വെ​ബ്‌​സൈ​റ്റ് ഉ​ദ്ഘാ​ട​നം ചെ​യ്തു
Monday, January 20, 2020 12:39 AM IST
പേ​രൂ​ര്‍​ക്ക​ട: എം​എ​ല്‍​എ വി.​കെ.​പ്ര​ശാ​ന്തി​ന്‍റെ ഔ​ദ്യോ​ഗി​ക വെ​ബ്‌​സൈ​റ്റി​ന്‍റെ ഉ​ദ്ഘാ​ട​നം സ്പീ​ക്ക​ര്‍ പി. ​ശ്രീ​രാ​മ​കൃ​ഷ്ണ​ന്‍ നി​ര്‍​വഹി​ച്ചു. വ​ട്ടി​യൂ​ര്‍​ക്കാ​വ് മ​ണ്ഡ​ല​ത്തി​ന്‍റെ വി​ക​സ​ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ഏ​കോ​പി​പ്പി​ക്കു​ന്ന​തി​നും മോ​ണി​റ്റ​ര്‍ ചെ​യ്യു​ന്ന​തി​നും വെ​ബ്‌​സൈ​റ്റ് പ്ര​യോ​ജ​ന​പ്പെ​ടു​ത്തു​മെ​ന്ന് എം​എ​ല്‍​എ പ​റ​ഞ്ഞു. വ​ട്ടി​യൂ​ര്‍​ക്കാ​വ് നി​യ​മ​സ​ഭാ നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ന്‍റെ സ​മ​ഗ്ര വി​വ​ര​ങ്ങ​ള്‍ അ​ട​ങ്ങി​യ മാ​പ്പ് വെ​ബ്‌​സൈ​റ്റി​ല്‍ ഉ​ട​ന്‍ ല​ഭ്യ​മാ​ക്കും. വ​ട്ടി​യൂ​ര്‍​ക്കാ​വ് മ​ണ്ഡ​ല​ത്തി​ല്‍ ന​ട​ക്കു​ന്ന വി​ക​സ​ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ള്‍ ജ​ന​ങ്ങ​ള്‍​ക്ക് ന​ല്‍​കു​ന്ന​തി​നും പ​രാ​തി​ക​ളും നി​ര്‍​ദേ​ശ​ങ്ങ​ളും സ്വീ​ക​രി​ക്കു​ന്ന​തി​നും വെ​ബ്‌​സൈ​റ്റി​ല്‍ സൗ​ക​ര്യം ഒ​രു​ക്കി​യി​ട്ടു​ണ്ട്. വ​ട്ടി​യൂ​ര്‍​ക്കാ​വ് വി​ക​സ​ന സെ​മി​നാ​റി​ന്‍റെ തു​ട​ര്‍​ച്ച​യാ​യി ഏ​റ്റെ​ടു​ക്കു​ന്ന വി​ക​സ​ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മോ​ണി​റ്റ​ര്‍ ചെ​യ്യു​ന്ന​തി​നും വെ​ബ്‌​സൈ​റ്റ് സ​ഹാ​യ​ക​മാ​കും. എം​എ​ല്‍​എ​യു​ടെ നി​യ​മ​സ​ഭ​യി​ലെ പ്ര​സം​ഗ​ങ്ങ​ള്‍, ഫോ​ട്ടോ ഗാ​ല​റി, പ്ര​ധാ​ന പ​രി​പാ​ടി​ക​ള്‍ എ​ന്നി​വ​യും വെ​ബ് സൈ​റ്റി​ല്‍ നി​ന്ന് ല​ഭി​ക്കും. വ​ട്ടി​യൂ​ര്‍​ക്കാ​വ് നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ന്‍റെ വി​ക​സ​ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്കാ​യി യു​വാ​ക്ക​ളു​ടെ​യും സ​ന്ന​ദ്ധ പ്ര​വ​ര്‍​ത്ത​ക​രു​ടെ​യും പ​ങ്കാ​ളി​ത്തം ഉ​റ​പ്പാ​ക്കു​ന്ന​തി​നാ​യി വ​ട്ടി​യൂ​ര്‍​ക്കാ​വ് യൂ​ത്ത് ബ്രി​ഗേ​ഡ് അ​രം​ഭി​ക്കു​ക​യാ​ണെ​ന്ന് എം​എ​ല്‍​എ അ​റി​യി​ച്ചു. വ​ട്ടി​യൂ​ര്‍​ക്കാ​വ് യൂ​ത്ത് ബ്രി​ഗേ​ഡി​ല്‍ അം​ഗ​മാ​കു​ന്ന​തി​നു​ള്ള ര​ജി​സ്‌​ട്രേ​ഷ​ന്‍ ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. വ​ട്ടി​യൂ​ര്‍​ക്കാ​വ് എം​എ​ല്‍​എ​യു​ടെ വെ​ബ്‌​സൈ​റ്റി​ല്‍ ഇ​തി​നു​ള്ള സൗ​ക​ര്യം ഉ​ണ്ട്. നി​യ​മ​സ​ഭാ സ്പീ​ക്ക​റു​ടെ ചേ​മ്പ​റി​ല്‍ ന​ട​ക്കു​ന്ന ച​ട​ങ്ങി​ല്‍ എം​എ​ല്‍​എ​യെ കൂ​ടാ​തെ ഡോ.​സി.​ഭാ​സ്‌​ക​ര​ന്‍, ഡോ.​ഉ​ദ​യ​വ​ര്‍​മ്മ​ന്‍ എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു.