മ​ഹാ​ശി​വ​രാ​ത്രി; കും​ഭ​ച്ചൂ​ടി​നെ അ​തി​ജീ​വി​ച്ച് ഭ​ക്ത​ര്‍ ശി​വാ​ല​യ ഓ​ട്ട​ത്തി​ല്‍
Friday, February 21, 2020 3:48 AM IST
നെ​യ്യാ​റ്റി​ന്‍​ക​ര: മ​ഹാ​ശി​വ​രാ​ത്രി ആ​ഘോ​ഷ​ത്തി​നാ​യി ക്ഷേ​ത്ര​ങ്ങ​ള്‍ ഒ​രു​ങ്ങി. ചു​ട്ടു​പൊ​ള്ളു​ന്ന കും​ഭ​ച്ചൂ​ടി​നെ അ​തി​ജീ​വി​ച്ച് ഭ​ക്ത​ര്‍ ശി​വാ​ല​യ ഓ​ട്ടം ആ​രം​ഭി​ച്ചു. തി​രു​മ​ല നി​ന്ന് തി​രു​ന​ട്ടാ​ലം വ​രെ​യു​ള്ള ഗ്രാ​മീ​ണ പാ​ത​ക​ളി​ലൂ​ടെ കാ​ല്‍​ന​ട​യാ​യും വാ​ഹ​ന​ങ്ങ​ളി​ലു​മാ​ണ് ഭ​ക്ത​രു​ടെ സ​ഞ്ചാ​രം.
പ​ഴ​യ തി​രു​വി​താം​കൂ​റി​ന്‍റെ ഭാ​ഗ​മാ​യ ക​ന്യാ​കു​മാ​രി ജി​ല്ല​യി​ലെ ക​ല്‍​ക്കു​ളം, വി​ള​വം​കോ​ട് താ​ലൂ​ക്കു​ക​ളി​ലെ 12 ശി​വ​ക്ഷേ​ത്ര​ങ്ങ​ളി​ല്‍ ഭ​ക്ത​ര്‍ ദ​ര്‍​ശ​നം ന​ട​ത്തു​ന്ന ശി​വാ​ല​യം എ​ന്ന പ​വി​ത്ര​ക​ര്‍​മ​ത്തി​ന്‍റെ ഉ​ത്ഭ​വ​ത്തി​നു മ​ഹാ​ഭാ​ര​ത സ്പ​ര്‍​ശ​മു​ണ്ടെ​ന്നാ​ണ് ഐ​തി​ഹ്യം.

ശി​വ​രാ​ത്രി​യു​ടെ ത​ലേ​ന്നാ​ള്‍ വ്ര​താ​നു​ഷ്ഠാ​ന​ത്തോ​ടെ​യാ​ണ് ശി​വാ​ല​യ ഓ​ട്ട​ത്തി​നു പോ​കു​ന്ന ച​ട​ങ്ങു​ക​ളു​ടെ തു​ട​ക്കം. കാ​വി വ​സ്ത്രം ധ​രി​ച്ച് അ​ര​യി​ല്‍ ചു​വ​ന്ന തോ​ര്‍​ത്ത് ചു​റ്റി കൈ​യി​ല്‍ പ​ന​യോ​ല വി​ശ​റി​യും ഭ​സ്മ​സ​ഞ്ചി​യു​മാ​യി ന​ഗ്ന​പാ​ദ​രാ​യി​ട്ടാ​ണ് ശി​വാ​ല​യ ഓ​ട്ട​ക്കാ​രു​ടെ പ്ര​യാ​ണം. ഓ​ടു​ന്ന​തി​നി​ട​യി​ല്‍ ഗോ​വി​ന്ദ, ഗോ​പാ​ല നാ​മം ഉ​ച്ച​രി​ക്കും. തി​രു​മ​ല ക്ഷേ​ത്ര​ത്തി​ല്‍ നി​ന്നാ​ണ് പ്ര​യാ​ണം ആ​രം​ഭി​ക്കു​ക.