വാ​ട്ട​ര്‍ അ​ഥോ​റി​റ്റി അ​ദാ​ല​ത്ത് മാ​ര്‍​ച്ച് 13ന്; ​അ​പേ​ക്ഷ 29 വ​രെ
Monday, February 24, 2020 11:43 PM IST
തി​രു​വ​ന​ന്ത​പു​രം: ഉ​പ​ഭോ​ക്താ​ക്ക​ള്‍​ക്ക് മെ​ച്ച​പ്പെ​ട്ട സേ​വ​നം ഉ​റ​പ്പാ​ക്കാ​നും റ​വ​ന്യൂ​വ​രു​മാ​നം വ​ര്‍​ധി​പ്പി​ക്കാ​നു​മാ​യി വാ​ട്ട​ര്‍ അ​ഥോ​റി​റ്റി ന​ട​ത്തു​ന്ന റ​വ​ന്യൂ അ​ദാ​ല​ത്ത് മാ​ര്‍​ച്ച് 13നു ​ന​ട​ത്തും.
​വാ​ട്ട​ര്‍ അ​ഥോ​റി​റ്റി ആ​സ്ഥാ​ന​മാ​യ വെ​ള്ള​യ​മ്പ​ലം ജ​ല​ഭ​വ​നി​ലെ സി​സി​യു കെ​ട്ടി​ട​ത്തി​ലാ​ണ് ജി​ല്ല​യി​ലെ അ​ദാ​ല​ത്ത് ന​ട​ത്തു​ന്ന​ത്. അ​ദാ​ല​ത്തി​ല്‍ പ​ങ്കെ​ടു​ക്കാ​നാ​യി ഉ​പ​ഭോ​ക്താ​ക്ക​ള്‍​ക്ക് 29 വ​രെ അ​പേ​ക്ഷി​ക്കാം.
വെ​ള്ളം കി​ട്ടാ​ത്ത കാ​ല​യ​ള​വി​ലെ​യും മീ​റ്റ​ര്‍ പ്ര​വ​ര്‍​ത്ത​ന​ര​ഹി​ത​മാ​യ കാ​ല​യ​ള​വി​ലെ​യും വെ​ള്ള​ക്ക​രം ക​ണ​ക്കാ​ക്ക​ല്‍, വെ​ള്ള​ക്ക​ര കു​ടി​ശി​ക​യി​ലെ പി​ഴ, ഗാ​ര്‍​ഹി​ക​ഗാ​ര്‍​ഹി​കേ​ത​ര ക​ണ​ക്ഷ​നു​ക​ളി​ലെ ബി​ല്ലിം​ഗ് അ​പാ​ക​ത​ക​ള്‍, മീ​റ്റ​ര്‍ പ്ര​വ​ര്‍​ത്തി​ക്കാ​ത്ത​തു​മാ​യി ബ​ന്ധ​പ്പെ​ട്ട​വ, നി​ല​വി​ല്‍ രേ​ഖ​ക​ള്‍ ഇ​ല്ലാ​ത്ത ക​ണ​ക്ഷ​നു​ക​ള്‍, റ​വ​ന്യൂ റി​ക്ക​വ​റി നേ​രി​ടു​ന്ന​വ​ര്‍, തീ​രു​മാ​ന​മാ​കാ​തെ കി​ട​ക്കു​ന്ന പ​രാ​തി​ക​ള്‍, കോ​ട​തി വ്യ​വ​ഹാ​ര​ത്തി​ലു​ള്ള പ​രാ​തി​ക​ള്‍, ചോ​ര്‍​ച്ചാ ആ​നു​കൂ​ല്യം എ​ന്നി​വ സം​ബ​ന്ധി​ച്ച പ​രാ​തി​ക​ള്‍​ക്ക് അ​ദാ​ല​ത്തി​ല്‍ പ​ങ്കെ​ടു​ത്ത് പ​രി​ഹാ​രം തേ​ടാം. സ​ര്‍​ക്കാ​ര്‍ ഓ​ഫീ​സു​ക​ള്‍​ക്കും അ​ദാ​ല​ത്ത് പ്ര​യോ​ജ​ന​പ്പെ​ടു​ത്താം.