സാ​ങ്കേ​തി​ക സ​ർ​വ​ക​ലാ​ശാ​ല: ഭൂ​മി ഏ​റ്റെ​ടു​ക്കു​ന്ന​തി​നെ​തി​രെ ഭൂ​മാ​ഫി​യ രം​ഗ​ത്ത്
Monday, February 17, 2020 12:53 AM IST
കാ​ട്ടാ​ക്ക​ട : സാ​ങ്കേ​തി​ക സ​ർ​വ​ക​ലാ​ശാ​ലാ ആ​സ്ഥാ​ന​ത്തി​നാ​യി വി​ള​പ്പി​ൽ​ശാ​ല​യി​ൽ ഭൂ​മി ഏ​റ്റെ​ടു​ക്കു​ന്ന​തു ത​ട​യാ​ൻ ഭൂ​മാ​ഫി​യ​യു​ടെ ശ്ര​മം. സ​ർ​വ​ക​ലാ​ശാ​ല​യ്ക്ക് ഏ​റ്റെ​ടു​ക്കു​ന്ന ഭൂ​മി​യു​ടെ സ​ർ​വേ ന​മ്പ​രു​ക​ൾ റ​വ​ന്യൂ വി​ഭാ​ഗം പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. ആ​രാ​ധ​നാ​ല​യ​ങ്ങ​ൾ, വീ​ടു​ക​ൾ എ​ന്നി​വ​യൊ​ക്കെ ഒ​ഴി​വാ​ക്കി​യാ​ണ് നൂ​റേ​ക്ക​ർ ഭൂ​മി ഏ​റ്റെ​ടു​ക്കു​ന്ന​ത്.

ഭൂ​മി വി​ട്ടു​ന​ൽ​കാ​ൻ ത​യാ​റാ​യ​വ​ർ​ക്ക്, സ​ർ​ക്കാ​ർ ന​ൽ​കു​ന്ന​തി​ലും കൂ​ടു​ത​ൽ വി​ല ത​ങ്ങ​ൾ വാ​ങ്ങി ന​ൽ​കാ​മെ​ന്ന പ്ര​ലോ​ഭ​ന​വു​മാ​യാ​ണ് ഇ​ട​നി​ല​ക്കാ​രെ​ത്തി​യ​ത്. ഇ​ട​മ​ല, നെ​ടു​ങ്കു​ഴി എ​ന്നി​വി​ട​ങ്ങ​ളി​ലെ സ്ഥ​ല​മാ​ണ് സ​ർ​വ​ക​ലാ​ശാ​ല​യ്ക്കാ​യി ഏ​റ്റെ​ടു​ക്കു​ന്ന​ത്. ഭൂ​മി ന​ൽ​കു​ന്ന​വ​ർ​ക്ക് സ​ർ​ക്കാ​ർ ന​ൽ​കു​ന്ന വി​ല ബാ​ങ്ക് അ​ക്കൗ​ണ്ടി​ലൂ​ടെ മാ​ത്രം ന​ൽ​കു​മെ​ന്ന​തി​നാ​ൽ നി​കു​തി​യി​ന​ത്തി​ൽ വ​ലി​യ തു​ക ന​ഷ്ട​മാ​കു​മെ​ന്ന പ്ര​ചാ​ര​ണ​വും ഇ​വ​ർ ന​ട​ത്തു​ന്നു​ണ്ട്. ഇ​തോ​ടെ ആ​ശ​ങ്ക​യി​ലാ​യ ഭൂ​വു​ട​മ​ക​ളി​ൽ​നി​ന്ന് കു​റ​ഞ്ഞ വി​ല​യ്ക്ക് ഭൂ​മി ത​ട്ടി​യെ​ടു​ത്ത് കൂ​ടി​യ തു​ക​യ്ക്കു മ​റി​ച്ചു​വി​ൽ​ക്കാ​നു​ള്ള ശ്ര​മ​വും ന​ട​ക്കു​ന്ന​താ​യി ആ​രോ​പ​ണ​മു​ണ്ട്.

വി​ള​പ്പി​ൽ​ശാ​ല​യി​ൽ ന​ഗ​ര​സ​ഭ​യു​ടെ മാ​ലി​ന്യ​സം​സ്ക​ര​ണ​ശാ​ല​യ്ക്ക​ടു​ത്താ​ണ് സാ​ങ്കേ​തി​ക സ​ർ​വ​ക​ലാ​ശാ​ല​യ്ക്കാ​യി ഭൂ​മി ഏ​റ്റെ​ടു​ക്കു​ന്ന​ത്. അ​വി​ടെ 48.5 ഏ​ക്ക​റാ​ണ് ന​ഗ​ര​സ​ഭ​യ്ക്കു​ള്ള​ത്. അ​വി​ടെ ഫാ​ക്ട​റി​യു​ടെ പ്ര​വ​ർ​ത്ത​നം​നി​ല​ച്ചി​ട്ട് പ​ത്തു വ​ർ​ഷ​മാ​യി. സ​ർ​വ​ക​ലാ​ശാ​ല​യ്ക്കാ​യി ന​ഗ​ര​സ​ഭ​യു​ടെ ഭൂ​മി ഏ​റ്റെ​ടു​ക്ക​ണ​മെ​ന്ന നി​ർ​ദേ​ശ​മു​ണ്ടാ​യി​രു​ന്നു. കേ​ന്ദ്രാ​വി​ഷ്കൃ​ത പ​ദ്ധ​തി​പ്പ​ണ​മു​പ​യോ​ഗി​ച്ചു വാ​ങ്ങി​യ ഭൂ​മി വി​ട്ടു​ന​ൽ​കു​മ്പോ​ൾ പ​ക​രം ഭൂ​മി ന​ഗ​ര​സ​ഭ​യ്ക്കു ന​ൽ​കാ​ൻ സ​ർ​ക്കാ​ർ ത​യാ​റാ​ക​ണം. ഇ​താ​ണ് ഭൂ​മി വി​ട്ടു​ന​ൽ​കു​ന്ന​തി​ന് ന​ഗ​ര​സ​ഭ​യ്ക്കു​ള്ള ത​ട​സം. സാ​ങ്കേ​തി​ക സ​ർ​വ​ക​ലാ​ശാ​ല​യ്ക്കു നൂ​റ് ഏ​ക്ക​റും
പോ​ളി​ടെ​ക്നി​ക്കി​ന് പു​തി​യ തീ​രു​മാ​ന​മ​നു​സ​രി​ച്ച് മൂ​ന്നേ​ക്ക​ർ സ്ഥ​ലം​വേ​ണം.

