സം​ഗീ​തി​ന്‍റെ കൊ​ല​പാ​ത​കം: ഒ​രാ​ൾ​കൂടി കീ​ഴ​ട​ങ്ങി
Wednesday, January 29, 2020 12:14 AM IST
കാ​ട്ടാ​ക്ക​ട: ഭു​മാ​ഫി​യ സ്ഥ​ല ഉ​ട​മ​സ്ഥ​നെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ ഒ​രാ​ൾ​കൂടി കീ​ഴ​ട​ങ്ങി.​അ​മ്പ​ല​ത്തി​ൻ​കാ​ല ആ​ലം​കോ​ട് കാ​ഞ്ഞി​രം​വി​ള ശ്രീ​മം​ഗ​ലം വീ​ട്ടി​ൽ സം​ഗീ​ത്(37) നെ ​കൊ​ല​പെ​ടു​ത്തി​യ കേ​സി​ൽ ക​ട്ട​ക്കോ​ട് കാ​രി​യോ​ട്ട് കോ​ണം ത​ട​ത്ത​രി​ക​ത്തു വീ​ട്ടി​ൽ ബൈ​ജു (36) ആ​ണ് കാ​ട്ടാ​ക്ക​ട പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ കീ​ഴ​ട​ങ്ങി​യ​ത്. സം​ഭ​വ ദി​വ​സം ര​ണ്ടാ​മ​ത്തെ ടി​പ്പ​ർ ഓ​ടി​ച്ചി​രു​ന്ന​തും സം​ഗീ​ത് ത​ട​സ​പ്പെ​ടു​ത്തി ഇ​ട്ടി​രു​ന്ന കാ​ർ ത​ള്ളി നീ​ക്കാ​ൻ സ​ഹാ​യി​ച്ച​തും ബൈ​ജു​വാ​ണ്. പോ​ലീ​സ് ഇ​യാ​ളു​ടെ അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി.​കേ​സി​ൽ എ​ട്ടു പ്ര​തി​ക​ൾ പി​ടി​യി​ലാ​യെ​ന്നും ഇ​നി ര​ണ്ടു​പേ​ർ​ക്കൂ​ടി പി​ടി​യി​ലാ​കാ​നു​ണ്ടെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

കേ​സി​ലെ പ്ര​ധാ​ന പ്ര​തി​യും മ​ണ്ണ് മാ​ന്തി യ​ന്ത്ര ഉ​ട​മ​യു​മാ​യ ചാ​രു​പാ​റ കോ​ട്ടേ​ക്കോ​ണം വീ​ട്ടി​ൽ സ​ജു (സ്റ്റാ​ൻ​ലി​ൻ), ജോ​ൺ(48), ടി​പ്പ​ർ ഉ​ട​മ കി​ഴ​മ​ച്ച​ൽ പ​ദ്മി​നി നി​വാ​സി​ൽ മ​ണി​ക​ണ്ഠ​ൻ നാ​യ​ർ (​ഉ​ത്ത​മ​ൻ,34) ടി​പ്പ​ർ ഡ്രൈ​വ​ർ കൊ​ല്ല​കോ​ണം കു​ഴി​വി​ള വീ​ട്ടി​ൽ ലി​നു(30), ക്ലീ​ന​ർ മാ​റ​ന​ല്ലൂ​ർ കൂ​വ​ള​ശേ​രി റോ​ഡ​രി​ക​ത്ത് വീ​ട്ടി​ൽ മി​ഥു​ൻ(25), പു​ളി​ങ്കു​ടി പാ​ലോ​ട്ടു​കോ​ണം ല​ക്ഷ്മി ഭ​വ​നി​ൽ ലാ​ൽ കു​മാ​ർ(​ഉ​ണ്ണി ,26), ഒ​റ്റ​ശേ​ഖ​ര​മം​ഗ​ലം വെ​ള്ളാ​ങ്ങ​ൽ ഉ​ഷ ഭ​വ​നി​ൽ വി​നീ​ഷ്(​അ​നീ​ഷ് 26) എ​ന്നി​വ​രാ​ണ് ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ പി​ടി​യി​ലാ​യ​ത്. സം​ഭ​വം ന​ട​ക്കു​മ്പോ​ൾ മ​ണ്ണ് മാ​ന്തി യ​ന്ത്രം ഓ​ടി​ച്ചി​രു​ന്ന ചാ​രു​പാ​റ വി​ജി​ൻ നി​വാ​സി​ൽ വി​ജി​ൻ(24) സം​ഭ​വ ദി​വ​സം കീ​ഴ​ട​ങ്ങി​യി​രു​ന്നു. എ​ട്ട് പേ​രാ​ണ് സം​ഭ​വ​സ്ഥ​ല​ത്ത് ഉ​ണ്ടാ​യി​രു​ന്ന​തെന്നും മ​ണ്ണ് വി​ല​യ്ക്ക് ആ​വ​ശ്യ​പ്പെ​ട്ടി​ട്ട് കൊ​ടു​ക്കാ​ത്ത​തി​ന്‍റെ വൈ​രാ​ഗ്യ​ത്തി​ൽ രാ​ത്രി​യിൽ സം​ഗീ​തി​ന്‍റെ പു​ര​യി​ട​ത്തി​ൽ അ​തി​ക്ര​മി​ച്ച് ക​ട​ക്കു​ക​യും ത​ട​യാ​ൻ ശ്ര​മി​ച്ച​പ്പോ​ൾ മ​ണ്ണ് മാ​ന്തി യ​ന്ത്രം കൊ​ണ്ട് ഇ​ടി​ച്ചു​കൊ​ല്ലു​ക​യു​മാ​യി​രു​ന്നുവെന്ന് പോലീസ് പറഞ്ഞു.

