തേ​ന്‍​തു​മ്പി​യു​ടെ കു​ത്തേ​റ്റ് തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് പ​രി​ക്ക്
Saturday, January 25, 2020 12:12 AM IST
പാ​ങ്ങോ​ട്: തേ​ന്‍​തു​മ്പി​യു​ടെ കു​ത്തേ​റ്റ് തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് പ​രി​ക്കേ​റ്റു.​ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് പാ​ങ്ങോ​ട് പോ​ങ്ങു​മ​ല​ത്താ​ര​യി​ല്‍ പ​ണി​ചെ​യ്തു​കൊ​ണ്ടി​രു​ന്ന തൊ​ഴി​ലാ​ളി​ക​ള്‍​ക്കാ​ണ് തേ​ന്‍​തു​മ്പി​യു​ടെ കു​ത്തേ​റ്റ​ത്.
20 പേ​ര​ട​ങ്ങു​ന്ന സം​ഘം കൃ​ഷി​യി​ത്തി​ലെ കാ​ടു വെ​ട്ടി വൃ​ത്തി​യാ​ക്കു​ന്ന​തി​നി​ട​യി​ല്‍ സ​മീ​പ​ത്തെ മ​ര​ത്തി​ല്‍ കൂ​ടു കൂ​ട്ടി​യി​രു​ന്നു തേ​ന്‍ തു​മ്പി​ക​ള്‍ കൂ​ട്ട​ത്തോ​ടെ പ​റ​ന്നെ​ത്തി അ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. തൊ​ഴി​ലാ​ളി​ക​ള്‍ ചി​ത​റി​യോ​ടി​യെ​ങ്കി​ലും പി​ന്തു​ട​ര്‍​ന്ന തു​മ്പി​ക​ളു​ടെ അ​ക്ര​മ​ണ​ത്തി​ല്‍ ഏ​ഴ് പേ​ര്‍​ക്ക് കു​ത്തേ​റ്റു. ഇ​വ​രെ ക​ല്ല​റ പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.