ഇ​ൻ​ർ​സ്കൂ​ൾ ക്വി​സ് മ​ത്സ​രം : ചെ​ന്പ​ക ലെ​കോ​ൾ സ്കൂ​ൾ ജേ​താ​ക്ക​ൾ
Monday, February 17, 2020 11:55 PM IST
തി​രു​വ​ന​ന്ത​പു​രം: റ​ഷ്യ​ൻ സാം​സ്കാ​രി​ക കേ​ന്ദ്ര​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ത്തി​യ ഇ​ൻ​ർ​സ്കൂ​ൾ ക്വി​സ് മ​ത്സ​ര​ത്തി​ൽ ചെ​ന്പ​ക ലെ​കോ​ൾ സ്കൂ​ളി​നു ഒ​ന്നാം സ്ഥാ​നം. ര​ണ്ടാം ലോ​ക മ​ഹാ​യു​ദ്ധ വി​ജ​യ​ത്തി​ന്‍റെ 75-ാം വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച് ന​ട​ന്ന പ​ബോ​ദ ഫെ​സ്റ്റി​വ​ലി​ന്‍റെ ഭാ​ഗ​മാ​യി​ട്ടാ​ണ് ഇ​ൻ​ർ​സ്കൂ​ൾ ക്വി​സ് മ​ത്സ​രം സം​ഘ​ടി​പ്പി​ച്ച​ത്.
ഡോ. ​ഏ​ബ്ര​ഹാം ജോ​സ​ഫ് ന​യി​ച്ച ക്വി​സ് മ​ത്സ​ര​ത്തി​ൽ ര​ണ്ടാം ലോ​ക​മ​ഹാ​യു​ദ്ധ സ​മ​യ​ത്തെ ലോ​ക ച​രി​ത്ര​മാ​യി​രു​ന്നു വി​ഷ​യം.
ആ​ര്യ സെ​ൻ​ഡ്ര​ൽ സ്കൂ​ൾ ര​ണ്ടാം സ്ഥാ​ന​വും സെ​ന്‍റ് തോ​മ​സ് സെ​ൻ​ഡ്ര​ൽ സ്കൂ​ൾ മൂ​ന്നാം സ്ഥാ​ന​വും നേ​ടി. വി​ജ​യി​ക​ൾ​ക്ക് റ​ഷ്യ​യു​ടെ ഓ​ണ​റ​റി കോ​ണ്‍​സു​ലും റ​ഷ്യ​ൻ ക​ൾ​ച്ച​റ​ൽ സെ​ന്‍റ​ർ ഡ​യ​റ​ക്ട​റു​മാ​യ ര​തീ​ഷ് സി. ​നാ​യ​ർ സ​മ്മാ​നം ന​ൽ​കി.