ചാ​ല പ​ച്ച​ക്ക​റി​ക്ക​മ്പോ​ള​ത്തി​ന് ഇ​നി പൈ​തൃ​ക​ മു​ഖം
Wednesday, February 26, 2020 12:36 AM IST
തി​രു​വ​ന​ന്ത​പു​രം: അ​സൗ​ക​ര്യ​ങ്ങ​ളി​ൽ ഉ​ഴ​ലു​ന്ന ചാ​ല​യെ പ​ഴ​യ പ്രൗ​ഡി​യി​ലേ​ക്ക് കൊ​ണ്ടു​വ​രാ​ൻ ചാ​ല പൈ​തൃ​ക​ത്തെ​രു​വ് ന​വീ​ക​ര​ണം പൂ​ർ​ത്തി​യാ​കു​ന്ന​തോ​ടെ സാ​ധ്യ​മാ​കു​മെ​ന്ന് മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ൻ.
ജി​ല്ല​യി​ൽ മാ​ത്രം ടൂ​റി​സം വ​കു​പ്പ് മു​ഖേ​ന ന​ട​പ്പാ​ക്കി വ​രു​ന്ന​ത് 450 കോ​ടി രൂ​പ​യു​ടെ പ​ദ്ധ​തി​ക​ളാ​ണെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. ടൂ​റി​സം വ​കു​പ്പ് ന​ട​പ്പാ​ക്കു​ന്ന ചാ​ല പൈ​തൃ​ക​ത്തെ​രു​വ് ന​വീ​ക​ര​ണ​ത്തി​ന്‍റെ ഒ​ന്നാം​ഘ​ട്ട​വി​ക​സ​ന​പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
10 കോ​ടി രൂ​പ​യു​ടെ പ​ദ്ധ​തി പൂ​ർ​ണ​മാ​യി യാ​ഥാ​ർ​ഥ്യ​മാ​കു​മ്പോ​ൾ സം​സ്ഥാ​ന​ത്തി​ന്‍റെ അ​ഭി​മാ​ന​മാ​കും. കി​ഴ​ക്കേ​ക്കോ​ട്ട മു​ത​ൽ കി​ള്ളി​പ്പാ​ലം വ​രെ പൈ​തൃ​ക​ത്തെ​രു​വും ആ​ര്യ​ശാ​ല ജം​ഗ്ഷ​ന് പു​തി​യ മു​ഖഛാ​യ​യും കൈ​വ​രും. മാ​ലി​ന്യ​സം​ര​ക്ഷ​ണ​ത്തി​ന് ന​ഗ​ര​സ​ഭ, ശു​ചി​ത്വ​മി​ഷ​ൻ, ട്രി​ഡ എ​ന്നി​വ​യു​ടെ സ​ഹാ​യ​ത്തോ​ടെ വി​പു​ല​മാ​യ പ​ദ്ധ​തി വ​രും.
ഇ​തി​നു​പു​റ​മേ, സ്മാ​ർ​ട്ട് സി​റ്റി പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യു​ള്ള വി​ക​സ​ന​ങ്ങ​ൾ കൂ​ടി വ​രു​മ്പോ​ൾ ചാ​ല അ​ന്താ​രാ​ഷ്ട്ര നി​ല​വാ​ര​ത്തി​ലേ​ക്ക് ഉ​യ​രും. സ്മാ​ർ​ട്ട് റോ​ഡു​ക​ൾ, ഭൂ​ഗ​ർ​ഭ കേ​ബി​ളു​ക​ൾ, പൂ​ന്തോ​ട്ടം, ന​ട​പ്പാ​ത തു​ട​ങ്ങി​യ​വ വ​രും. അ​ട്ട​ക്കു​ള​ങ്ങ​ര​യി​ലെ ട്രി​ഡ​യു​ടെ ഭൂ​മി​യി​ൽ വ​ലി​യ വെ​യ​ർ ഹൗ​സ് സ്ഥാ​പി​ക്കാ​നും സ​ർ​ക്കാ​ർ ആ​ലോ​ചി​ക്കു​ന്നു​ണ്ട്. ബ​സ് സ്റ്റാ​ൻ​ഡി​ൽ നി​ന്ന് ചാ​ല​യി​ലേ​ക്ക് ബ​സ് ബേ ​പ​ണി​യാ​നും സ്മാ​ർ​ട്ട് സി​റ്റി പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി പ​രി​ഗ​ണ​ന​യി​ലു​ണ്ട്.
