അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ ഇ​ല്ലാ​തെ ച​ക്ര​പാ​ണി​പു​രം അ​ങ്ക​ണ​വാ​ടി
Tuesday, January 28, 2020 12:42 AM IST
വി​തു​ര: ച​ക്ര​പാ​ണി​പു​രം അ​ങ്ക​ണ​വാ​ടി കു​ട്ടി​ക​ൾ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളു​ടെ അ​പ​ര്യാ​പ്ത​ത​യി​ൽ ന​ട്ടം തി​രി​യു​ക​യാ​ണ്. പ​ഞ്ചാ​യ​ത്ത് സ​റ്റേ​ഡി​യ​ത്തി​ന​ട​ത്തു പ്ര​വ​ർ​ത്തി​ക്കു​ന്ന അ​ങ്ക​ണ​വാ​ടി​യി​ൽ കു​ടി​വെ​ള്ളം ഇ​ല്ല. അ​ടു​ത്തു​ള്ള വീ​ടു​ക​ളി​ലെ കി​ണ​റ്റി​ൽ​നി​ന്നു​മാ​ണ് വെ​ള്ളം ശേ​ഖ​രി​ക്കു​ന്ന​ത്. വേ​ന​ൽ​കാ​ലം ആ​യ​തോ​ടെ വീ​ടു​ക​ളി​ലെ കി​ണ​റു​ക​ൾ വ​റ്റി​തു​ട​ങ്ങി.​ആ​ഹാ​രം പാ​കം ചെ​യ്യാ​നും ശു​ചി​മു​റി​യു​ടെ ആ​വ​ശ്യ​ത്തി​നു​മാ​യി ദി​വ​സേ​ന 10 ബ​ക്ക​റ്റ് വെ​ള്ള​മെ​ങ്കി​ലും വേ​ണ്ടി വ​രും.14 കു​ട്ടി​ക​ളാ​ണ് ഇ​വി​ടെ​യു​ള്ള​ത്.

പ​ഞ്ചാ​യ​ത്ത് സ്റ്റേ​ഡി​യ​ത്തി​ൽ ജ​ല അ​ഥോ​റി​റ്റി​യു​ടെ പൈ​പ്പ് ലൈ​ൻ ഉ​ണ്ടെ​ങ്കി​ലും അ​ത് നീ​ട്ടാ​ൻ പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ ത​യാ​റാ​കു​ന്നി​ല്ല എ​ന്ന ആ​ക്ഷേ​പ​വു​മു​ണ്ട്. ഏ​ക​ദേ​ശം 15 മീ​റ്റ​ർ പൈ​പ്പ് ലൈ​ൻ ഇ​ട്ടാ​ൽ അ​ങ്ക​ണ​വാ​ടി​യി​ൽ കു​ടി​വെ​ള്ളം കി​ട്ടും. പ​ല​ത​വ​ണ ക​മ്മി​റ്റി​യി​ൽ ര​ക്ഷി​താ​ക്ക​ൾ ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും ജ​ന​പ്ര​തി​നി​ധി ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ ശ്ര​ദ്ധി​ക്കു​ന്നി​ല്ല.​അ​ങ്ക​ണ​വാ​ടി​യി​ലെ ജ​ന​ൽ​ചി​ല്ല് പൊ​ട്ടി​യി​ട്ട് വ​ർ​ഷ​ങ്ങ​ളാ​യി. അ​ടി​സ്ഥാ​ന സൗ​ക​ര്യം കു​റ​വാ​യ അ​ങ്ക​ണ​വാ​ടി​യി​ലെ സാ​ധ​ന​ങ്ങ​ൾ സൂ​ക്ഷി​ക്കു​ന്ന​ത് പ​ഞ്ചാ​യ​ത്ത് ഓ​പ്പ​ൺ എ​യ​ർ ഓ​ഡി​റ്റോ​റി​യ​ത്തി​ന്‍റെ താ​ഴ​ത്തെ നി​ല​യി​ലെ മു​റി​യി​ലാ​ണ്.​അ​വി​ടെ​യും വൃ​ത്തി​ഹീ​ന​മാ​യ അ​ന്ത​രീ​ക്ഷ​മാ​ണ്.

പ​ഞ്ചാ​യ​ത്ത് അ​ങ്ക​ണ​വാ​ടി​ക​ളു​ടെ ന​വീ​ക​ര​ണ​ത്തി​നും മ​റ്റു​മാ​യി വ​ൻ​തു​ക ചെ​ല​വാ​ക്കു​മ്പോ​ഴും ച​ക്ര​പാ​ണി​പു​രം അ​ങ്ക​ണ​വാ​ടി​യെ ത​ഴ​യു​ന്ന​തി​ൽ ര​ക്ഷ​ക​ർ​ത്താ​ക്ക​ൾ​ക്ക് അ​മ​ർ​ഷ​മു​ണ്ട്. ചു​റ്റു​മ​തി​ൽ ഇ​ല്ലാ​ത്ത​ത് അ​ങ്ക​ണ​വാ​ടി​യി​ലെ കു​ട്ടി​ക​ളു​ടെ സു​ര​ക്ഷി​ത​ത്വ​ത്തേ​യും ബാ​ധി​ക്കു​ന്നു. അ​ങ്ക​ണ​വാ​ടി​ശോ​ച​നീ​യാ​വ​സ്ഥ പ​രി​ഹ​രി​ക്കാ​ൻ പ​ഞ്ചാ​യ​ത്ത് ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന​താ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.