സാ​ങ്കേ​തി​ക സ​ർ​വ​ക​ലാ​ശാ​ല​യ്ക്കാ​യി ന​ഗ​ര​സ​ഭ​യു​ടെ അ​ട​ച്ചു​പൂ​ട്ടി​യ വി​ള​പ്പി​ൽ​ശാ​ല മാ​ലി​ന്യ​സം​സ്ക​ര​ണ​കേ​ന്ദ്ര​ത്തി​നു സ​മീ​പം സ്ഥ​ലം ഏ​റ്റെ​ടു​ക്കാ​നാ​ണ് ധാ​ര​ണ​യാ​യി​രു​ന്ന​ത്. സ​ർ​വ​ക​ലാ​ശാ​ലാ ആ​സ്ഥാ​ന​ത്തി​നാ​യി വി​ള​പ്പി​ൽ​ശാ​ല​യി​ൽ ഭൂ​മി ഏ​റ്റെ​ടു​ക്കു​ന്ന​തി​നു സ്പെ​ഷ​ൽ ത​ഹ​സി​ൽ​ദാ​രെ നി​യ​മി​ക്കു​ന്ന​തു​ൾ​പ്പെ​ടെ​യു​ള്ള ന​ട​പ​ടി​ക​ൾ​ക്ക് സ​ർ​ക്കാ​രി​ന്‍റെ ഭ​ര​ണാ​നു​മ​തി​ക്ക് കാ​ത്തി​രി​ക്കു​ക​യാ​ണ്. മാ​ലി​ന്യ സം​സ്ക​ര​ണ​ത്തി​നാ​യി കേ​ന്ദ്ര​ഫ​ണ്ട് ചെ​ല​വ​ഴി​ച്ചു​വാ​ങ്ങി​യ ഭൂ​മി മ​റ്റ് ആ​വ​ശ്യ​ങ്ങ​ൾ​ക്കു വി​ട്ടു കൊ​ടു​ക്കാ​നാ​വി​ല്ലെ​ന്ന വാ​ദ​മാ​ണ് കോ​ർ​പ്പ​റേ​ഷ​നു​ള്ള​ത്.

എ​ന്നാ​ൽ അ​ത് കേ​ന്ദ്ര സ​ർ​ക്കാ​രി​നെ ബോ​ധ്യ​പ്പെ​ടു​ത്തി സ​ർ​വ​ക​ലാ​ശാ​ലാ ആ​സ്ഥാ​ന​ത്തി​നാ​യി വി​ള​പ്പി​ൽ​ശാ​ല​യി​ൽ ഇ​നി പു​തി​യ​സ്ഥ​ലം ഏ​റ്റെ​ടു​ക്കു​ന്ന​തി​ലെ കാ​ല​താ​മ​സ​വും ഭൂ​മി വി​ട്ടു​ന​ൽ​കേ​ണ്ടി വ​രു​ന്ന​വ​ർ​ക്കു​ണ്ടാ​കു​ന്ന ബു​ദ്ധി​മു​ട്ടും ഒ​ഴി​വാ​ക്കാ​ൻ ന​ഗ​ര​സ​ഭ​യു​ടെ ഭൂ​മി ഉ​പ​യോ​ഗി​ക്കു​ന്ന​ത് ഗു​ണ​ക​ര​മാ​കും എ​ന്ന നി​ർ​ദ്ദേ​ശ​വും പ​രി​ഗ​ണി​ക്കാ​ൻ ന​ട​ത്തി​യ ഫ​യ​ൽ നീ​ക്കം ത​ട​സ​പ്പെ​ട്ടി​രി​ക്കു​ക​യാ​ണ്. ഈ ​അ​വ​സ​ര​ത്തി​ലാ​ണ് പു​തി​യ നീ​ക്ക​വു​മാ​യി ഭൂ ​മാ​ഫി​യ വ​ന്നി​രി​ക്കു​ന്ന​ത്.​ക​ഴി​ഞ്ഞ ദി​വ​സം ന​ട​ന്ന പ​രി​സ്ഥി​തി​യാ​ഘാ​ത പ​ഠ​ന​സ​മി​തി പ​രി​ശോ​ധ​ന​യ്ക്കെ​ത്തി​യി​രു​ന്നു.