ഇ​ന്ത്യ​ൻ ജ​ന​ത​യെ ഒ​രു​മി​പ്പി​ച്ച ന​രേ​ന്ദ്ര മോ​ദി​ക്കും അ​മി​ത്ഷാ​യി​ക്കും ന​ന്ദി: ഹ​ർ​ഷ് മ​ന്ദ​ർ
Tuesday, January 21, 2020 12:14 AM IST
വി​തു​ര: ഇ​ന്ത്യ​ൻ ജ​ന​ത​യെ ഒ​രു​മി​പ്പി​ച്ച ന​രേ​ന്ദ്ര മോ​ദി​ക്കും അ​മി​ത്ഷാ​യി​ക്കും ന​ന്ദി പ​റ​യ​ണ​മെ​ന്ന് ചി​ന്ത​ക​നും എ​ഴു​ത്തു​കാ​ര​നു​മാ​യ ഹ​ർ​ഷ് മ​ന്ദ​ർ. പൗ​ര​ത്വ സം​ര​ക്ഷ​ണ സ​മി​തി വി​തു​ര ക​ലു​ങ്ക് ജം​ഗ്ഷ​നി​ൽ സം​ഘ​ടി​പ്പി​ച്ച പൗ​ര​ത്വ സം​ര​ക്ഷ​ണ റാ​ലി​യും തു​ട​ർ​ന്ന് ന​ട​ന്ന മ​ഹാ പ്ര​ധി​ഷേ​ധ സ​മ്മേ​ള​ന​വും ഉ​ദ​ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.അ​ൻ​സാ​രി തോ​ട്ടു​മു​ക്കി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ന്ന പൊ​തു സ​മ്മേ​ള​ന​ത്തി​ൽ കെ.​എ​സ്. ശ​ബ​രി​നാ​ഥ​ൻ എം​എ​ൽ​എ, ഗോ​പാ​ൽ മേ​നോ​ൻ, റ​ഫീ​ഖ് കു​റ്റി​ക്കാ​ട്ടൂ​ർ ,ആ​ന​പ്പെ​ട്ടി വാ​ർ​ഡ് മെ​മ്പ​ർ അ​ഷ്ക​ർ തൊ​ളി​ക്കോ​ട് , ന​വാ​സ് മ​ന്നാ​നി, എ .​എ. റ​ഷീ​ദ്, വി​വി​ധ മ​ഹ​ലി​ലെ ഇ​മാ​മു​മാ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.