വ​ട്ടി​യൂ​ർ​ക്കാ​വ് സം​ഘ​ർ​ഷം: അ​ന്വേ​ഷ​ണം ഉൗ​ർ​ജി​ത​മാ​ക്കി പോ​ലീ​സ്
Wednesday, February 19, 2020 12:22 AM IST
പേ​രൂ​ർ​ക്ക​ട: ഉ​ത്സ​വാ​ഘോ​ഷ പ​രി​പാ​ടി​ക്കി​ടെ വ​ട്ടി​യൂ​ർ​ക്കാ​വി​ൽ ഉ​ണ്ടാ​യ സം​ഘ​ർ​ഷ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ പോ​ലീ​സ് പ്ര​ദേ​ശ​ത്ത് ശ​ക്ത​മാ​യ സു​ര​ക്ഷ ഏ​ർ​പ്പെ​ടു​ത്തി.
കേ​സി​ൽ പ്ര​തി ചേ​ർ​ക്ക​പ്പെ​ട്ട​വ​രെ ക​ണ്ടെ​ത്തു​ന്ന​തി​നാ​യി അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​പ്പെ​ടു​ത്തി​യ​താ​യി പോ​ലീ​സ് പ​റ​ഞ്ഞു.ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് വ​ട്ടി​യൂ​ർ​ക്കാ​വ് കാ​വ​ല്ലൂ​രി​ലു​ള്ള ഒ​രു ക്ഷേ​ത്ര ഉ​ത്സ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഡി​വൈ​എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​രും ആ​ർ​എ​സ്എ​സ് പ്ര​വ​ർ​ത്ത​ക​രും ഏ​റ്റു​മു​ട്ടി​യ​ത്. അ​ക്ര​മ​ത്തി​ൽ ര​ണ്ട് ബൈ​ക്കു​ക​ൾ അ​ടി​ച്ചു ത​ക​ർ​ത്തി​രു​ന്നു.ആ​ക്ര​മ​ണ​ത്തി​ൽ ആ​ർ​എ​സ്എ​സ് പ്ര​വ​ർ​ത്ത​ക​ൻ ശ്രീ​ജി​ത്തി​ന്‍റെ ത​ല​യ്ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റി​രു​ന്നു.
അ​ക്ര​മ​സം​ഭ​വ​ങ്ങ​ളി​ൽ പ്ര​തി​ഷേ​ധി​ച്ച് ബി​ജെ​പി ഇ​ന്ന​ലെ പ്ര​തി​ഷേ​ധ പ്ര​ക​ട​ന​ങ്ങ​ളും യോ​ഗ​ങ്ങ​ളും സം​ഘ​ടി​പ്പി​ച്ചു. അ​തേ​സ​മ​യം അ​ക്ര​മ​ങ്ങ​ളി​ൽ ഉ​ൾ​പ്പെ​ട്ടി​ട്ടു​ള്ള ഡി​വൈ​എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​രെ പോ​ലീ​സ് പി​ടി​കൂ​ടു​ന്നി​ല്ലെ​ന്ന് ആ​ർ​എ​സ്എ​സ് ആ​രോ​പി​ച്ചു.​ഡി​വൈ​എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​രാ​യ നി​യാ​സ്, ഗോ​കു​ല്‍, രാ​ജീ​വ്, നി​ധീ​ഷ്, ഷാ​ന​വാ​സ്, അ​ക്ഷ​യ് എ​ന്നി​വ​ർ​ക്കെ​തി​രെ കേ​സെ​ടു​ത്ത് പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് വ​ട്ടി​യൂ​ർ​ക്കാ​വ് പോ​ലീ​സ് മൂ​ന്ന് കേ​സു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ണ്ട്. പ്ര​തി​ചേ​ർ​ക്ക​പ്പെ​ട്ട​വ​ർ മാ​സ​ങ്ങ​ൾ​ക്കു​മു​മ്പ് മ​ണി​ക​ണ്ഠേ​ശ്വ​രം ഭാ​ഗ​ത്ത് ഉ​ണ്ടാ​യ അ​ക്ര​മ​ത്തി​ൽ പ്ര​തി​ക​ളാ​ണെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. മ​ണി​ക​ണ്ഠേ​ശ്വ​ര​ത്ത് അ​ന്നു​ണ്ടാ​യ അ​ക്ര​മ സം​ഭ​വ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഡി​വൈ​എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​രും ആ​ർ​എ​സ്എ​സ് പ്ര​വ​ർ​ത്ത​ക​രും പ​ര​സ്പ​രം കൊ​ടി​മ​ര​ങ്ങ​ൾ ത​ക​ർ​ത്തി​രു​ന്നു.