ദേ​ശീ​യ, സം​സ്ഥാ​ന പാ​ത​യോ​ര​ങ്ങ​ള്‍ മാ​ലി​ന്യ​മു​ക്ത​മാ​ക്കു​ന്ന മെ​ഗാ ക്ലീ​നിം​ഗ് ഡ്രൈ​വ് ആരംഭിച്ചു
Tuesday, January 28, 2020 12:42 AM IST
നെ​ടു​മ​ങ്ങാ​ട് : ദേ​ശീ​യ , സം​സ്ഥാ​ന പാ​ത​യോ​ര​ങ്ങ​ള്‍ മാ​ലി​ന്യ​മു​ക്ത​മാ​ക്കു​ന്ന ‘മെ​ഗാ ക്ലീ​നിം​ഗ്ഡ്രൈ​വ് ‘ പ​രി​പാ​ടി​യു​ടെ ആ​നാ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ത​ല ഉ​ദ്ഘാ​ട​നം തി​രു​വ​ന​ന്ത​പു​രം – ചെ​ങ്കോ​ട്ട സം​സ്ഥാ​ന​പാ​ത​യി​ലെ ആ​നാ​ട് ജം​ഗ്ഷ​നി​ൽ ഗ്രാ​മ​പ​ഞ്ചാ​യ​ത്തു പ്ര​സി​ഡ​ന്‍റ് ആ​നാ​ട് സു​രേ​ഷ് നി​ര്‍​വ​ഹി​ച്ചു. പ​ഴ​കു​റ്റി മു​ത​ൽ വ​ഞ്ചു​വം വ​രെ സം​സ്ഥാ​ന പാ​ത ക​ട​ന്നു​പോ​കു​ന്ന ഏ​ക​ദേ​ശം എ​ട്ടു കി​ലോ​മീ​റ്റ​ർ റോ​ഡി​നി​രു​വ​ശ​വു​മു​ള്ള പ്ലാ​സ്റ്റി​ക് ഉ​ള്‍​പ്പെ​ടെ​യു​ള്ള മാ​ലി​ന്യ​ങ്ങ​ൾ ഈ ​യ​ജ്ഞ​ത്തി​ന്‍റെ ഭാ​ഗ​മാ​യി നീ​ക്കം ചെ​യ്യും. ഇ​തു​കൂ​ടാ​തെ മ​റ്റു പ്ര​ധാ​ന റോ​ഡു​ക​ളാ​യ പ​ഴ​കു​റ്റി – വെ​മ്പാ​യം റോ​ഡി​ന്‍റെ ഇ​രി​ഞ്ച​യം വ​രേ​യും പു​ത്ത​ന്‍​പാ​ലം പ​ന​വൂ​ർ റോ​ഡി​ന്‍റെ താ​ഴേ ക​ല്ലി​യോ​ട് വ​രേ​യും , നെ​ടു​മ​ങ്ങാ​ട് പൊ​ന്മു​ടി റോ​ഡി​ന്‍റെ മ​ന്നൂ​ര്‍​ക്കോ​ണം വ​രേ​യും ഡ്രൈ​വി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​താ​യി പ്ര​സി​ഡ​ന്‍റ് പ​റ​ഞ്ഞു. ബോ​ധ​വ​ത്ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി എ​ൻ​എ​സ്എ​സ് വോ​ള​ന്‍റി​യ​ർ​മാ​ർ റോ​ഡു​ക​ൾ​ക്ക് ഇ​രു​വ​ശ​ത്തു​മു​ള്ള വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ൽ ല​ഘു ലേ​ഖ​ക​ൾ വി​ത​ര​ണം ചെ​യ്തു . കു​ടും​ബ​ശ്രീ , തൊ​ഴി​ലു​റ​പ്പ് പ്ര​വ​ർ​ത്ത​ക​ർ , ഹ​രി​ത ക​ര്‍​മ​സേ​നാം​ഗ​ങ്ങ​ൾ , ആ​ശാ​പ്ര​വ​ർ​ത്ത​ക​ർ സ​ന്ന​ദ്ധ​പ്ര​വ​ർ​ത്ത​ക​ർ ഉ​ൾ​പ്പെ​ടെ 1500 ല​ധി​കം പേ​ർ ശു​ചീ​ക​ര​ണ യ​ഞ്ജ​ത്തി​ൽ പ​ങ്കെ​ടു​ത്തു.
അ​താ​ത് വാ​ർ​ഡു​ക​ളി​ലെ സം​സ്ഥാ​ന പാ​ത​യോ​ര ശു​ചീ​ക​ര​ണ​ത്തി​ല്‍ വാ​ർ​ഡ് മെ​മ്പ​ർ​മാ​രാ​യ വൈ​സ് പ്ര​സി​ഡ​ന്‍റ് ഷീ​ല , വി​ക​സ​ന സ്റ്റാ​ന്‍റിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ വി​ജ​യ​രാ​ജ് , ആ​രോ​ഗ്യ​സ്റ്റാ​ന്‍റിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ അ​ക്ബ​ര്‍​ഷാ​ന്‍ , ക്ഷേ​മ​കാ​ര്യ​സ്റ്റാ​ന്‍റിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​പേ​ഴ്സ​ണ്‍ ഷീ​ബാ​ബീ​വി , മെ​മ്പ​ര്‍​മാ​രാ​യ ഷീ​ലാ​കു​മാ​രി, മൂ​ഴി​സു​നി​ല്‍, ചി​ത്ര​ലേ​ഖ, ശ്രീ​ക​ല, ജ​യ​ച​ന്ദ്ര​ന്‍, സി​ന്ധു, പാ​ണ​യം നി​സാ​ര്‍, പ്ര​ഭ, പു​ത്ത​ന്‍​പാ​ലം ഷ​ഹീ​ദ് , ടി.​കെ.മി​നി, ദി​വ്യ , വേ​ങ്ക​വി​ള സ​ജി‌, സ​തി​കു​മാ​ര്‍, ലേ​ഖ എ​ന്നി​വ​രും നേ​തൃ​ത്വം ന​ല്‍​കി.