ഗ​താ​ഗ​ത സു​ര​ക്ഷ: വാ​ട്സ്ആ​പ്പു​മാ​യി സി​റ്റി പോ​ലീ​സ്
Saturday, February 15, 2020 12:06 AM IST
തി​രു​വ​ന​ന്ത​പു​രം: ത​ല​സ്ഥാ​ന​ന​ഗ​രി​യി​ലെ ട്രാ​ഫി​ക് ഡ്യൂ​ട്ടി​യി​ലു​ള്ള പോ​ലി​സ് ഉ​ദ്യോ​ഗ​സ്ഥ​രെ ഉ​ൾ​പ്പെ​ടു​ത്തി ഗ​താ​ഗ​ത നി​യ​മ​ലം​ഘ​ന​ങ്ങ​ൾ ന​ട​ത്തു​ന്ന​വ​രെ ക​ണ്ടെ​ത്തു​ന്ന​തി​നാ​യി പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ മൊ​ബൈ​ൽ ഫോ​ണു​ക​ളി​ൽ നി​യ​മ​ലം​ഘ​ന​ങ്ങ​ൾ റി​ക്കാ​ർ​ഡ് ചെ​യ്ത് വാ​ട്സ് ആ​പ്പ് വ​ഴി ക​ൺ​ട്രോ​ൾ റൂ​മി​ൽ എ​ത്തി​ച്ച് നി​യ​മ​ലം​ഘ​ക​രെ ക​ണ്ടെ​ത്തു​ന്ന സം​വി​ധാ​നം തി​രു​വ​ന​ന്ത​പു​രം സി​റ്റി പോ​ലീ​സ് ആ​രം​ഭി​ച്ചു.
സി​റ്റി പോ​ലീ​സ് പൊ​തു​ജ​ന​ങ്ങ​ള്‍​ക്കാ​യി ന​ട​പ്പി​ലാ​ക്കി വ​രു​ന്ന ട്രി​വാ​ൻ​ഡ്രം സി​റ്റി​സ​ൺ വി​ജി​ല്‍ എ​ന്ന വാ​ട്സ്ആ​പ്പ് ന​മ്പ​രി​ലേ​ക്ക് അ​യ​ക്കു​ന്ന കു​റ്റ​കൃ​ത്യ​ങ്ങ​ളെ കു​റി​ച്ചു​ള്ള പ​രാ​തി​ക​ള്‍​ക്കെ​തി​രെ​യും നി​യ​മ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​മെ​ന്ന് സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ ബ​ൽ​റാം കു​മാ​ർ ഉ​പാ​ധ്യാ​യ അ​റി​യി​ച്ചു.
ക​ഴി​ഞ്ഞ ജ​നു​വ​രി​യി​ൽ തി​രു​വ​ന​ന്ത​പുരം സി​റ്റി പോ​ലീ​സ് 2164 വാ​ട്സ്ആ​പ്പ് പെ​റ്റി കേ​സു​ക​ള്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്തു.
ക​ഴി​ഞ്ഞ മാ​സം ന​ട​ത്തി​യ ട്രാ​ഫി​ക് എ​ൻ​ഫോ​ഴ്സ്മെ​ന്‍റി​ന്‍റെ ഭാ​ഗ​മാ​യി അ​മി​ത വേ​ഗ​ത​യി​ലും അ​പ​ക​ട​ക​ര​മാ​യും വാ​ഹ​ന​മോ​ടി​ച്ച 1212 പേ​ര്‍​ക്കെ​തി​രെ കേ​സു​ക​ള്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്തു.
ഗ​താ​ഗ​ത ത​ട​സ​മു​ണ്ടാ​ക്കി​യ​തി​ന്് 413 കേ​സു​ക​ളും, മ​ദ്യ​പി​ച്ച് വാ​ഹ​നം ഓ​ടി​ച്ച​തിന് ​ 574 കേ​സു​ക​ളും, 1420 നോ ​പാ​ർ​ക്കിം​ഗ് സ്റ്റി​ക്ക​റു​ക​ളും, ചെ​ക്ക് മെ​മ്മോ പ്ര​കാ​രം 788 നി​യ​മ​ലം​ഘ​ന​ങ്ങ​ളും ക​ണ്ടെ​ത്തി.
മ​റ്റ് ഗ​താ​ഗ​ത നി​യ​മ ലം​ഘ​ന​ങ്ങ​ൾ ന​ട​ത്തി​യ 14196 പേ​ർ​ക്ക് പി​ഴ ചു​മ​ത്തി​യ​താ​യി ക​മ്മീ​ഷ​ണ​ര്‍ അ​റി​യി​ച്ചു.
പൊ​തു​ജ​ന​ങ്ങ​ള്‍ പി​ഴ​തു​ക ട്രാ​ഫി​ക് സ്റ്റേ​ഷ​നു​ക​ളി​ല്‍ നേ​രി​ട്ട് അ​ട​ച്ചു മ​റ്റു നി​യ​മ ന​ട​പ​ടി​ക​ള്‍ ഒ​ഴി​വാ​ക്ക​ണ​മെ​ന്നും പി​ഴ അ​ട​ച്ചി​ല്ലെ​ങ്കി​ൽ വാ​ഹ​നം ര​ജി​സ്റ്റ​ര്‍ ചെ​യ്തി​രി​ക്കു​ന്ന​വ​രു​ടെ പേ​രി​ല്‍ കേസെടുക്കുമെന്നും ലൈ​സ​ന്‍​സ് റ​ദാ​ക്കു​ന്ന​തു​ള്‍​പ്പെ​ടെ​യു​ള്ള ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​ം.
മാ​ര്‍​ച്ച് ഒ​ന്നു​മു​ത​ൽ ഇ​ത് ക​ർ​ശ​ന​മാ​യി ന​ട​പ്പി​ലാ​ക്കു​മെ​ന്ന് സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ അ​റി​യി​ച്ചു.
ട്രാ​ഫി​ക്കു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​രാ​തി​ക​ൾ​ക്കും നി​ർ​ദേ​ശ​ങ്ങ​ൾ​ക്കും.​ഫോ​ൺ ന​മ്പ​രു​ക​ൾ: 04712558731, 04712558732, 1099 ,തി​രു​വ​ന​ന്ത​പു​രം സി​റ്റി14022020.