ദ​ന്പ​തി​ക​ൾ സ​ഞ്ച​രി​ച്ചി​രു​ന്ന ബൈ​ക്കും കാ​റും കൂ​ട്ടി​യി​ടി​ച്ചു; ഭ​ർ​ത്താ​വ് മ​രി​ച്ചു
Tuesday, February 18, 2020 12:33 AM IST
വെ​മ്പാ​യം: എം​സി റോ​ഡി​ൽ കാ​റും ബൈ​ക്കും കൂ​ട്ട​യി​ടി​ച്ച് ബൈ​ക്ക് യാ​ത്ര​ക്കാ​ര​ൻ മ​രി​ച്ചു. വ​ട്ട​പ്പാ​റ പ​ച്ച​ക്കാ​ട് പു​ത്ത​ൻ​വീ​ട്ടി​ൽ വി​ജ​യ​രാ​ജ് (45)ആ​ണ് മ​രി​ച്ച​ത്. വി​ജ​രാ​ജി​ന്‍റെ ഭാ​ര്യ ഷീ​ബ​യെ ഗു​രു​ത​ര പ​രിക്കു​ക​ളോ​ടെ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഇ​ന്ന​ലെ വൈ​കു​ന്നേ​രം അ​ഞ്ചി​നാ​യി​രു​ന്നു അ​പ​ക​ടം. പോ​ത്ത​ൻ​കോ​ട് നി​ന്നും പ​ള്ളി​വി​ള​യി​ലേ​ക്ക് വ​രി​ക​യാ​യി​രു​ന്ന ബൈ​ക്കും വ​ട്ട​പ്പാ​റ നി​ന്നും തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്കു പോ​യ കാ​റും ത​മ്മി​ൽ കൂ​ട്ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നു. അ​പ​ക​ട​ത്തി​ൽ ഗു​രു​ത​ര പ​രിക്കേ​റ്റ വി​ജ​യ​രാ​ജി​നെ മെ​ഡി​ക്ക​ൽ​കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും മ​രി​ക്കു​ക​യാ​യി​രു​ന്നു. വി​ജ​യ​രാ​ജ് ക​ച്ച​വ​ട​ക്കാ​ര​നാ​ണ്. മ​ക്ക​ൾ: ആ​ദ​ർ​ശ്.​എ​സ്.​രാ​ജ് (പ്ല​സ്‌​ടു വി​ദ്യാ​ർ​ഥി), ആ​കാ​ശ്.​എ​സ്.​രാ​ജ് ( അ​ഞ്ചാം ക്ലാ​സ് വി​ദ്യാ​ർ​ഥി). അ​പ​ക​ട​ത്തെ തു​ട​ർ​ന്ന് ഏ​റെ നേ​രം എം.​സി റോ​ഡി​ൽ ഗ​താ​ഗ​ത​കു​രു​ക്ക് അ​നു​ഭ​വ​പ്പെ​ട്ടു.