അവയവദാതാക്കൾക്കായി കൗൺസലിംഗ് ടീം വേണം; ആശുപത്രികൾക്കു കേന്ദ്ര നിർദേശം
Tuesday, October 21, 2025 2:14 AM IST
ന്യൂഡൽഹി: അവയവ, കോശ ദാതാക്കളാകാൻ സാധ്യതയുള്ളവരുടെ കുടുംബങ്ങൾക്ക് കൗണ്‍സലിംഗ് നൽകുന്നതിനായി രാജ്യത്തെ എല്ലാ ആശുപത്രികളിലും ടീമുകൾ ഉണ്ടാകണമെന്ന് സംസ്ഥാനങ്ങൾക്കു കേന്ദ്രത്തിന്റെ നിർദേശം.
എല്ലാ മരണങ്ങളും റിപ്പോർട്ട് ചെയ്യാനും മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് കൗണ്‍സലിംഗ് നൽകാനും അവയവ, കോശ ദാനത്തിനായി അവരെ പ്രോത്സാഹിപ്പിക്കാനും കേന്ദ്രം ആവശ്യപ്പെട്ടിട്ടുണ്ട്.
മസ്തിഷ്കമരണം സ്ഥിരീകരിക്കുന്ന സമിതിയിലെ അംഗങ്ങളും അവയവമാറ്റ കോ-ഓർഡിനേറ്റർ അല്ലെങ്കിൽ കൗണ്‍സലർ എന്നിവരടങ്ങുന്നതായിരിക്കണം അവയവദാതാക്കൾക്കായുള്ള ടീം.