വ​കു​മാ​ർ ,അ​രു​ൺ, ശ​ര​ത് എ​ന്നി​വ​ർ സ്ഥ​ല​ത്തെ​ത്തി.