മാ​ലി​ന്യ​സം​സ്ക​ര​ണ​ത്തി​ന് ജ​ന​ങ്ങ​ളെ ഒ​പ്പം നി​റു​ത്ത​ണം: മ​ന്ത്രി എ.​സി.​മൊ​യ്തീ​ന്‍
Monday, February 17, 2020 11:57 PM IST
തി​രു​വ​ന​ന്ത​പു​രം: വ​രു​ന്ന ഒ​രു വ​ര്‍​ഷ​ത്തി​നു​ള്ളി​ല്‍ സം​സ്ഥാ​ന​ത്തെ പ​കു​തി ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ളെ​ങ്കി​ലും മാ​ലി​ന്യ​ര​ഹി​ത​മാ​യി പ്ര​ഖ്യാ​പി​ക്ക​ണ​മെ​ന്ന് മ​ന്ത്രി എ.​സി.​മൊ​യ്തീ​ന്‍. ഇ​തി​നാ​യി ജ​ന​ങ്ങ​ളെ ഒ​പ്പം നി​റു​ത്തു​ക​യും വ്യാ​പ​ക​മാ​യി ബോ​ധ​വ​ത്ക​ര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ സം​ഘ​ടി​പ്പി​ക്കു​ക​യും വേ​ണ​മെ​ന്ന് അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി.
തി​രു​വ​ന​ന്ത​പു​രം ന​ഗ​ര​സ​ഭ സം​ഘ​ടി​പ്പി​ച്ച മാ​ലി​ന്യ​ര​ഹി​ത ന​ഗ​ര​ങ്ങ​ളു​ടെ ദേ​ശീ​യ​സെ​മി​നാ​റി​ന്‍റെ സ​മാ​പ​ന സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ‌ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
മാ​ലി​ന്യ​ത്തി​ന്‍റെ അ​ള​വു കു​റ​യ്ക്കാ​നും ഉ​ണ്ടാ​കു​ന്ന മാ​ലി​ന്യ​ങ്ങ​ള്‍ ഉ​റ​വി​ട​ത്തി​ല്‍ ത​ന്നെ സം​സ്ക​രി​ക്കാ​നും ജ​ന​ങ്ങ​ളെ ത​യാ​റാ​ക്ക​ണം. ഗ്രാ​മ​സ​ഭ​ക​ളു​ടെ​യും സ്ത്രീ ​കൂ​ട്ടാ​യ്മ​ക​ളു​ടെ​യും വി​വി​ധ സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ളു​ടേ​യും പ​ങ്കാ​ളി​ത്തം ഇ​തി​ന് അ​നി​വാ​ര്യ​മാ​ണെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു.
മാ​ലി​ന്യം സം​സ്ക​രി​ക്കു​ന്ന​തി​ന് വ​ന്‍​കി​ട പ്ലാ​ന്‍റു​ക​ള്‍ അ​ത്യാ​വ​ശ്യ​മി​ല്ലെ​ന്നും ഉ​റ​വി​ട സം​സ്ക​ര​ണ മാ​ര്‍​ഗ​ങ്ങ​ളി​ലൂ​ടെ അ​ത് സാ​ധ്യ​മാ​ണെ​ന്ന് തി​രു​വ​ന​ന്ത​പു​രം ന​ഗ​ര​സ​ഭ തെ​ളി​യി​ച്ചി​രി​ക്കു​ക​യാ​ണെ​ന്നും മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി​യ വി.​കെ.​പ്ര​ശാ​ന്ത് എം​എ​ല്‍​എ പ​റ​ഞ്ഞു.
നി​ല​വി​ല്‍ ന​ഗ​ര​ത്തി​ല്‍ ഏ​റ്റ​വു​മ​ധി​കം മാ​ലി​ന്യം കു​മി​ഞ്ഞു​കൂ​ടി​യി​ട്ടു​ള്ള എ​രു​മ​ക്കു​ഴി​യും പാ​ള​യ​വും വൃ​ത്തി​യാ​ക്കാ​ന്‍ ബ​യോ മൈ​നിം​ഗ് പ​ദ്ധ​തി​ക്ക് രൂ​പം കൊ​ടു​ത്തു​ക​ഴി​ഞ്ഞ​താ​യി ച​ട​ങ്ങി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച മേ​യ​ര്‍ കെ. ​ശ്രീ​കു​മാ​ര്‍ പ​റ​ഞ്ഞു.ഡ​പ്യൂ​ട്ടി മേ​യ​ര്‍ രാ​ഖി ര​വി​കു​മാ​ര്‍, ന​ഗ​ര​സ​ഭാ സെ​ക്ര​ട്ട​റി എ​സ്.​എ​ല്‍.​ദീ​പ, സം​ഘാ​ട​ക സ​മി​തി ജ​ന​റ​ല്‍ ക​ണ്‍​വീ​ന​ര്‍ കെ.​കെ.​കൃ​ഷ്ണ​കു​മാ​ര്‍, സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ന്‍ പാ​ള​യം രാ​ജ​ന്‍, കൗ​ണ്‍​സി​ല​ര്‍ സ​തീ​ഷ് കു​മാ​ര്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.