ചാ​ല പൈ​തൃ​ക​ത്തെ​രു​വ് ന​വീ​ക​ര​ണ​ത്തി​ന്‍റെ ഒ​ന്നാം​ഘ​ട്ട​ത്തി​ൽ പ​ച്ച​ക്ക​റി ച​ന്ത​യു​ടെ ന​വീ​ക​ര​ണ​മാ​ണ് പൂ​ർ​ത്തി​യാ​ക്കി​യി​രി​ക്കു​ന്ന​ത്. ഒ​ന്നാം ഘ​ട്ട​ത്തി​ൽ 233 ക​ട​ക​ളാ​ണ് നി​ർ​മി​ച്ച​ത്. കി​ഴ​ക്കേ​ക്കോ​ട്ട മു​ത​ൽ കി​ള്ളി​പ്പാ​ലം വ​രെ പൈ​തൃ​ക​ത്തെ​രു​വും ആ​ര്യ​ശാ​ല ജം​ഗ്ഷ​ന് പു​തി​യ മു​ഖ​ച്ഛാ​യ​യും ഈ ​പ​ദ്ധ​തി പ്ര​കാ​രം സൃ​ഷ്ടി​ക്കും. ചാ​ല​യു​ടെ ഗ​ത​കാ​ല സ്മ​ര​ണ​ക​ളും തി​രു​വി​താം​കൂ​റി​ന്റെ ച​രി​ത്ര​വും ആ​ലേ​ഖ​നം ചെ​യ്യു​ന്ന ചി​ത്ര​മ​തി​ലു​ക​ൾ, മേ​ൽ​ക്കൂ​ര​യോ​ടു കൂ​ടി​യ ന​ട​പ്പാ​ത, വി​ശ്ര​മ​ബെ​ഞ്ചു​ക​ൾ, പ്ര​വേ​ശ​ന ക​വാ​ട​ങ്ങ​ൾ, അ​മി​നി​റ്റി സെ​ൻ​റ​ർ, ആ​ര്യ​ശാ​ല ജം​ഗ്ഷ​നി​ൽ പ​ഴ​യ തി​രു​വി​താം​കൂ​ർ ദി​വാ​ൻ രാ​ജാ കേ​ശ​വ​ദാ​സി​ന്റെ പ്ര​തി​മ തു​ട​ങ്ങി പ​ര​മ്പ​രാ​ഗ​ത ഭം​ഗി നി​ല​നി​ർ​ത്തി​ക്കൊ​ണ്ടു​ള്ള വി​ക​സ​ന​പ്ര​വ​ർ​ത്ത​ന​ങ്ങ​ളും സൗ​ന്ദ​ര്യ​വ​ത്ക​ര​ണ​വും പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ഒ​രു​ക്കും.
ച​ട​ങ്ങി​ൽ വി.​എ​സ്. ശി​വ​കു​മാ​ർ എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മേ​യ​ർ കെ. ​ശ്രീ​കു​മാ​ർ മു​ഖ്യാ​തി​ഥി​യാ​യി. വാ​ർ​ഡ് കൗ​ൺ​സി​ല​ർ എ​സ്.​കെ.​പി ര​മേ​ഷ്, ആ​ർ​കി​ടെ​ക്ട് ജി. ​ശ​ങ്ക​ർ, ടൂ​റി​സം ഡ​യ​റ​ക്ട​ർ പി. ​ബാ​ല​കി​ര​ൺ, സം​ഘാ​ട​ക സ​മി​തി ക​ൺ​വീ​ന​ർ എ​സ്.​എ സു​ന്ദ​ർ, കെ. ​ചി​ദം​ബ​രം തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു.