ഊ​ർ​ജസം​രക്ഷ​ണം: ബോ​ധ​വ​ത്ക​ര​ണ ക്ലാ​സ് ന​ട​ത്തി
Saturday, January 18, 2020 12:15 AM IST
ആ​റ്റി​ങ്ങ​ൽ: ആ​റ്റി​ങ്ങ​ൽ ഗേ​ൾ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ഊ​ർ​ജ സം​ര​ക്ഷ​ണ​ത്തി​ന്‍റെ അ​നി​വാ​ര്യ​ത വി​ദ്യാ​ർ​ഥി​ക​ളെ ബോ​ധ്യ​പ്പെ​ടു​ത്താ​ൻ ആ​റ്റി​ങ്ങ​ൽ ഇ​ല​ക്ട്രി​ക്സെ​ക്ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ബോ​ധ​വ​ത്ക​ര​ണ ക്ലാ​സ് ന​ട​ത്തി. സ്കൂ​ളി​ലെ എ​ന​ർ​ജി ക്ല​ബി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ ക്ലാ​സ് അ​സി​സ്റ്റ​ന്‍റ് എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നി​യ​ർ ബ്രി​ജേ​ന്ദ്ര കു​മാ​ർ ക്ലാ​സ് ന​യി​ച്ചു. പി​ടി​എ പ്ര​സി​ഡ​ന്‍റ് വി.​എം. വി​ശ്വം​ഭ​ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. യോ​ഗ​ത്തി​ൽ പ്രി​ൻ​സി​പ്പ​ൽ ല​ത, ഹെ​ഡ്മി​സ്ട്ര​സ് ല​ത​കു​മാ​രി, പി​ടി​എ അം​ഗം വി. ​ജ​യ​കു​മാ​ർ, അ​ധ്യാ​പി​ക​യാ​യ റീ​ന എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

എ​ൻ​ആ​ർ​ഇ​ജി വ​ർ​ക്കേ​ഴ്സ്: യോ​ഗം ചേ​ർ​ന്നു

ആ​റ്റി​ങ്ങ​ൽ: പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മ​ത്തി​നെ​തി​രെ 26 ന് ​ന​ട​ക്കു​ന്ന മ​നു​ഷ്യ​ശൃം​ഖ​ല വി​ജ​യി​പ്പി​ക്കാ​ൻ എ​ൻ​ആ​ർ​ഇ​ജി വ​ർ​ക്കേ​ഴ്സ് യൂ​ണി​യ​ൻ ആ​റ്റി​ങ്ങ​ൽ ഏ​രി​യാ ക​മ്മി​റ്റി യോ​ഗം തീ​രു​മാ​നി​ച്ചു.​വി​നീ​ത അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചയോഗത്തിൽ ഏ​രി​യാ സെ​ക്ര​ട്ട​റി എ​സ്.​പ്ര​വീ​ൺ​ച​ന്ദ്ര, വി​ജ​യ​കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.