നെ​ട്ട​ത്താ​ന്നി​യി​ൽ ബി​ജെ​പി- സി​പി​എം പ്ര​വ​ർ​ത്ത​ക​ർ ത​മ്മി​ൽ സം​ഘ​ർ​ഷം
Tuesday, January 28, 2020 12:42 AM IST
വി​ഴി​ഞ്ഞം: കോ​ട്ടു​കാ​ൽ നെ​ട്ട​ത്താ​ന്നി​യി​ൽ ബി​ജെ​പി- സി​പി​എം പ്ര​വ​ർ​ത്ത​ക​ർ ത​മ്മി​ൽ നേ​രി​യ സം​ഘ​ർ​ഷം.​ഡി​വൈ എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ന് പ​രി​ക്കേ​റ്റു. ബി​ജെ​പി പ്ര​വ​ർ​ത്ത​ക​ന്‍റെ വീ​ടി​നു നേ​രെ അ​ക്ര​മ​ണം. ഞാ​യ​റാ​ഴ്ച രാ​ത്രി​യി​ലാ​ണ് ഇ​രു​വി​ഭാ​ഗം ത​മ്മി​ൽ പ്ര​ശ്ന​മു​ണ്ടാ​യ​ത്. അ​ടി​യി​ൽ കൈ​യ്ക്ക് പ​രി​ക്കേ​റ്റ ഡി​വൈ​എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ൻ ശ്രീ​ന​ന്ദ​നെ ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.​തു​ട​ർ​ന്ന് ഒ​രു സം​ഘ​മാ​ൾ​ക്കാ​ർ ബി​ജെ​പി പ്ര​വ​ർ​ത്ത​ക​നാ​യ സ​ന്തോ​ഷി​ന്‍റെ വീ​ടി​നു നേ​രെ ആ​ക്ര​മ​ണം ന​ട​ത്തി ജ​ന​ൽ ചി​ല്ലു​ക​ളും മ​റ്റും ത​ക​ർ​ത്തു. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് വി​ഴി​ഞ്ഞം പോ​ലീ​സ് ര​ണ്ട് കേ​സു​ക​ളെ​ടു​ത്തു. സം​ഘ​ർ​ഷ സാ​ധ്യ​ത ക​ണ​ക്കി​ലെ​ടു​ത്ത് സ്ഥ​ല​ത്ത് പോ​ലീ​സ് പ​ട്രോ​ളിം​ഗ് ശ​ക്ത​മാ​ക്കി. ബി​ജെ​പി പ്ര​വ​ർ​ത്ത​ക​ർ ഇ​ന്ന​ലെ വൈ​കു​ന്നേ​രം പ്ര​തി​ഷേ​ധ പ്ര​ക​ട​നം ന​ട​ത്തി.