യു​എ​പി​എ ചു​മ​ത്തി​യ​തി​ന് പി​ണ​റാ​യി മ​റു​പ​ടി പ​റ​യ​ണം: ര​മേ​ശ് ചെ​ന്നി​ത്ത​ല
Saturday, January 25, 2020 12:12 AM IST
കാ​ട്ടാ​ക്ക​ട : കോ​ഴി​ക്കോ​ട് പ​ന്തീ​രാ​ങ്കാ​വ് സം​ഭ​വ​ത്തി​ൽ അ​ല​ന്‍റെ​യും താ​ഹ​യു​ടേ​യും മേ​ൽ യു​എ​പി​എ ചു​മ​ത്തി​യ​തി​ന് മു​ഖ്യ​മ​ന്ത്രി മ​റു​പ​ടി പ​റ​യ​ണ​മെ​ന്ന് പ്ര​തി​പ​ക്ഷ​നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല.
പാ​ർ​ട്ടി​യു​ടെ ജി​ല്ലാ ഘ​ട​കം ഇ​വ​ർ മാ​വോ​യി​സ്റ്റു​ക​ള​ല്ല എ​ന്ന പ​റ​യു​ക​യും എ​ന്നാ​ൽ സം​സ്ഥാ​ന നേ​താ​ക്ക​ൾ അ​വ​ർ മാ​വോ​യി​സ്റ്റു​ക​ളാ​ണെ​ന്ന് പ​റ​യു​ക​യും ചെ​യ്യു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ പി​ണ​റാ​യി ക​ളി​ക്കു​ന്ന ക​ളി അ​രി​ആ​ഹാ​രം ക​ഴി​ക്കു​ന്ന​വ​ർ​ക്ക് മ​ന​സി​ലാ​കു​മെ​ന്നും അ​ദേ​ഹം പ​റ​ഞ്ഞു.
നെ​യ്യാ​ർ​ഡാം രാ​ജീ​വ് ഗാ​ന്ധി ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ൽ ജി​ല്ലാ കോ​ൺ​ഗ്ര​സ് ക​മ്മ​റ്റി​യു​ടെ നേ​തൃപ​രി​ശീ​ല​ന ക്യാ​മ്പി​ൽ പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദേ​ഹം. കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ ക്യാ​മ്പ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ല പ്ര​സി​ഡ​ന്‍റ് നെ​യ്യാ​റ്റി​ൻ​ക​ര സ​ന​ൽ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. ക്യാ​മ്പ് ഇ​ന്ന് സ​മാ​പി​ക്കും.