പു​ല്ല​മ്പാ​റ പ​ഞ്ചാ​യ​ത്തി​ൽ ജീവനി പദ്ധതിക്കു തുടക്കം
Tuesday, January 28, 2020 12:42 AM IST
വെ​ഞ്ഞാ​റ​മൂ​ട്: ന​മ്മു​ടെ കൃ​ഷി, ന​മ്മു​ടെ ആ​രോ​ഗ്യം എ​ന്ന മു​ദ്രാ​വാ​ക്യ​ത്തോ​ടെ വി​ഷ​മു​ക്ത​മാ​യ സു​സ്ഥി​ര പ​ച്ച​ക്ക​റി വി​ക​സ​നം ല​ക്ഷ്യം വ​യ്ക്കു​ന്ന കാ​ർ​ഷി​ക വി​ക​സ​ന ക​ർ​ഷ​ക ക്ഷേ​മ വ​കു​പ്പി​ന്‍റെ "ജീ​വ​നി" പ​ദ്ധ​തി​ക്ക് പു​ല്ല​മ്പാ​റ ഗ്രാ​മ പ​ഞ്ചാ​യ​ത്തി​ൽ തു​ട​ക്കം. ഗ്രാ​മ പ​ഞ്ചാ​യ​ത്ത് അം​ഗം അ​ജി​ത്തി​ന്‍റെ വീ​ട്ടു​വ​ള​പ്പി​ൽ അ​ഗ​സ്ത്യ മു​രി​ങ്ങ​തൈ ന​ട്ടു​കൊ​ണ്ടാ​ണ് പ​ദ്ധ​തി​ക്ക് തു​ട​ക്കം കു​റി​ച്ച​ത്. തു​ട​ർ​ന്ന് വെ​ള്ളു​മ​ണ്ണ​ടി ആ​യു​ർ​വേ​ദ ആ​ശു​പ​ത്രി അ​ങ്ക​ണ​ത്തി​ൽ ന​ട​ന്ന യോ​ഗ​ത്തി​ൽ പ​ദ്ധ​തി​യു​ടെ പ​ഞ്ചാ​യ​ത്തു​ത​ല ഉ​ദ്ഘാ​ട​നം ആ​യു​ർ​വേ​ദ ഡോ​ക്ട​ർ ബീ​ന​യ്ക്ക് ക​റി​വേ​പ്പി​ന്‍റെ തൈ ​ന​ൽ​കി പു​ല്ല​മ്പാ​റ ഗ്രാ​മ പ​ഞ്ചാ​യ​ത്ത് ക്ഷേ​മ​കാ​ര്യ വി​ക​സ​ന ക​മ്മി​റ്റി ചെ​യ​ർ പേ​ഴ്സ​ൺ പ്രീ​ത നി​ർ​വ​ഹി​ച്ചു. വെ​ള്ളു മ​ണ്ണ​ടി വാ​ർ​ഡ്‌ മെ​മ്പ​ർ അ​ജി​ത് അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. ച​ട​ങ്ങി​ൽ കൃ​ഷി ഓ​ഫീ​സ​ർ എ​സ്.​യ​മു​ന സ്വാ​ഗ​തം പ​റ​ഞ്ഞു. കൃ​ഷി അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ർ ശ​ര​ത് ച​ന്ദ്ര​കു​മാ​ർ ജീ​വ​നി പ​ദ്ധ​തി​യെ​ക്കു​റി​ച്ചു​ള്ള വി​ശ​ദീ​ക​ര​ണ​വും ന​ൽ​കി. പ​ര​മ്പ​രാ​ഗ​ത പ​ച്ച​ക്ക​റി​വി​ള​ക​ൾ ഭ​ക്ഷ​ണ​ക്ര​മ​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്തേ​ണ്ടു​ന്ന​തി​ന്‍റെ ആ​വ​ശ്യ​ക​ത എ​ന്ന വി​ഷ​യ​ത്തെ​ക്കു​റി​ച്ച് ഡോ. ​ബീ​ന ബോ​ധ​വ​ത്ക​ര​ണ ക്ലാ​സ് ന​ട​ത്തി. ച​ട​ങ്ങി​ൽ എ​ൽ​പി, യു​പി സ്കൂ​ളു​ക​ളി​ലെ പ്ര​ധാ​നാ​ധ്യാ​പി​ക​മാ​ർ​ക്ക് പ​ച്ച​ക്ക​റി തൈ​ക​ൾ വി​ത​ര​ണം ചെ​യ്തു. പു​ല്ല​മ്പാ​റ കൃ​ഷി​ഭ​വ​നി​ലെ സീ​നി​യ​ർ അ​സി​സ്റ്റ​ൻ​ഡാ​യ ആ​തി​ര, കൃ​ഷി അ​സി​സ്റ്റ​ൻ​റ്റു​മാ​രാ​യ സു​രേ​ഷ്, അ​ശ്വി​ൻ എ​ന്നി​വ​രും നാ​ൽ​പ​ത്തി ആ​റോ​ളം ക​ർ​ഷ​ക സു​ഹൃ​ത്തു​ക്ക​ളും ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.