ഉ​ച്ച​ക്ക​ട ആ​ര്‍​സി​ എ​ല്‍​പി​എ​സി​ല്‍ ‘ജീ​വാ​മൃ​തം’ പ്ര​ദ​ര്‍​ശ​ന വി​പ​ണ​ന മേ​ള ന​ട​ത്തി
Monday, February 17, 2020 11:55 PM IST
കാ​ഞ്ഞി​രം​കു​ളം: ജീ​വി​ത ശൈ​ലി രോ​ഗ​ങ്ങ​ളെ പ്ര​തി​രോ​ധി​ക്കാ​ന്‍ പു​ത്ത​ന്‍ ഭ​ക്ഷ​ണ ശൈ​ലി​യു​ടെ പാ​ഠ​ങ്ങ​ളു​മാ​യി ഉ​ച്ച​ക്ക​ട ആ​ര്‍​സി എ​ല്‍​പി​എ​സി​ല്‍ ജീ​വാ​മൃ​തം വി​പ​ണ​ന മേ​ള സം​ഘ​ടി​പ്പി​ച്ചു. ഫാ​സ്റ്റ്ഫു​ഡി​നെ പ്ര​തി​രോ​ധി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി​യി​ല്‍ സ്കൂ​ള്‍ വി​ദ്യാ​ര്‍​ഥി​ക​ളു​ടെ വീ​ടു​ക​ളി​ല്‍ പാ​കം ചെ​യ്യ്ത 400 ല​ധി​കം വി​ഭ​വ​ങ്ങ​ള്‍ മേ​ള​യു​ടെ ഭാ​ഗ​മാ​യി പ്ര​ദ​ര്‍​ശി​പ്പി​ച്ചു.​പ്ര​ദ​ര്‍​ശ​ന​ത്തി​നെ​ത്തി​ച്ച എ​ല്ലാ വി​ഭ​വ​ങ്ങ​ളു​ടെ​യും പാ​ച​ക രീ​തി​യും ചേ​രു​വ​ക​ക​ളു​ടെ ലി​സ്റ്റും വി​പ​ണ മേ​ള​യി​ല്‍ പ്ര​ദ​ര്‍​ശി​പ്പി​ച്ചി​രു​ന്നു. പ്ര​ദ​ര്‍​ശ​ന വി​പ​ണ​ന മേ​ള പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സൗ​മ്യ ഉ​ദ​യ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. നെ​യ്യാ​റ്റി​ന്‍​ക​ര രൂ​പ​താ കോ​ര്‍​പ്പ​റേ​റ്റ് മാ​നേ​ജ​ര്‍ ഫാ.​ജോ​സ​ഫ് അ​നി​ല്‍ , ലോ​ക്ക​ല്‍ മാ​നേ​ജ​ര്‍ ഫാ.​സി. ജോ​യി, വാ​ര്‍​ഡ് മെ​മ്പ​ര്‍ അ​ജീ​ഷ് മു​ന്‍ ജി​ല്ലാ ലേ​ബ​ര്‍ ഓ​ഫീസ​ര്‍ സ​ത്യ​ദാ​സ്, ഡി​പി​ഓ കൃ​ഷ്ണ​കു​മാ​ര്‍ ഹെ​ഡ്മാ​സ്റ്റ​ര്‍ ടി. ​ആ​ര്‍. ബെ​യ്സി​ല്‍ പി​ടി​എ പ്ര​സി​ഡ​ന്‍റ് ജെ. ​സു​നി തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.