യോ​ഗ ടീ​ച്ച​ർ ട്രെ​യി​നിം​ഗി​ൽ ഡി​പ്ലോ​മ
Friday, February 21, 2020 3:44 AM IST
തി​രു​വ​ന​ന്ത​പു​രം: സ്റ്റേ​റ്റ് റി​സോ​ഴ്സ് സെ​ന്‍റ​റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ എ​സ്ആ​ർ​സി ക​മ്യൂ​ണി​റ്റി കോ​ള​ജ് യോ​ഗ അ​സോ​സി​യേ​ഷ​ൻ ഓ​ഫ് കേ​ര​ള​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ ന​ട​ത്തു​ന്ന ഡി​പ്ലോ​മ ഇ​ൻ യോ​ഗ ടീ​ച്ച​ർ ട്രെ​യി​നിം​ഗ് പ്രോ​ഗ്രാ​മി​ലേ​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. 18 വ​യ​സ് പൂ​ർ​ത്തി​യാ​യ പ്ല​സ്ടു ക​ഴി​ഞ്ഞ​വ​ർ​ക്ക് അ​പേ​ക്ഷി​ക്കാം. അ​പേ​ക്ഷ​യും പ്രോ​സ്പെ​ക്ട​സും ന​ന്താ​വ​ന​ത്തു പ്ര​വ​ർ​ത്തി​ക്കു​ന്ന സ്റ്റേ​റ്റ് റി​സോ​ഴ്സ് സെ​ന്റ​റി​ൽ നി​ന്നും 200 രൂ​പ​യ്ക്കു ല​ഭി​ക്കും. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് 04712325101, 9496371045, www.srccc.in.