പി​ടി​യി​ലാ​യ വി​ജി​ൻ, ലി​നു, സ​ജു, ഉ​ത്ത​മ​ൻ, മി​ഥു​ൻ, ഒ​ളി​വി​ലു​ള്ള ബൈ​ജു എ​ന്നി​വ​രാ​ണ് കേ​സി​ൽ നേ​രി​ട്ട് ഉ​ൾ​പ്പെ​ട്ടി​ട്ടു​ള്ള​ത്. ലാ​ൽ കു​മാ​റും, വി​നീ​ഷും പ്ര​തി​ക​ളെ തൃ​പ്പ​ര​പ്പി​ൽ ഒ​ളി​വി​ൽ പോ​കാ​നും വാ​ഹ​ന​ങ്ങ​ൾ ഒ​ളി​പ്പി​ക്കാ​നും സ​ഹാ​യം ചെ​യ്ത​വ​രാ​ണ്. വാ​ഹ​ന​ങ്ങ​ൾ എ​ല്ലാം ഫോ​റ​ൻ​സി​ക്ക് പ​രി​ശോ​ധ​ന​ക്ക് വി​ധേ​യ​മാ​ക്കിയെന്നും കൃ​ത്യ​ത്തി​ൽ കൂ​ടു​ത​ൽ വാ​ഹ​ന​ങ്ങ​ൾ ഉ​ൾ​പ്പെ​ട്ടി​ട്ടു​ണ്ടോ എ​ന്നു അ​ന്വേ​ഷി​ക്കു​മെ​ന്നും സ്ഥ​ല​ത്തു നി​ന്നും മ​ണ്ണെ​ടു​ത്തു നി​ക്ഷേ​പി​ച്ച സ്ഥ​ല​ത്തെ കു​റി​ച്ചു​ള്ള അ​ന്വേ​ഷ​ണ​വും ന​ട​ക്കു​ന്ന​താ​യിപോ​ലീ​സ് പ​റ​ഞ്ഞു. ഒ​രു ടി​പ്പ​റും, മ​ണ്ണ് മാ​ന്തി യ​ന്ത്ര​വും സ​ജു​വി​ന്‍റേ​യും മ​റ്റൊ​ന്ന് ഉ​ത്ത​മ​ന്‍റെ​യു​മാ​ണ്. നെ​ടു​മ​ങ്ങാ​ട് ഡി​വൈ​എ​സ്പി സ്റ്റു​വ​ർ​ട്ട് കീ​ല​റു​ടെ നേ​തൃ​ത്വ​ത്തി​ൽ കാ​ട്ടാ​ക്ക​ട ഇ​ൻ​സ്പെ​ക്ട​ർ ഡി.​ബി​ജു​കു​മാ​ർ, എ​സ്ഐ ഗം​ഗാ​പ്ര​സാ​ദ്, ഹെ​ൻ​ഡേ​ഴ്സ​ൻ, സീ​നി​യ​ർ സി​പി​ഒ അ​നി​ൽ​കു​മാ​ർ, സി​പി​ഒ അ​ഭി​ലാ​ഷ്, മ​ഹേ​ഷ് തു​ട​ങ്ങി​യ​വ​ർ ഉ​ൾ​പ്പെ​ട്ട സം​ഘ​മാ​ണ് പ്ര​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്.