ബോ​ധ​വ​ത്ക​ര​ണ ക്ലാ​സി​നി​ട​യി​ൽ പാ​മ്പു​പി​ടുത്ത​ക്കാ​ര​ന് ക​ടി​യേ​റ്റു
Saturday, January 25, 2020 12:10 AM IST
ക​ല്ല​റ: ബോ​ധ​വ​ത്ക​ര​ണ ക്ലാ​സി​നി​ട​യി​ൽ പാ​മ്പു​പി​ടുത്ത​ക്കാ​ര​ന് പാ​മ്പി​ന്‍റെ ക​ടി​യേ​റ്റു. വ​നം വ​കു​പ്പി​ലെ താ​ത്കാ​ലി​ക ജീ​വ​ന​ക്കാ​ര​നാ​യ വി​തു​ര സ്വ​ദേ​ശി സ​ന​ൽ​രാ​ജ് (40) നാ​ണ് പാ​മ്പു​ക​ടി​യേ​റ്റ​ത്. ഇ​ന്ന​ലെ വൈ​കു​ന്നേ​രം 3.30ന് ​മ​ഠ​ത്ത​റ ചോ​ഴി​യ​ക്കോ​ട് എ​ൽ​പി സ്കൂ​ളി​ലാ​യി​രു​ന്നു സം​ഭ​വം. സ്കൂ​ളി​ൽ വ​നം​വ​കു​പ്പ് സം​ഘ​ടി​പ്പി​ച്ച ബോ​ധ​വ​ത്ക​ര​ണ ക്ലാ​സ് എ​ടു​ത്തു കൊ​ണ്ടി​രി​ക്കു​ക​യാ​യി​രു​ന്നു സ​ന​ൽ​രാ​ജ്.
വി​ദ്യാ​ർ​ഥിക​ളെ കാ​ണി​ക്കു​വാ​നാ​യി ബാ​ഗി​ൽ നി​ന്നും പാ​മ്പി​നെ പു​റ​ത്തെ​ടു​ക്കു​ന്ന​തി​നി​ട​യി​ൽ പാ​മ്പ് സ​ന​ൽ​രാ​ജി​ന്‍റെ ചു​ണ്ടി​ൽ ക​ടി​ക്കു​ക​യാ​യി​രു​ന്നു. പ​രി​ക്കേ​റ്റ സു​നി​ൽ രാ​ജി​നെ ക​ട​യ്ക്ക​ൽ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു.
പ്രാ​ഥ​മി​ക ശു​ശ്രൂ​ഷ​യ്ക്ക് ശേ​ഷം അ​വി​ടെ നി​ന്ന് തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​യ്ക്ക് മാ​റ്റി.​അ​റു​പ​ത്തി​മൂ​ന്ന് രാ​ജ​വെ​മ്പാ​ല അ​ട​ക്കം ആ​യി​ര​ത്തി​ല​ധി​കം പാ​മ്പു​ക​ളെ സ​ന​ൽ രാ​ജ് ഇ​തി​ന​കം പി​ടി​കൂ​ടി​യി​ട്ടു​ണ്ട്.