ഓ​ട്ടോ​റി​ക്ഷ ക​ത്തി​ച്ച​കേ​സ് പ്ര​തി പി​ടി​യി​ൽ
Monday, February 17, 2020 11:57 PM IST
നെ​ടു​മ​ങ്ങാ​ട് : ഓ​ട്ടോ​റി​ക്ഷ ക​ത്തി​ച്ച​കേ​സി​ലെ പ്ര​തി​യെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. വ്യ​ഴാ​ഴ്ച വെ​ളു​പ്പി​നെ മൂ​ന്നി​ന് ക​ര​കു​ളം ജ​യ​കു​മാ​റി​ന്‍റെ വീ​ടി​ന് സ​മീ​പം പാ​ർ​ക്ക് ചെ​യ്തി​രു​ന്ന ഓ​ട്ടോ​റി​ക്ഷ മ​ണ്ണെ​ണ്ണ ഒ​ഴി​ച്ച് തീ​യി​ട്ട് ന​ശി​പ്പി​ക്കു​ക​യും ഇ​ത് ത​ട​യാ​ൻ ശ്ര​മി​ച്ച ജ​യ​കു​മാ​റി​ന്‍റെ ഭാ​ര്യ സു​നി​ത​യെ ഉ​പ​ദ്ര​വി​ക്കു​ക​യും ചെ​യ്ത കേ​സി​ലെ പ്ര​തി ചെ​ട്ടി​യാ​ർ​ക്ക് ത​ട​ത്ത​രി​ക​ത്തു വീ​ട്ടി​ൽ ഷൈ​ജു (25 )നെ​യാ​ണ് നെ​ടു​മ​ങ്ങാ​ട് പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്ത​ത്. സു​നി​ത​യു​ടെ മ​ക്ക​ളും ഷൈ​ജു​വും ത​മ്മി​ൽ മ​റ്റൊ​രു കേ​സ് നി​ല​വി​ലു​ണ്ട്.
കൊ​ല​പാ​ത​ക കേ​സ് ഉ​ൾ​പ്പെ​ടെ നി​ര​വ​ധി ക്രി​മി​ന​ൽ കേ​സു​ക​ളി​ലെ പ്ര​തി​യാ​ണ് ഷൈ​ജു​വെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. സം​ഭ​വ​ത്തി​നു​ശേ​ഷം ഒ​ളി​വി​ൽ പോ​യ പ്ര​തി​യെ നെ​ടു​മ​ങ്ങാ​ട് ഡി​വൈ​എ​സ്പി സ്റ്റു​വ​ർ​ട്ട് കീ​ല​ർ​ക്ക് കി​ട്ടി​യ ര​ഹ​സ്യ വി​വ​ര​ത്തെ തു​ട​ർ​ന്ന് നെ​ടു​മ​ങ്ങാ​ട് പോ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ വി.​രാ​ജേ​ഷ് കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ എ​സ്ഐ മാ​രാ​യ സു​നി​ൽ ഗോ​പി, ശ്രീ​കു​മാ​ർ,എ​എ​സ്ഐ മാ​രാ​യ പ്ര​ദീ​പ്, ഫ്രാ​ങ്ക്ളി​ൻ ,അ​ജി​ത്, സ​ങ്ക​ൽ​രാ​ജ് ജ​യ​കു​മാ​ർ എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് പ്ര​തി​യെ അ​റ​സ്റ്റുചെ​യ്തത്.​ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.