ബൈ​ക്കു​ക​ള്‍ കൂ​ട്ടി​യി​ടി​ച്ച് മ​രി​ച്ചു
Tuesday, January 28, 2020 12:34 AM IST
വെ​ഞ്ഞാ​റ​മൂ​ട്: ബൈ​ക്കു​ക​ള്‍ കൂ​ട്ടി​യി​ടി​ച്ച് പ​രി​ക്കേ​റ്റ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച ഗൃ​ഹ​നാ​ഥ​ന്‍ മ​രി​ച്ചു. ആ​ലു​ന്ത​റ ഉ​ല്ലാ​സ് ന​ഗ​ര്‍ കി​ഴ​ക്കും​ക​ര പു​ത്ത​ന്‍ വീ​ട്ടി​ല്‍ കൃ​ഷ്ണ​ന്‍കു​ട്ടി (58) ആ​ണ് മ​രി​ച്ച​ത്. തി​ങ്ക​ളാ​ഴ്ച രാ​വി​ല 10ന് ​എം​സി റോ​ഡി​ല്‍ ത​ണ്ട്രാം​പൊ​യ്ക​യി​ലാ​യി​രു​ന്നു അ​പ​ക​ടം.

മെ​യി​ല്‍ റോ​ഡി​ലൂ​ടെ വ​ന്ന ബൈ​ക്കും ഇ​ട​റോ​ഡി​ല്‍ നി​ന്നും മെ​യി​ന്‍ റോ​ഡി​ലേ​ക്ക് ക​യ​റി​യ ബൈ​ക്കും കൂ​ട്ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നു. അ​പ​ക​ടം ന​ട​ന്ന ഉ​ട​നെ സ്ഥ​ല​ത്തേ​ത്തി​യ നാ​ട്ടു​കാ​ര്‍് പ​രി​ക്കേ​റ്റ​യാ​ളെ ആ​ദ്യം വെ​ഞ്ഞാ​റ​മൂ​ട്ടി​ലെ സ്വ​കാ​ര്യ മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച് പ്ര​ഥ​മ ശു​ശ്രൂ​ഷ​ക​ള്‍​ക്ക് ശേ​ഷം തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു​വെ​ങ്കി​ലും വൈ​കി​ട്ട് അ​ഞ്ച് മ​ണി​യോ​ടെ മ​ര​ണ​മ​ട​യു​ക​യാ​യി​രു​ന്നു. ഭാ​ര്യ: ച​ന്ദ്രി​ക. മ​ക്ക​ള്‍: മെ​ര്‍​ളി​ന്‍ ജോ​സ​ഫ്, മെ​റീ​ന. മ​രു​മ​ക​ള്‍: ആ​ന്‍​സി.