വി​ക​സ​ന പ​ദ്ധ​തി​ക​ളു​ടെ നേ​ര്‍​ക്കാ​ഴ്ച​യാ​യി ജി​ല്ലാ​പ​ഞ്ചാ​യ​ത്ത് സെ​മി​നാ​ര്‍
Thursday, February 27, 2020 12:08 AM IST
തി​രു​വ​ന​ന്ത​പു​രം : തി​രു​വ​ന​ന്ത​പു​രം ജി​ല്ലാ​പ​ഞ്ചാ​യ​ത്ത് 2020-21 ലെ ​പ​ദ്ധ​തി ആ​സൂ​ത്ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യു​ള്ള വി​ക​സ​ന സെ​മി​നാ​ർ സം​ഘ​ടി​പ്പി​ച്ചു. ജി​ല്ലാ ആ​സൂ​ത്ര​ണ സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ത​യാ​റാ​ക്കി​യ ജി​ല്ലാ പ​ദ്ധ​തി മു​ന്നോ​ട്ടു വ​യ്ക്കു​ന്ന കാ​ഴ്ച​പ്പാ​ടും മി​ഷ​ൻ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും സ​മ​ന്വ​യി​പ്പി​ച്ച് ജ​ന​കീ​യാ​സൂ​ത്ര​ണ ത്തി​ലൂ​ടെ ജി​ല്ല​യി​ലെ സ​മ​ഗ്ര വി​ക​സ​ന​ത്തി​ന് അ​നു​യോ​ജ്യ​മാ​യ നൂ​ത​ന പ​ദ്ധ​തി​ക​ളാ​ണ് വാ​ർ​ഷി​ക പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്.
മ​ഹാ​ത്മാ​ഗാ​ന്ധി ദേ​ശീ​യ ഗ്രാ​മീ​ണ തൊ​ഴി​ലു​റ​പ്പു പ​ദ്ധ​തി നി​ർ​വ​ഹ​ണം ഉ​ൾ​പ്പെ​ടെ ജി​ല്ലാ​പ​ഞ്ചാ​യ​ത്തി​ന്‍റെ വാ​ർ​ഷി​ക പ​ദ്ധ​തി നി​ർ​വ​ഹ​ണ​ത്തി​നാ​യി 650 കോ​ടി രൂ​പ​യാ​ണ് വ​ക​യി​രു​ത്തി​യി​രി​ക്കു​ന്ന​ത്.‌
ജി​ല്ലാ​പ​ഞ്ചാ​യ​ത്ത് ന​ട​പ്പി​ലാ​ക്കി വ​രു​ന്ന പാ​ഥേ​യം, സ്നേ​ഹ​ധാ​ര, കേ​ദാ​രം. ഹ​രി​ത​ഭ​വ​നം, സ്നേ​ഹ​തു​ന്പി, സാ​ര​ഥി, സ്നേ​ഹ​ധാ​ര, സ്നേ​ഹ​സ്പ​ർ​ശം, ജ​ല​ശ്രീ, ര​ക്ഷ, ദി​ശ, വി​ദ്യാ​ജ്യോ​തി, ജൈ​വ​സ​മൃ​ദ്ധി, ഹാ​ച്ച​റി യൂ​ണി​റ്റ്, ഗ്രീ​ൻ മി​ൽ​ക്ക്, മാ​ന​സ, സെ​ല്ലു​ലോ​യ്ഡ്, കൂ​ത്ത​ന്പ​ലം, വ​ന​ജ്യോ​തി, വ​ഴി​യ​ന്പ​ലം, സ​ർ​ഗ​വാ​യ​ന സ​ന്പൂ​ർ​ണ​വാ​യ​ന, ന്യൂ​ലൈ​ഫ് ഭ​വ​ന നി​ർ​മാ​ണം തു​ട​ങ്ങി​യ​വ​യു​ടെ ന​ട​ത്തി​പ്പി​നും പൂ​ർ​ത്തീ​ക​ര​ണ​ത്തി​നുംതു​കവ​ക​യി​രു​ത്തി.
