ശി​ശു പ​രി​പാ​ല​ന​ത്തി​ൽ ലോ​കാ​രോ​ഗ്യ സം​ഘ​ട​ന​യു​ടെ നി​ർ​ദേ​ശ​ങ്ങ​ൾ വ​ലി​യ മാ​റ്റ​ങ്ങ​ൾ​ക്കു കാ​ര​ണ​മാ​കും : ഡോ.ദി​വ്യ എ​സ്.​അ​യ്യ​ർ
Friday, February 21, 2020 3:46 AM IST
നെ​യ്യാ​റ്റി​ൻ​ക​ര: ശി​ശു പ​രി​പാ​ല​ന​ത്തി​ൽ ലോ​കാ​രോ​ഗ്യ സം​ഘ​ട​ന​യു​ടെ നി​ർ​ദേ​ശ​ങ്ങ​ൾ ന​ട​പ്പി​ൽ വ​രു​ത്തി​യാ​ൽ സ​മൂ​ഹ​ത്തി​ൽ വ​ലി​യ മാ​റ്റ​ങ്ങ​ൾ​ക്കു കാ​ര​ണ​മാ​കു​മെ​ന്ന് മ​ഹാ​ത്മാ ഗാ​ന്ധി ദേ​ശീ​യ ഗ്രാ​മീ​ണ തൊ​ഴി​ലു​റ​പ്പു പ​ദ്ധ​തി സം​സ്ഥാ​ന മി​ഷ​ൻ ഡ​യ​റ​ക്ട​ർ ഡോ. ​ദി​വ്യ എ​സ്.​അ​യ്യ​ർ.

ജി​ല്ലാ വ​നി​താ ശി​ശു വി​ക​സ​ന വ​കു​പ്പി​ന്‍റെ​യും നെ​യ്യാ​റ്റി​ൻ​ക​ര നിം​സ് സ്പെ​ക്ട്രം ശി​ശു വി​ക​സ​ന ഗ​വേ​ഷ​ണ കേ​ന്ദ്ര​ത്തി​ന്‍റെ​യും സം​യു​ക്ത ആ​ഭി​മു​ഖ്യ​ത്തി​ൽ ജി​ല്ല​യി​ലെ അ​ങ്ക​ണ​വാ​ടി വ​ർ​ക്ക​ർ​മാ​ർ​ക്കാ​യി സം​ഘ​ടി​പ്പി​ച്ച ഏ​ക​ദി​ന പ​രി​ശീ​ല​ന പ​രി​പാ​ടി നിം​സി​ൽ ഉ​ഗ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു.​നെ​യ്യാ​റ്റി​ൻ​ക​ര മു​നി​സി​പ്പ​ൽ ചെ​യ​ർ​പേ​ഴ്സ​ൺ ഡ​ബ്ല്യു .ആ​ർ. ഹീ​ബ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

നിം​സ് മെ​ഡി​സി​റ്റി മാ​നേ​ജിം​ഗ് ഡ​യ​റ​ക്റ്റ​ർ എം.​എ​സ്. ഫൈ​സ​ൽ ഖാ​ൻ മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. നിം​സ് സ്പെ​ക്ട്രം ശി​ശു വി​ക​സ​ന ഗ​വേ​ഷ​ണ കേ​ന്ദ്രം ഡ​യ​റ​ക്ട​ർ ഡോ. ​എം.​കെ.​സി. നാ​യ​ർ "കു​ട്ടി​ക​ളി​ലെ ജ​നി​ത​ക രോ​ഗ​ങ്ങ​ളും നേ​ര​ത്തെ​യു​ള്ള പ​രി​ഹാ​ര മാ​ർ​ഗ​ങ്ങ​ളും ഇ​ട​പെ​ട​ലു​ക​ളും വി​ഷ​യ​ത്തി​ൽ' ക്ലാ​സെ​ടു​ത്തു. നിം​സ് മെ​ഡി​സി​റ്റി അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് കോ -​ഓ​ർ​ഡി​നേ​റ്റ​ർ ശി​വ​കു​മാ​ർ രാ​ജ് , ജ​ന​റ​ൽ മാ​നേ​ജ​ർ ഡോ​ക്ട​ർ. കെ.​എ. സ​ജു. നിം​സ് മെ​ഡി​ക്ക​ൽ അ​ഡ്മി​നി​സ്ട്രേ​റ്റ​ർ ഡോ.​മ​ഞ്ജു ത​മ്പി, നിം​സ് ന​ഴ്സിം​ഗ് കോ​ള​ജ് വൈ​സ് പ്രി​ൻ​സി​പ്പ​ൽ ജോ​സ​ഫി​ൻ , ഡോ​ക്ട​ർ ജിം ​ഗോ​പാ​ല​കൃ​ഷ്ണ​ൻ, എ​സ്.​എ​സ് സോ​നു പ്ര​സം​ഗി​ച്ചു .