സ്വാ​ഗ​ത പ്ര​സം​ഗം ഇ​ട​യ്ക്ക് നി​ർ​ത്തി​ച്ച് മു​ഖ്യ​മ​ന്ത്രി ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു ആ​ശ​യ​ക്കു​ഴ​പ്പ​ത്തി​ലാ​യ വേ​ദി​യി​ൽ സ്വാ​ഗ​ത പ്ര​സം​ഗം ന​ട​ന്ന​ത് ഉ​ദ്ഘാ​ട​ന​ത്തി​നു ശേ​ഷം
Saturday, February 22, 2020 12:47 AM IST
തി​രു​വ​ന​ന്ത​പു​രം: പൊ​തു​പ​രി​പാ​ടി ഒ​രു മ​ണി​ക്കൂ​ർ വൈ​കി​യ​തോ​ടെ സ്വാ​ഗ​ത പ്ര​സം​ഗം ഇ​ട​യ്ക്കു നി​ർ​ത്തി​ച്ച് മു​ഖ്യ​മ​ന്ത്രി ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു മ​ട​ങ്ങി. മ​ല​യാ​ളം മി​ഷ​ൻ അ​യ്യ​ങ്കാ​ളി ഹാ​ളി​ൽ സം​ഘ​ടി​പ്പി​ച്ച ത്രി​ദി​ന ക്യാ​ന്പാ​യ മ​ല​യാ​ണ്മ​യി​ലാ​ണ് ഉ​ദ്ഘാ​ട​ന​ത്തി​നു മു​ന്പും ശേ​ഷ​വു​മാ​യി സ്വാ​ഗ​ത പ്ര​സം​ഗം പൂ​ർ​ത്തി​യാ​ക്കി​യ​ത്.
ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് ര​ണ്ടി​ന് ആ​രം​ഭി​ക്കു​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചി​രു​ന്ന പ​രി​പാ​ടി ആ​രം​ഭി​ച്ച​ത് മൂ​ന്നി​ന്. ഇ​തോ​ടെ മ​ല​യാ​ളം മി​ഷ​ൻ ഡ​യ​റ​ക്ട​ർ സു​ജാ സൂ​സ​ൻ സ്വാ​ഗ​ത​പ്ര​സം​ഗം ന​ട​ത്തു​ന്ന​തി​നി​ടെ മു​ഖ്യ​മ​ന്ത്രി​യു​ടെ ഇ​ട​പെ​ട്ടു. തു​ട​ർ​ന്ന് അ​തി​വേ​ഗം മി​നി​റ്റു​ക​ൾ​ക്കു​ള്ളി​ൽ പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്ത് മു​ഖ്യ​മ​ന്ത്രി മ​ട​ങ്ങു​ക​യും ചെ​യ്തു.

ച​ട​ങ്ങി​ൽ സ്വാ​ഗ​തം പ​റ​ഞ്ഞു തു​ട​ങ്ങി​യ​പ്പോ​ൾ മു​ഖ്യ​മ​ന്ത്രി, സ്വാ​ഗ​ത പ്രാ​സം​ഗി​ക​യാ​യ സു​ജ സൂ​സ​ൻ ജോ​ർ​ജി​നോ​ട് മൈ​ക്കി​നു മു​ന്നി​ൽ നി​ന്ന് മാ​റാ​ൻ കൈ​കൊ​ണ്ട് ആ​ഗ്യം​കാ​ട്ടി. സ്വാ​ഗ​തം പ​റ​ഞ്ഞ​വ​സാ​നി​പ്പി​ക്കും മു​ന്പ് മു​ഖ്യ​മ​ന്ത്രി ഇ​രി​പ്പി​ട​ത്തി​ൽ നി​ന്നും എ​ഴു​ന്നേ​റ്റു. അ​തോ​ടെ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ൻ ഉ​ൾ​പ്പെ​ടെ വേ​ദി​യി​ലെ മ​റ്റ് അ​തി​ഥി​ക​ളും എ​ഴു​ന്നേ​റ്റു.

മു​ഖ്യ​മ​ന്ത്രി​യു​ടെ ആം​ഗ്യം ക​ണ്ട് പ്ര​സം​ഗം നി​ർ​ത്തി ഒ​രു​വ​ശ​ത്തേ​ക്ക് സ്വാ​ഗ​ത പ്രാ​സം​ഗി​ക മാ​റി​നി​ന്ന​തി​നു പി​ന്നാ​ലെ മു​ഖ്യ​മ​ന്ത്രി പ്ര​സം​ഗം ആ​രം​ഭി​ച്ചു.. ’സ്വാ​ഗ​ത​ത്തി​ൽ ഏ​റെ​പ​റ​യാ​നു​ണ്ടാ​കും. മൂ​ന്ന് മ​ണി​ക്ക് എ​നി​ക്ക് വേ​റെ പ​രി​പാ​ടി​യു​ണ്ട്. അ​തു​കൊ​ണ്ട് സ്വാ​ഗ​തം പി​ന്നീ​ട് പ​റ​യും. എ​ന്ന് ആ​മു​ഖ​മാ​യി സൂ​ചി​പ്പി​ച്ച് നാ​ലു​മി​നി​ട്ടി​നു​ള്ളി​ൽ മു​ഖ്യ​മ​ന്ത്രി പ്ര​സം​ഗം അ​വ​സാ​നി​പ്പി​ച്ചു. മു​ഖ്യ​മ​ന്ത്രി മ​ട​ങ്ങി​യ​തി​നു പി​ന്നാ​ലെ സു​ജ സൂ​സ​ൻ ജോ​ർ​ജ് വീ​ണ്ടും സ്വാ​ഗ​ത പ്ര​സം​ഗം ന​ട​ത്തു​ക​യും പൂ​ർ​ത്തി​യാ​ക്കു​ക​യും ചെ​യ്തു.