​ 150 ദി​വ​സ​ങ്ങ​ൾ​ക്കു​ള്ളി​ൽ 150 പ​ദ്ധ​തി​ക​ൾ എ​ന്ന​താ​ണ് ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.ജി​ല്ല​യി​ലെ മാ​ലി​ന്യ പ്ര​ശ്ന​ത്തി​ന് ശാ​ശ്വ​ത പ​രി​ഹാ​രം കാ​ണു​ക, ഭൂ​ര​ഹി​ത​രും ഭ​വ​ന ര​ഹി​ത​രും ഇ​ല്ലാ​ത്ത ജി​ല്ല​യാ​ക്കി തി​രു​വ​ന​ന്ത​പു​ര​ത്തെ മാ​റ്റു​ക, സാ​മൂ​ഹ്യ സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ക, ദാ​രി​ദ്യ്ര നി​ർ​മാ​ർ​ജ​നം തു​ട​ങ്ങി​യ ല​ക്ഷ്യ​ങ്ങ​ൾ നേ​ടി​യെ​ടു​ക്കാ​ൻ സം​സ്ഥാ​ന സ​ർ​ക്കാ​ർ ആ​രം​ഭി​ച്ച ആ​ർ​ദ്രം, ലൈ​ഫ്, ഹ​രി​ത​കേ​ര​ളം, പൊ​തു വി​ദ്യാ​ഭ്യാ​സ സം​ര​ക്ഷ​ണം തു​ട​ങ്ങി​യ പ​ദ്ധ​തി​ക​ളു​മാ​യി ചേ​ർ​ന്ന് പ്ര​വ​ർ​ത്തി​ക്കു​ന്ന പ​ദ്ധ​തി​ക​ൾ​ക്കാ​ണ് ജി​ല്ലാ​പ​ഞ്ചാ​യ​ത്ത് രൂ​പം ന​ൽ​കി​യി​രി​ക്കു​ന്ന​ത്. പ്ര​കൃ​തി ദു​ര​ന്ത പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ജൈ​വ​വൈ​വി​ദ്ധ്യ സം​ര​ക്ഷ​ണം, കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നം കു​റ​യ്ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ ഗ്രീ​ൻ ആ​ർ​മി, ഹ​യ​ർ സെ​ക്ക​ന്‍​ഡ​റി സ്കൂ​ളു​ക​ളി​ൽ ബ​യോ പാ​ർ​ക്കും മ​ഴ മാ​പി​നി പ​ദ്ധ​തി​ക​ൾ കൂ​ടി വാ​ർ​ഷി​ക പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി.
2019-20-ലെ ​പ​ദ്ധ​തി വി​ഹി​തം പൂ​ർ​ണ​മാ​യി വി​നി​യോ​ഗി​ക്കാ​ൻ ക​ഴി​ഞ്ഞ​താ​യി ച​ട​ങ്ങ് ഉ​ദ്ഘാ​ട​നം ചെ​യ്ത ജി​ല്ല​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി.​കെ,മ​ധു പ​റ​ഞ്ഞു. പ​ഞ്ചാ​യ​ത്തു​ക​ളി​ൽ 25 രൂ​പ​ക്ക് ഉൗ​ണ് ല​ഭ്യ​മാ​ക്കു​ന്ന 1000 ഹോ​ട്ട​ലു​ക​ൾ തു​ട​ങ്ങാ​നും ജി​ല്ല​യി​ൽ വ​യോ​ജ​ന​ങ്ങ​ൾ​ക്കാ​യി 5000 ക്ല​ബു​ക​ൾ ആ​രം​ഭി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. വി​ക​സ​ന സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ബി.​പി. മു​ര​ളി 2019-20 വി​ക​സ​ന പ​ദ്ധ​തി​ക​ൾ വി​ശ​ദീ​ക​രി​ച്ചു.ജി​ല്ലാ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ഷൈ​ല​ജാ​ബീ​ഗം,സം​സ്ഥാ​ന ആ​സൂ​ത്ര​ണ ബോ​ർ​ഡ് അം​ഗം ഡോ. ​കെ.​എ​ൻ.​ഹ​രി​ലാ​ൽ,ജി​ല്ല​യി​ലെ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അ​ധ്യ​ക്ഷ​ൻ​മാ​ർ, ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​ർ, ജി​ല്ല പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ൾ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ആ​സൂ​ത്ര​ണ സ​മി​തി അം​ഗ​ങ്ങ​ൾ, സ്റ്റാ​ന്‍റിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ​മാ​ർ, നി​ർ​വ​ഹ​ണ ഉ​ദ്യോ​ഗ​സ്ഥ​ർ, വ​ർ​ക്കിം​ഗ് ഗ്രൂ​പ്പ് അം​ഗ​ങ്ങ​ൾ, വി​വി​ധ മേ​ഖ​ല​ക​ളി​ലെ വി​ദ​ഗ്ധ​ർ, സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ക​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.